Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് സായിയെ ലൈവിൽ ആഡ് ചെയ്തില്ല; കാരണം പറഞ്ഞ് റംസാൻ

മത്സരാർഥികളെല്ലാം തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തിരിക്കുകയാണ്

ബിഗ് ബോസ് മലയാളം സീസൺ 3 ഷൂട്ടിങ് അവസാനിച്ചെങ്കിലും വിജയി ആരെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. കോവിഡ് വ്യാപനത്തെ തുടർന്ന് പാതിയിൽ ഉപേക്ഷിച്ച മത്സരത്തിൽ വോട്ടിങ്ങിലൂടെയാണ് ഇനി വിജയിയെ തീരുമാനിക്കുക. പ്രേക്ഷകർക്ക് വോട്ട് ചെയ്യാനുള്ള സമയപരിധി ആഴ്ചകൾക്ക് മുൻപ് തന്നെ അവസാനിച്ചെങ്കിലും ഇനിയും ബിഗ് ബോസിൽ നിന്ന് വിജയിയെ പ്രഖ്യാപിച്ചട്ടില്ല. അതിനിടയിൽ മത്സരാർഥികളെല്ലാം തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെല്ലാം ഇതിനോടകം സജീവമായിരിക്കുകയാണ് എല്ലാവരും.

കൂട്ടുകെട്ട്

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ കൂട്ടുകെട്ടുകളിൽ ഒന്നാണ് സായ്, റംസാൻ, അഡോണി ത്രയം. എന്നാൽ മത്സരത്തിന് ഇടയ്ക്ക് വെച്ച് സായ് മറ്റ് രണ്ടുപേരുമായി തെറ്റുകയും കൂട്ടുകെട്ടിന് പുറത്തുവരുകയും ചെയ്തിരുന്നു. റംസാനും അഡോണിയുമാകട്ടെ അഡോണി പുറത്താകുന്നതുവരെ വീട്ടിനുള്ളിലും പുറത്തെത്തിയപ്പോഴും റംസാനുമായി അതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്. രണ്ടുപേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പരാമർശിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്.

ലൈവ് വീഡിയോ

ഇത്തരത്തിൽ കഴിഞ്ഞ ദിവസം റംസാൻ ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നിരുന്നു. ലൈവ് മുന്നോട്ട് പോകുന്നതിനിടെ അഡോണിയും ലൈവിന്റെ ഭാഗമായി. ഇരുവരും സംസാരിച്ച് മുന്നോട്ട് പോകുമ്പോഴാണ് പ്രേക്ഷകുടെ ഇടയിൽ നിന്ന് സായിക്കുവേണ്ടി ശബ്ദം ഉയർന്നത്. സായിയെ എന്തുകൊണ്ട് ലൈവിൽ കൊണ്ടുവരുന്നില്ല എന്ന ചോദ്യം പലരും ആവർത്തിച്ചു. സായിയെ മാത്രമല്ല മറ്റ് മത്സരാർഥികളെ ആരെയും താരം ആഡ് ചെയ്തിരുന്നില്ല.

വിശദീകരണം

ചോദ്യം ആവർത്തിക്കപ്പെട്ടപ്പോൾ വിശദീകരണവുമായി റംസാൻ തന്നെ രംഗത്തെത്തി. "ബിഗ് ബോസിലെ മല്‍സരാര്‍ത്ഥികളെ ആഡ് ചെയ്യുമോയെന്ന് ചോദിച്ചിട്ട് കുറെ പേര്‍ മെസേജ് അയക്കുന്നുണ്ട്. എന്നാല്‍ അവരൊക്കെ ഓണ്‍ലൈനിലുണ്ടോ അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരിപ്പുണ്ടോ, ലൈവില്‍ നോക്കുന്നുണ്ടോ എന്നറിയില്ല. അപ്പോ നമ്മള് മെസേജ് അയക്കുന്നത് മോശമല്ലേ. അതുകൊണ്ട് മാത്രമാണ് ആഡ് ചെയ്യാത്തത്." റംസാൻ പറഞ്ഞു.

അഡോണി

അഡോണി തനിക്കിപ്പോൾ മെസേജ് അയച്ചു. അതുകൊണ്ടാണ് അവനെ ആഡ് ചെയ്തതെന്നും റംസാൻ കൂട്ടിച്ചേർത്തു. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും നേരിൽ കണ്ടട്ടില്ലെന്നും ആ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്നും അഡോണി ലൈവിൽ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോളൊക്ക മാറി കഴിഞ്ഞ് അടിച്ച് പൊളിക്കാമെന്ന് പറഞ്ഞാണ് ലൈവ് അവസാനിപ്പിച്ചത്.

Recommended Video

cmsvideo
    bigg boss malayalam season 3: fans requested to asianet for conduct soon grand finale
    സന്തോഷം


    'എന്നെങ്കിലും ഒരുമിച്ച് ലൈവില് വരികയാണെങ്കില്‍ കുറെ ആളുകള്‍ അന്വേഷണം പറയണമെന്ന് പറഞ്ഞിട്ടുണ്ട്. സംസാരിക്കണം, സ്‌നേഹം അറിയിക്കണം എന്നൊക്കെ പറഞ്ഞു. നമ്മള്‍ അവിടെ ഉണ്ടായിരുന്ന സമയത്തും ഇറങ്ങിയ സമയത്തും ഒരുപാട് ആളുകള്‍ നമ്മളെ മനസിലാക്കി നിന്നിരുന്നു', അഡോണി ലെെവില്‍ റംസാനെ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+