ഡിംപലിന്‌റെ കഥകള്‍ കേട്ട് ഞാനും കരഞ്ഞിട്ടുണ്ട്,ആദ്യം മുതൽ അവസാനം വരെയും അവളുടെ ദൗത്യം അതായിരുന്നു,സന്ധ്യ മനോജ്
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണില്‍ പക്വത കൊണ്ടും ഓരോ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മിടുക്കുകൊണ്ടും ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സന്ധ്യാ മനോജ്. സന്ധ്യയുടെ ആറ്റിറ്റ്യൂഡും എടുത്ത് പറയേണ്ടത് തന്നെയാണ്. ബിഗ് ബോസ് ഹൌസിനുള്ളിലെ ഓരോ കാര്യങ്ങളിലും കൃത്യമായ നിലപാട് സ്വീകരിക്കുകയും അത് തുറന്നുപറയുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സന്ധ്യയ്ക്കുള്ള കഴിയും പല എപ്പിസോഡുകളിലായി നമ്മൾ കണ്ട് കഴിഞ്ഞതാണ്.
തന്റെ നട്ടെല്ലിന് കാന്‍സര്‍ ബാധിക്കുകയും ചികിത്സകൾക്കൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ഡിംപൽ തന്റെ ജീവിതാനുഭവം ബിഗ് ബോസ് ഹൌസിൽ വെച്ച് തുറന്നുപറഞ്ഞിരുന്നു. രോഗമുക്തയായ ശേഷമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമെല്ലാം ഷോയിൽ വെച്ച് വിശദമായി താരം തുറന്നുപറഞ്ഞിട്ടുണ്ട്.ഒസ്റ്റിയോ ബ്ലാസ്‌റ്റോമ എന്ന അപൂര്‍വ്വമായ കാന്‍സറാണ് ഡിംപലിനെ ബാധിച്ചത്. ഇതെല്ലാമായതോടെ കുറഞ്ഞ ദിനം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ ഡിംപലിന് കഴിഞ്ഞിരുന്നു. അതേ സമയം മത്സരാർത്ഥികളിൽ ചിലർ ഈ തുറന്നു പറച്ചിലിനെ വിമർശിച്ചതും പ്രേക്ഷകർ കണ്ടതാണ്. പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നതിന് വേണ്ടിയാണ് ഇതെന്നുപോലും വിമർശനങ്ങളുയർന്നിരുന്നു.

100 ദിവസത്തെ ഷോയിൽ എഴുപത് ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് സന്ധ്യ പുറത്തുപോകുന്നത്. ബിഗ്ബോസിൽ നിന്ന് പുറത്തായി നാട്ടിലേക്ക് മടങ്ങിയെങ്കിലും തന്റെ ഓരോ കാര്യങ്ങളും പ്രിയപ്പെട്ടവരോട് പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമായിത്തീരുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ തന്‌റെ യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ബിഗ് ബോസിലെ പ്രിയപ്പെട്ട താരമായ ഡിംപല്‍ ഭാലിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്ധ്യ.

ആദ്യം ദിവസം മുതൽ അവസാന ദിവസം വരെയും ഡിംപലിന്റെ ദൌത്യം എന്നത് എല്ലാവരെക്കൊണ്ടും എങ്ങനെ പേര് പറയിപ്പിക്കാം എന്നായിരുന്നു. ഡിംപലിന്റെ പേര് പലതരത്തിൽ വിളിക്കുന്നതാണ് ഇതിനുള്ള കാരണം. തന്റെ പേര് ഡിംപൽ ഭാൽ എന്നാണെന്ന് പല മത്സരാർത്ഥികളെയും ഡിംപൽ പറഞ്ഞ് പഠിപ്പിച്ചതിന് പ്രേക്ഷകരും സാക്ഷികളാണ്. ഡിംപലിനെ ആദ്യം കണ്ടപ്പോൾ ഇങ്ങനെ ഒരു അടിപൊളി ആളാണോ ബിഗ് ബോസിലേക്ക് വന്നത് എന്ന ചിന്തയാണുണ്ടായത്. തീർത്തും കോളിളക്കം സൃഷ്ടിക്കുന്ന ഒരു വൈബ്രറ്റ് സ്വഭാവക്കാരിയാണ് ഡിംപൽ.. എല്ലാവരുടെ അടുത്തും ഇടിച്ച് കയറി സംസാരിക്കുകയും ചെയ്യും.

