• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് ഷോ എല്ലാവരേയും ഞെട്ടിച്ച് കൊണ്ടെടുത്ത ആ വലിയ തീരുമാനം, മനസ്സ് തുറന്ന് രമ്യ പണിക്കർ

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ സംപ്രേഷണം അവസാനിച്ചെങ്കിലും വിജയിയെ ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. ബിഗ് ബോസിലെ താരങ്ങളെല്ലാം തന്നെ ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളാണ്.

ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുകയും പുറത്താക്കപ്പെടുകയും വീണ്ടും ഷോയിലേക്ക് റീഎന്‍ട്രി നടത്തുകയും ചെയ്ത ആളാണ് രമ്യ പണിക്കര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസ് ഷോയെ കുറിച്ച് രമ്യ നടത്തിയ വെളിപ്പെടുത്തലുകള്‍ തുടര്‍ന്ന് വായിക്കാം:

1

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയാണ് രമ്യ പണിക്കര്‍ എത്തുന്നത്. ഷോയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതില്‍ പിന്നിലായ രമ്യ പുറത്താക്കപ്പെടുകയും ചെയ്തു. എന്നാല്‍ പ്രേക്ഷകരേയും മറ്റ് മത്സരാര്‍ത്ഥികളേയും ഞെട്ടിച്ച് രമ്യ ഷോയിലേക്ക് റീ എന്‍ട്രി നടത്തി. എന്നാല്‍ ഷോ നിര്‍ത്തുന്നതിന് തൊട്ട് മുന്‍പ് നടന്ന എവിക്ഷനില്‍ സൂര്യയ്‌ക്കൊപ്പം രമ്യയും പുറത്താക്കപ്പെട്ടു.

2

ബിഗ് ബോസ് ഷോ എല്ലാവരേയും ഞെട്ടിച്ച് കൊണ്ടെടുത്ത ആ വലിയ തീരുമാനത്തെ കുറിച്ച് അഭിമുഖത്തില്‍ രമ്യ മനസ്സ് തുറന്നു. തനിക്കെതിരെ ഫിറോസ് ഖാനും സജിനയും നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബിഗ് ബോസും മോഹന്‍ലാലും അവരെ പുറത്താക്കാനെടുത്ത തീരുമാനത്തില്‍ അഭിമാനം തോന്നുന്നതായി രമ്യ പറഞ്ഞു. ഷോയുടെ മാന്യത നിലനിര്‍ത്താന്‍ ഭാവിയിലെ മത്സരാര്‍ത്ഥികള്‍ക്ക് അടക്കമുളള ഒരു മുന്നറിയിപ്പ് ആയിരുന്നു അതെന്ന് രമ്യ പറയുന്നു.

3

തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് ചില കാര്യങ്ങള്‍ അറിയാമെന്ന് ഫിറോസ് ഖാന്‍ പറഞ്ഞത് ഒരു അവിവാഹിതയായ സ്ത്രീ എന്ന നിലയ്ക്ക് തന്നെ അവഹേളിക്കുന്നതായിരുന്നു. തന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും ഷോ കാണുന്ന പ്രേക്ഷകരേയും ഇതെങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് താന്‍ അസ്വസ്ഥയായിരുന്നു. എന്നാല്‍ ആ കാര്യം വെളിപ്പെടുത്താന്‍ താന്‍ ഫിറോസിനെ വെല്ലുവിളിച്ചു.

4

വീക്കെന്‍ഡ് എപിസോഡില്‍ മോഹന്‍ലാല്‍ വരുമ്പോള്‍ ആ വിഷയം പറയണമെന്ന് താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു ശക്തമായ തീരുമാനം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ സംഭവം ഷോയിലെ എല്ലാ വനിതാ മത്സരാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസം നല്‍കി. നീതി നടപ്പിലാക്കപ്പെട്ടുവെന്നും രമ്യ പണിക്കര്‍ പറയുന്നു.

5

അച്ഛനോടാണ് ഇക്കാര്യത്തില്‍ നന്ദി പറയാനുളളതെന്നും രമ്യ പറയുന്നു. അനീതിക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ തന്നെ പഠിപ്പിച്ചത് അച്ഛനാണ്. അക്കാര്യം ബിഗ് ബോസ് ഷോയിലും ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഷോയില്‍ എത്തിയ ശേഷം പുറത്താക്കപ്പെട്ടെങ്കിലും വീണ്ടും തിരിച്ച് എത്താന്‍ തനിക്കായി. താന്‍ വളരെ ഭാഗ്യവതിയാണെന്നാണ് തോന്നുന്നത് എന്നും രമ്യ പറയുന്നു.

7

ബിഗ് ബോസ് ഷോയില്‍ ഏറ്റവും പ്രിയപ്പെട്ടത് കാനനവില്ല ടാസ്‌ക് ആണെന്ന് രമ്യ വ്യക്തമാക്കി. തന്റെ റോള്‍ താന്‍ വളരെ അധികം ആസ്വദിച്ചിരുന്നു. തന്റെ സംസാരവും അഭിനയും പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്. ടാലന്റ് ഷോയും തനിക്ക് പ്രിയപ്പെട്ട ടാസ്‌ക് ആണ്. സ്‌റ്റേജില്‍ ആദ്യമായി താനൊരു പാട്ട് പാടുന്നത് അന്നാണെന്നും രമ്യ പറഞ്ഞു.

8

ഷോയിലെ എല്ലാവരും സുഹൃത്തുക്കളാണെന്ന് രമ്യ പറഞ്ഞു. മികച്ച ബന്ധങ്ങള്‍ ബിഗ് ബോസ് ഷോയിലൂടെ ഉണ്ടാക്കാന്‍ സാധിച്ചുവെന്നും സായിയുമായുളള സൗഹൃദം അത്തരമൊന്നാണെന്നും രമ്യ വെളിപ്പെടുത്തി. ആരാധകരോട് തനിക്ക് പറയാനുളളത് മത്സരാര്‍ത്ഥികളായ തങ്ങളെല്ലാവരും സുഹൃത്തുക്കളാണ് എന്നാണ്. തങ്ങള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളും വഴക്കുകളും മറ്റും ഉണ്ടായെങ്കിലും അത് ബിഗ് ബോസ് ഹൗസിനുളളില്‍ മാത്രമാണ്.

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale
  9

  അത് ആ വീടിനുളളില്‍ തന്നെ അവസാനിച്ചു. എല്ലാം മത്സരം എന്ന നിലയ്ക്ക് മാത്രമാണ് കണ്ടിട്ടുളളത്. ഓരോരുത്തരുടേയും ഗെയിം പ്ലാന്‍ എന്ന നിലയ്ക്ക് അതിനെ ബഹുമാനിക്കുന്നു. കഴിഞ്ഞുപോയ അത്തരം കാര്യങ്ങളുടെ പേരില്‍ ആരെയും ആക്രമിക്കരുതെന്നും രമ്യ അഭ്യര്‍ത്ഥിക്കുന്നു. ഷോ അവസാനിക്കുന്നതോടെ ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിജീവിതവും ഭാവിയും ഉണ്ടെന്ന് ഓര്‍ക്കണമെന്നും രമ്യ പണിക്കര്‍ അഭിമുഖത്തില്‍ പറഞ്ഞു.

  English summary
  Bigg Boss malayalam season 3 contestant Remya Panicker opens up about that big decision in the show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X