അവള്‍ ഇതെങ്ങനെ ഉള്‍ക്കൊള്ളുമെന്നറിയില്ല; ഡിംപലിന്റെ പിതാവിന്റെ മരണത്തെ കുറിച്ച് മജ്സിയ ഭാനു
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും പ്രേക്ഷകർക്കിടയിൽ നിന്ന് ഏറ്റവുമധികം പിന്തുണ ലഭിക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ക്യാന്‍സറിനോട് പോരാടി വിജയിച്ച ഡിംപലിന്റെ ഡിംപലിന്റെ മനക്കരുത്ത് പലപ്പോഴായി മത്സരാര്‍ത്ഥികളും പ്രേക്ഷകരും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. പലതവണ മോഹൻലാൽ അടക്കമുള്ളവരിൽ നിന്ന് കയ്യടിയും നേടിയിട്ടുണ്ട് മോഡൽ കൂടിയായ ഡിംപൽ. ബിഗ് നൽകുന്ന ടാസ്കിൽ മികച്ച പ്രകടനം നേടിക്കൊണ്ടും പ്രേക്ഷകരുടെ കയ്യടി വാങ്ങുന്നതും പതിവാണ്.

കുടുംബത്തിന്റെ പിന്തുണ
ഇന്ന് പുറത്തുവന്ന വാർത്ത ഡിംപൽ ഭാലിനെ ഏറെ വേദനിപ്പിക്കുന്നതാണ്. തന്റെ കുടുംബമാണ് തനിക്ക് എല്ലാമെന്ന് പലപ്പോഴും ഡിംപൽ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തന്നെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത് കുടുംബമാണെന്നും ഡിംപൽ പറഞ്ഞിരുന്നു. അമ്മയും അച്ഛനും മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് ഡിംപലിന്റെ കുടുംബം. താന്‍ കരയാതിരിക്കാന്‍ തന്റെ പപ്പയും മമ്മയും ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്ന് ഡിംപല്‍ പറഞ്ഞിട്ടുണ്ട്. ക്യാൻസർ ചികിത്സയ്ക്ക് വേണ്ടി പപ്പ തന്നെ കൊണ്ടുപോയിട്ടുള്ള നിമിഷങ്ങളെക്കുറിച്ചും കഴിഞ്ഞ എപ്പിസോഡുകളിൽ ഡിംപൽ പറഞ്ഞിട്ടുമുണ്ട്. മുന്‍പ് വീഡിയോ കോളിലൂടെ പപ്പയുമായി സംസാരിച്ച ശേഷം സന്തോഷം കൊണ്ട് കരഞ്ഞ ഡിംപലിനെ പ്രേക്ഷകരും മറന്നു കാണില്ല.

പ്രേക്ഷകരുടെ പ്രാർത്ഥന
ബിഗ് ബോസ് ഷോ എഴുപതിലധികം എപ്പിസോഡുകൾ പിന്നിട്ടതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഡിംപലിന്റെ പപ്പ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആദ്യം വ്യാജവാർത്തയാണെന്ന് സംശയം ഉയർന്നുവെങ്കിലും ഡിംപലിന്റെ പപ്പ മരിച്ച വാർത്ത പിന്നീട് ഗായികയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ലക്ഷ്മി ജയൻ സ്ഥിരീകരിച്ചതോടെ സംഭവം സത്യമാണെന്ന് വ്യക്തമാകുകയും ചെയ്തു. ആ വാർത്ത സത്യമാകല്ലേ എന്ന പ്രേക്ഷരുടെ പ്രാർത്ഥനകൾക്കിടെയാണ് മരണവാർത്ത സത്യമാണെന്നറിയുന്നത്.

കാഴ്ചയില്‍ നിന്നും മറഞ്ഞു
നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു, പക്ഷെ ഒരിക്കലും ഹൃദയത്തില്‍ നിന്നും മായുന്നില്ല. നമ്മുടെ ഡിംപല്‍ ഭാലിന്റെ പപ്പ മരിച്ചു. എന്നായിരുന്നു ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പപ്പയുടേയും മമ്മിയുടേയും ഒപ്പമുള്ള ഡിംപലിന്റെ ചിത്രവും ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. ഇതിന് ശേഷം ബിഗ് ബോസ് ഹൌസിലെത്തിയത് മുതൽ ഡിംപലിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന മജിസിയ ഭാനുവും ഡിംപലിന്റെ പിതാവ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. മജ്സിയ ഭാനുവിനെ ഉദ്ധരിച്ച് സമയം മലയാളമായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്.

കൊവിഡ് ബാധ?
ഡിംപലിന്റെ പിതാവ് മരിച്ചെന്ന വാർത്ത ശരിയാണെന്ന് മജ്സിയ ഭാനുവും പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിക്കുന്നത്. പനി ബാധിച്ചുവെങ്കിലും കൊവിഡ് ബാധിതനായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഭാനു പറയുന്നു. ബിഗ് ബോസ് ഷോയിലുള്ള ഡിംപല്‍ പപ്പയുടെ മരണം എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് അറിയില്ലെന്നും പപ്പയുമായി അവള്‍ ഒരുപാട് അറ്റാച്ച്ഡ് ആയിരുന്നുവെന്നും ഭാനു ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ദില്ലിയില്‍ വച്ചായിരുന്നു മരണമെന്നും ഡിംപലിന്റെ അടുത്തേക്ക് ബന്ധുക്കള്‍ പോയിട്ടുണ്ടെന്നും ഭാനു കൂട്ടിച്ചേർത്തു.

വീട്ടിലേക്ക് മടങ്ങുമോ?
പപ്പയുടെ മരണ വാര്‍ത്തയോട് ഡിംപല്‍ എങ്ങനെയായിരിക്കും ഉള്‍ക്കൊള്ളുക എന്നാണ് പ്രേക്ഷകരുടെ ആശങ്ക. അതേ സമയം വാർത്തയറിയുന്ന ഡിംപല്‍ ഷോ അവസാനിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നത്തെ എപ്പിസോഡ് പുറത്തുവരുന്നതോടെ മാത്രമേ ഡിംപലിന്റെ തീരുമാനത്തിൽ വ്യക്തതയുണ്ടാകുക.


Click it and Unblock the Notifications