ആദ്യം മുതൽ തന്നെ തൊട്ട് എല്ലാവരുമായും ഫ്രണ്ട്‌ലിയായിരുന്നു ഡിംപല്‍. എന്റെ ഒരു പെര്‍ഫോമന്‍സ് അവിടെ കൊണ്ടുവരാന്‍ ആദ്യം നിര്‍ബന്ധിച്ചത് ഡിംപലായിരുന്നുവെന്നും സന്ധ്യ പറഞ്ഞു. ഇത്രയും കഴിവുള്ള ഒരാൾ എല്ലാ കഥകളും കേട്ടുകൊണ്ടിരിക്കരുത് നന്നായി പെര്‍ഫോം ചെയ്യണമെന്നും പറഞ്ഞ് ഡിംപു എന്നെ പ്രചോദിപ്പിച്ചു. അതാണ് ബിഗ്ബോസിൽ ഒരു മോണോഡ്രാമ പെർഫോമൻസിന് വഴിയൊരുക്കിയത്. ഡിംപൽ വഴി ബിഗ് ബോസിലെ എല്ലാവരും ഒരുക്കിയതാണ് തന്റെ ആദ്യത്തെ പെർഫോമൻസെന്നും സന്ധ്യ ഓർക്കുന്നു. അതോടെ ഒരു അഭിനന്ദനങ്ങൾ ലഭിച്ചു. ഡിംപൽ വന്ന് ഒരുപാട് അഭിനന്ദിച്ചുവെന്നും കൂടുതൽ പെർഫോം ചെയ്യാൻ പ്രചോദനം നൽകുകയും ചെയ്തു. ആദ്യമേ തൊട്ട് ഞങ്ങള്‍ തമ്മില്‍ കണക്ഷനുണ്ടായിരുന്നുവെന്നും പിന്നീഡ് ദൃഢമാവുകയായിരുന്നുവെന്നും സന്ധ്യ കൂട്ടിച്ചേർക്കുന്നു.

ഒരു പക്വതയുളള ലെവലില്‍ സംസാരിക്കാന്‍ പറ്റിയ ആളാണ് ഞാനെന്ന് ഡിംപുവിനും തിരിച്ച് എനിക്കും ആദ്യമേ തോന്നി. ഡിംപുവിന്‌റെ ക്യാരക്ടറിലേക്ക് എനിക്ക് അനായാസമായി ഇറങ്ങിച്ചെല്ലാന്‍ പറ്റി. കളിയും ചിരിയും അല്ലാതെ സീരിയസായിട്ടുളള കാര്യങ്ങളും ഇമോഷന്‍സും ഡിസ്‌കസ് ചെയ്യാനുളള ഒരു കംഫര്‍ട്ട് സോണ്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഡിംപുവിന്‌റെ കഥകളെല്ലാം കേട്ട് എനിക്കും കരച്ചില്‍ വന്നിട്ടുണ്ട്. എനിക്കും ഒരുപാട് സങ്കടം വരികയും കരയുകയും ചെയ്തിട്ടുണ്ടെന്നും സന്ധ്യ പറയുന്നു. ഒരു കംഫർട്ട് സോൺ തങ്ങൾക്കിടയിൽ രൂപപ്പെട്ടുവെന്നാണ് സന്ധ്യയ്ക്ക് പറയാനുള്ളത്. ഒരു ഫ്രണ്ട് ഷിപ്പിന്റെയും ബന്ധത്തിന്റെയും ഒക്കെ വാല്യൂ അറിയാവുന്ന ഒരാൾ തന്നെയാണ്.

