ബിഗ് ബോസ് ഫിനാലെയ്ക്ക് പിറകെ വമ്പൻ പ്രഖ്യാപനവുമായി കിടിലം ഫിറോസ്, അമ്പരന്ന് ആരാധകർ

കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഫൈനല്‍ 5ല്‍ എത്താതെ ആണ് കിടിലം ഫിറോസ് പുറത്തായത്. ഫൈനൽ ഫൈനിൽ താനെത്തുമെന്ന് നേരത്തെ കിടിലം ഫിറോസ് പ്രവചിച്ചിരുന്നു. അവസാന റൗണ്ടില്‍ എത്തിയ 8 പേരില്‍ കിടിലം ഫിറോസിന് ലഭിച്ചത് ആറാം സ്ഥാനം ആണ്. 79 ലക്ഷം വോട്ടുകള്‍ കിടിലം ഫിറോസ് നേടി.

ഒപ്പം മൂന്നാം സീസണിലെ മൈന്‍ഡ് റീഡര്‍ക്കുളള പുരസ്‌ക്കാരവും കിടിലം ഫിറോസിന് ലഭിച്ചു. ഞായറാഴ്ച വൈകിട്ടാണ് ബിഗ് ബോസ് ഫിനാലെ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. 9 കോടിയില്‍ അധികം വോട്ടുകള്‍ നേടിയാണ് മണിക്കുട്ടന്‍ ബിഗ് ബോസ് കിരീടം ചൂടിയത്. അതിന് പിന്നാലെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പുതിയ പ്രഖ്യാപനം നടത്തി രംഗത്ത് വന്നിരിക്കുകയാണ് കിടിലം ഫിറോസ്.

ബോള്‍ഡ് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; നവരസക്കായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകര്‍

1

കിടിലം ഫിറോസിന്റെ വാക്കുകൾ: '' Mind Reader of the Season- ഇതായിരുന്നു കാലം കാത്തുവച്ചിരുന്നത്. 95 ദിനരാത്രങ്ങളിൽ അകത്തും പുറത്തും കടന്നുപോയ മാനസിക അവസ്ഥ ഒരുപക്ഷേ അവിടെ ഒപ്പം ഉണ്ടായിരുന്നവർക്കേ മനസിലാകുള്ളൂ. വീഴാൻ തുടങ്ങിയിടത്തൊക്കെ വീഴാതെ താങ്ങിയ ഒപ്പം മത്സരിച്ച 18 പേർക്കും നന്ദി പറയുന്നു. ഞാൻ വീടിനുള്ളിലായിരുന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങളിൽ തളർന്നുപോയ എന്റെ കുടുംബത്തെ ചേർത്തുപിടിച്ചു ഒപ്പം നിന്ന ഒരു വലിയ സമൂഹമുണ്ട്. അവർക്ക് നന്ദി പറയുന്നു .

Also Read: കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?

2

78ലക്ഷത്തി99നായിരത്തി200 വോട്ടുകൾ എനിക്ക് വേണ്ടി ചെയ്ത പ്രേക്ഷക സമൂഹത്തിനു നന്ദി അറിയിക്കുന്നു. ട്രോളുകളിലൂടെ എന്നെ ജനശ്രദ്ധയിലെത്തിച്ചവർക്കും, യൂട്യൂബ് ,ഓൺലൈൻ മീഡിയകളിലൂടെ ചേർത്തുപിടിച്ചും, തള്ളിപ്പറഞ്ഞും ,വിമർശിച്ചും ,പ്രോത്സാഹിപ്പിച്ചും ഒപ്പം നിന്നും , മാറിനിന്നും ചർച്ചാ വിഷയമാക്കിയ എല്ലാ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും എന്റെ 6ആം സ്ഥാനം അവകാശപ്പെട്ടതാണ്. നിങ്ങളോടും ഒരുപാടിഷ്ടം .

Also Read: ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?

3

മറ്റു മത്സരാർഥികളുടെ ആർമികൾ വളരെയേറെ ചർച്ച ചെയ്തിരുന്നു എന്നെപ്പറ്റി . അതൊരുപാട് മുന്നോട്ട്പോക്കിനു സഹായിച്ചു. അവർക്കും ഒരുപാടിഷ്ടം നേരുന്നു.സോഷ്യൽ മീഡിയയിൽ ഇല്ലാത്ത, കമന്റുകൾ നേരിട്ടറിയിച്ച വലിയൊരു ശതമാനം പ്രേക്ഷകരുണ്ട്. അവർക്കും നന്ദി . ജന്മം തന്നവർക്കും ജന്മത്തിൽ ഒപ്പമുള്ളവർക്കും എന്റെ കുഞ്ഞു ലോകത്തിനും നന്ദി .

4

കമന്റുകളിലൂടെ തിരുത്തിയും , ഇഷ്ടത്തോടെ വിമർശിച്ചും വെറുപ്പോടെ പരാമർശിച്ചും കഴിഞ്ഞ ഏഴുമാസങ്ങൾ സജീവമായി ഈ സോഷ്യൽ ഇടങ്ങളിൽ ഉണ്ടായിരുന്നവർക്കും നന്ദി. ആരെയെങ്കിലും എന്റെ ഏതെങ്കിലും വാക്കോ പ്രവൃത്തിയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഔദ്യോഗിക വിജയിയായ മണിക്കുട്ടന് ആശംസകൾ. ഒരുപാട് നല്ലതുണ്ടാകട്ടെ. ഫൈനൽ റണ്ണർ ups മത്സരാർത്ഥികൾക്ക് ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാനാകട്ടെ.

5

മറ്റെല്ലാ മത്സരാർത്ഥികൾക്കും ഒരുപാട് അവസരങ്ങൾ തേടിവരട്ടെ . എന്നെ ഇന്നുകാണുന്ന ഞാനാക്കിയ 92.7 BIG FM Malayalam, Asianet, The Endamol global limited,Mohanlal എന്നിവർക്കും ഒരുപാട് നന്ദി. ഇനി എന്റെ അത്രമേൽ പ്രിയപ്പെട്ട സുഹൃത്തുക്കളായ KF ആർമിയോട് : നിങ്ങൾ മുത്തുകളാണ് .പത്തരമാറ്റ് തനിത്തങ്കങ്ങൾ . എന്നും ഞാനൊപ്പമുണ്ടാകും . പോയത് ഒരു അനാഥാലയം എന്ന സ്വപ്നത്തിനാണ് .

Recommended Video

cmsvideo
    എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ
    6

    ഇന്ന് അത് സംഭവിക്കുന്നു എന്ന് ലാലേട്ടനെ സാക്ഷിയാക്കി ജനലക്ഷങ്ങളോട് പ്രഖ്യാപിക്കാനാവുക എന്നതിനേക്കാൾ വലിയ വിജയമെന്താണ് നമുക്ക്? വരും ദിവസങ്ങളിൽ അത് യാഥാർഥ്യമാകുകയാണ് . വയനാട്ടിൽ @sunil Payikkad എന്ന വലിയ മനുഷ്യന്റെ കടപ്പാടിൽ അവിടെ നമ്മളോരുമിച്ചൊരു മേൽക്കൂര പണിയും . നിങ്ങളൊക്കെ ഒപ്പമുണ്ടാകുകയും ചെയ്യും. അപ്പൊ ഷോ കഴിഞ്ഞു. പ്രകാശം പരക്കട്ടെ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+