കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു കിലോ സ്വർണം സ്ത്രീധനം', കല്യാണം കഴിക്കാൻ വന്നയാൾക്ക് ബിഗ് ബോസ് താരം സൂര്യയുടെ മാസ്സ് മറുപടി

Google Oneindia Malayalam News

കൊച്ചി: കൊല്ലം സ്വദേശിനിയായ വിസ്മയയുടെ മരണമാണ് സോഷ്യല്‍ മീഡിയയില്‍ നിലവിലെ സജീവ ചര്‍ച്ചാ വിഷയം. ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുളള ഗുരുതരമായ പ്രശ്‌നങ്ങള്‍ തുടച്ച് നീക്കുന്നതിനെ കുറിച്ചുളള ചര്‍ച്ചകള്‍ നടക്കുന്നു. പലരും സ്വന്തം പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് മുന്നോട്ട് വരികയുമാണ്.

വിവാഹ സമയത്തെ സമ്മാനം എന്ന പേരില്‍ സ്ത്രീധനം വാങ്ങുന്നതിന് എതിരെ ശക്തമായ ക്യാംപെയ്ന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു. ബിഗ് ബോസ് താരമായ സൂര്യയും സ്വന്തം അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

ചര്‍ച്ച ചെയ്യപ്പെട്ട ഒരു മത്സരാര്‍ത്ഥി

ചര്‍ച്ച ചെയ്യപ്പെട്ട ഒരു മത്സരാര്‍ത്ഥി

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു മത്സരാര്‍ത്ഥി ആയിരുന്നു സൂര്യ. അവസാന എട്ട് പേരില്‍ ഒരാളാകാന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. ഷോ സംപ്രേഷണം അവസാനിപ്പിക്കുന്നതിന് തൊട്ട് മുന്‍പ് നടന്ന എവിക്ഷനില്‍ ആണ് രമ്യ പണിക്കര്‍ക്കൊപ്പം സൂര്യയും ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ടത്.

രൂക്ഷമായ സൈബര്‍ ആക്രമണം

രൂക്ഷമായ സൈബര്‍ ആക്രമണം

അതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സൂര്യ ചര്‍ച്ചാ വിഷയം ആയിരുന്നു. ഷോയില്‍ മണിക്കുട്ടനോട് സൂര്യയ്ക്കുണ്ടായിരുന്ന പ്രണയത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിനും സൂര്യ ഇരയായി. അതിന് സൂര്യ ശക്തമായ മറുപടി നല്‍കിയും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സൂര്യയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

സൂര്യ കൊടുത്ത മാസ് മറുപടി

സൂര്യ കൊടുത്ത മാസ് മറുപടി

ബിഗ് ബോസ് ഷോയില്‍ നിന്നുളള ഒരു വീഡിയോ ആണ് സൂര്യ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് സൂര്യയുടെ ഈ വീഡിയോയും പ്രചരിക്കുന്നത്. പ്രണയത്തേക്കാള്‍ പൊന്നിന് വില കൊടുത്ത ആള്‍ക്ക് സൂര്യ കൊടുത്ത മാസ് മറുപടി എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.

 സൂര്യയുടെ വീഡിയോ

സൂര്യയുടെ വീഡിയോ

ബിഗ് ബോസ് ഷോയില്‍ ഒരു ടാസ്‌കിനിടെ തനിക്കുണ്ടായ ഒരു അനുഭവം സൂര്യ പങ്കുവെച്ചിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ വന്നയാള്‍ സ്ത്രീധനം ചോദിച്ചതും അതിന് താന്‍ നല്‍കിയ മറുപടിയുമാണ് ബിഗ് ബോസില്‍ സൂര്യ പങ്കുവെച്ചത്. സൂര്യയുടെ ഈ വീഡിയോ ആണ് ഇന്നത്തെ സാഹചര്യത്തില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

എന്ത് യോഗ്യത ആണുളളത്

എന്ത് യോഗ്യത ആണുളളത്

വൈറലാകുന്ന വീഡിയോയില്‍ സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ ആണ്: കല്യാണം കഴിക്കാന്‍ റെഡിയാണോ എന്നും സ്വര്‍ണം തയ്യാറാണോ എന്നും അയാള്‍ തന്നോട് ചോദിച്ചു. താന്‍ ഒറ്റ കാര്യമേ പറഞ്ഞുളളൂ. ഈ ഒരു കിലോ സ്വര്‍ണം നിനക്ക് തരണമെന്നുണ്ടെങ്കില്‍ നിനക്ക് അതിനുളള എന്ത് യോഗ്യത ആണുളളത്. തന്റെ ആ ഒരു മറുപടിയില്‍ തന്റെ അച്ഛനും അമ്മയുമാണ് ജയിച്ചത്.

സ്ത്രീധനം വാങ്ങില്ല എന്ന് ഉറപ്പിച്ചാല്‍

സ്ത്രീധനം വാങ്ങില്ല എന്ന് ഉറപ്പിച്ചാല്‍

പണം ഇല്ലാത്തതിന്റെ പേരില്‍ തന്റെ വിവാഹം പോലും മാറി പോയിട്ടുളളതാണ്. അതിന്റെ പേരില്‍ തന്റെ അമ്മയും അച്ഛനും ഒത്തിരി വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. സ്ത്രീധനം വാങ്ങില്ല എന്ന് ഉറപ്പിച്ചാല്‍ പല പെണ്‍കുട്ടികള്‍ക്കും ജീവിതം കിട്ടും. സര്‍ക്കാര്‍ ജോലി ഉളളവനെ മാത്രമേ കല്യാണം കഴിക്കൂ എന്നുളള വാശി നമ്മളും മാറ്റി വെയ്ക്കണം. ഏത് ജോലിക്കും മാന്യതയുണ്ട്. ജോലി വേണമെന്ന് മാത്രം- എന്നാണ് സൂര്യ പ്രതികരിച്ചത്.

ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
bigg boss malayalam season 3: fans requested to asianet for conduct soon grand finale

English summary
Bigg Boss Malayalam Season 3 contestant Soorya Menon shares her experience on dowry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X