ഡിംപുവിന് വന്നത് ക്യാന്‍സറാണോ ട്യൂമറാണോ എന്ന് ഒരു പാട് വിവാദ വിഷയങ്ങളുണ്ട്. ഞാന്‍ അതിലേക്ക് ഒന്നും കടക്കുന്നില്ല. എന്നാൽ അതിനെച്ചൊല്ലി ബിഗ് ബോസിന് പുറത്തേക്ക് വന്നപ്പോ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വന്നു. എനിക്കും അതുപോലെ ഒരു ട്യൂമർ വന്നിട്ടുണ്ടായിരുന്നു. ക്ലബ്ഹൌസിൽ വെച്ച് ഒരു ചർച്ചയ്ക്കിടെ ബിഗ്ബോസിൽ വെച്ച് അതെക്കുറിച്ച് വെളിപ്പെടുത്താത്തിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതായും സന്ധ്യ ചൂണ്ടിക്കാണിക്കുന്നു. ആദ്യം മുഖത്ത് വന്ന ട്യൂമർ നീക്കിയെങ്കിലും രണ്ടാമതും വന്നുവെന്നും അവർ പറയുന്നു.

ബിഗ് ബോസ് ഹൌസിൽ വെച്ച് ഡിംപലുമായിട്ട് അങ്ങനെ വലിയ ഫൈറ്റോ അഭിപ്രായ വ്യത്യാസങ്ങളോ അധികം വന്നിട്ടില്ല എന്നും സന്ധ്യ പറഞ്ഞു. ഡിംപുവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഡയറക്ടായിട്ടല്ല. ഇന്‍ഡയറക്ട് അഭിപ്രായ വ്യത്യാസങ്ങളാണ് കൂടുതലും വന്നിട്ടുളളത്. അത് ഞങ്ങൾ തമ്മിൽ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡിംപുവിന്‌റെ നിലപാട് അതാണ്, എന്‌റെ നിലപാട് ഇതാണ് എന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് കൂടുതല്‍ ഡിസ്‌കസ് ചെയ്യാന്‍ പോയിട്ടില്ല, അത് അങ്ങനെ വിട്ടുകളയുകയായിരുന്നു.

ഡിംപലുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളിൽ പിന്നെ ഞാന്‍ ഓര്‍ക്കുന്നത് പെണ്‍കുട്ടികള്‍ എന്തുക്കൊണ്ട് കൂടുതല്‍ പുറത്തുപോവുന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഡിംപല്‍ എന്നോട് ചോദിച്ച ചോദ്യമാണ്. എന്താണ് ഫെമിനിസ്റ്റ് ചിന്തയാണോ എന്ന് ഡിംപു ചോദിച്ചു. ഒരിക്കലും അല്ലെന്നാണ് എന്റെ മറുപടി. ബിഗ് ബോസില്‍ ആ സമയത്ത് നടക്കുന്ന കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഞാന്‍ അത് എടുത്തുപറഞ്ഞു. അത്രയേ ഉളളൂ. അതിൽ ഒരു ഫെമിനിസം അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പ്രചോദനം കൊടുക്കണം എന്ന് പറയുന്നത് തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ശാക്തീകരണം എന്ന് പറയുന്നത് പ്രതികരിക്കാന്‍ ശേഷിയില്ലാത്ത കുട്ടികളുണ്ടെങ്കില്‍, അവരുടെ മനസിലുളള കാര്യങ്ങള്‍ വെളിയിലേക്ക് കൊണ്ടുവരാന്‍ നമുക്ക് ധൈര്യം കൊടുക്കാം. എന്നാല്‍ ഓള്‍റെഡി സ്‌ട്രോംഗായിട്ട് നില്‍ക്കുന്ന കുട്ടികള്‍ക്കും, എക്‌സ്പ്രസ് ചെയ്യാന്‍ അറിയുന്ന കുട്ടിക്കും, സമൂഹത്തോട് പറയാന്‍ കഴിയുന്ന കുട്ടിക്കും അങ്ങനെ ഒരു ശാക്തീകരണത്തിന്‌റെയും ആവശ്യമില്ല, സന്ധ്യ മനോജ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications