ബിഗ് ബോസ് വീട്ടിലെ ആർക്കുമറിയാത്ത ഒരു കാര്യം വെളിപ്പെടുത്തി പൊളി ഫിറോസും സജ്നയും, വീഡിയോ വൈറൽ

കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസണിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുകയും വേഗത്തില്‍ തന്നെ പുറത്താവുകയും ചെയ്തവരായിരുന്നു പൊളി ഫിറോസും സജ്‌നയും. കുറഞ്ഞ സമയത്തിനുളളില്‍ കുറേയേറെ ആരാധകരെ സ്വന്തമാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.

ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഇരുവരും സോഷ്യല്‍ മീഡിയിയല്‍ വളരെ സജീവമാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികളെ പ്രാങ്ക് ചെയ്ത് കൊണ്ടുളള ഇവരുടെ വീഡിയോകള്‍ വൈറലായിരുന്നു. ഫിറോസിന്റെയും സജ്‌നയുടേയും മകന്റെ പിറന്നാളിന് ബിഗ് ബോസ് താരങ്ങള്‍ ആശംസിക്കുന്ന വീഡിയോയും ശ്രദ്ധ നേടി. ബിഗ് ബോസിലെ ചില മറക്കാനാവാത്ത കാര്യങ്ങള്‍ പങ്ക് വെച്ച് കൊണ്ടുളള ഇരുവരുടേയും പുതിയ വീഡിയോയും വൈറലാവുകയാണ്. ബിഗ് ബോസ് വീട്ടിൽ നടന്ന ഒരു സംഭവത്തിൽ ആർക്കും അറിയാത്ത ചില കാര്യങ്ങളും സജ്നയും ഫിറോസും വെളിപ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ..

1

ബിഗ് ബോസിന്റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ച് വെച്ച ചില കാര്യങ്ങളാണ് ഫിറോസും സജ്‌നയും തങ്ങളുടെ പുതിയ വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും വിലപ്പെട്ട ചില സാധനങ്ങളാണ് ഇവയെന്ന് ഫിറോസും സജ്‌നയും പറയുന്നു. ബിഗ് ബോസ് വീട്ടില്‍ വെച്ച് മോഹന്‍ലാല്‍ നല്‍കിയ അരകല്ലാണ് അവയിലൊന്ന്.

2

മിക്‌സി ഉപയോഗിക്കാന്‍ ബിഗ് ബോസ് ഹൗസില്‍ അനുവാദം ഇല്ലായിരുന്നുവെന്ന് ഫിറോസും സജ്‌നയും പറയുന്നു. അത് കാരണം അരപ്പ് വേണ്ടാത്ത തരത്തിലുളള കറികളായിരുന്നു ബിഗ് ബോസ് അടുക്കളയില്‍ പ്രധാനമായും ഉണ്ടാക്കിയിരുന്നത്. അന്ന് തങ്ങളോട് അന്ന് ഏറ്റവും പോരടിച്ച് നിന്നിരുന്ന ഭാഗ്യലക്ഷ്മി ചേച്ചി പോലും പറഞ്ഞത് സജ്‌നയുടെ പാചകം ഇഷ്ടമാണ് എന്നായിരുന്നുവെന്ന് ഫിറോസ് പറയുന്നു.

3

ഭാഗ്യലക്ഷ്മി നന്നായി പച്ചക്കറികള്‍ പാചകം ചെയ്യുമായിരുന്നു. ഡിംപലിന്റെ ഇഞ്ചിച്ചായ നല്ലതായിരുന്നു. മജ്‌സിയ ഭാനു അടിപൊളിയായി ഭക്ഷണമുണ്ടാക്കുമായിരുന്നു. അനൂപ് എല്ലാം പരീക്ഷിക്കും. പക്ഷേ നല്ല കൈപ്പുണ്യമായിരുന്നു അനൂപിന്. റംസാന്‍ ഒരു മുട്ട കൊണ്ട് പത്ത് ഓംലെറ്റ് ഉണ്ടാക്കുമായിരുന്നു. ബിഗ് ബോസില്‍ അരയ്ക്കുന്നതിന് സൗകര്യം ഇല്ലാത്തതിനാല്‍ സജ്‌ന ചെയ്തിരുന്നത് ഒറട്ടി പലകയില്‍ മുളകൊക്കെ വെച്ച് അരയ്ക്കുകയായിരുന്നുവെന്നും ഫിറോസ് പറയുന്നു.

4

ലാലേട്ടന്‍ പറഞ്ഞപ്പോഴാണ് സജ്‌ന അങ്ങനെ ചെയ്തുവെന്ന് താന്‍ അറിയുന്നതെന്നും ഫിറോസ് പറഞ്ഞു. അതിന് ലാലേട്ടന്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു, സ്റ്റോര്‍ റൂമില്‍ ഒരു സാധനം ഇരിപ്പുണ്ട്... നിങ്ങള്‍ ഇവിടെ ഇല്ലാത്ത സാധനമായ അരകല്ല് ആണത്. എല്ലാവരും അത് കേട്ടപ്പോള്‍ സന്തോഷിച്ചു. എന്നാല്‍ കിട്ടിയത് ചെറിയൊരു കല്ലാണ്. അത് തങ്ങള്‍ പൊന്ന് പോലെ സൂക്ഷിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് കിട്ടിയ സമ്മാനങ്ങളില്‍ പ്രധാനപ്പെട്ടത് ലാലേട്ടന്‍ തന്ന അരകല്ല് ആണെന്നും ഫിറോസും സജ്‌നയും പറയുന്നു.

5

പുതിയ വീട്ടിലേക്ക് പോകുമ്പോള്‍ ഈ അരകല്ല് ഫ്രെയിം ചെയ്ത് വെക്കുമെന്ന് സജ്‌ന പറഞ്ഞു. അരകല്ല് എവിടെ എന്ന് പിന്നീട് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് സജ്‌ന പറഞ്ഞത് അദ്ദേഹത്തിന് വളരെ സന്തോഷമായെന്നും ഫിറോസ് പറഞ്ഞു. മറ്റൊന്ന് സര്‍വ്വകലാശാല ടാസ്‌കിന്റെ സമയത്ത് സജ്‌നയ്ക്ക് എഴുതി നല്‍കിയ ഓട്ടോഗ്രാഫ് ആയിരുന്നു. ഫിറോസ് പീതാംബരന്‍ മാഷും സജ്‌ന സുജാതയുമായിരുന്നു.

6

അനൂപും ഡിംപലും കിടിലം ഫിറോസും അടക്കമുളളവര്‍ ഓട്ടോഗ്രാഫില്‍ എഴുതിയത് ഇരുവരും വായിച്ചു. ബിഗ് ബോസ് ഷോയില്‍ തനിക്ക് കിട്ടിയ കപ്പും ഫിറോസ് വീഡിയോയില്‍ കാണിച്ചു. തനിക്ക് കിട്ടിയ കപ്പ് താന്‍ ഉമ്മയ്ക്ക് കൊടുത്തുവെന്നും അമ്മ അതിലാണ് ഇപ്പോള്‍ ചായ കുടിക്കുന്നത് എന്നും സജ്‌ന പറഞ്ഞു. രണ്ട് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ കിട്ടിയത് രണ്ട് പേരുടെ വീടുകളില്‍ കൊടുത്തുവെന്നും ഫിറോസും സജ്‌നയും പറഞ്ഞു.

7

കപ്പും ടവ്വലുമൊന്നും തനിക്ക് വേണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എന്നും ഇതൊരു ഓര്‍മ്മ ആയിരിക്കുമെന്ന് പറഞ്ഞ് തന്റെ ബാഗിലേക്ക് ഇവ എടുത്ത് വെച്ചത് അനൂപ് ആയിരുന്നുവെന്ന് ഫിറോസ് പറഞ്ഞു. ഫിറോസിന്റെ കപ്പില്‍ ഏറ്റവും കൂടുതല്‍ ചായ കുടിച്ചിരുന്നത് ഡിംപല്‍ ആയിരുന്നു. ഡിംപലിന് വേണ്ടി എല്ലാ ദിവസവും രാവിലെ ഈ കപ്പില്‍ ചായ എടുത്ത് വെയ്ക്കുമായിരുന്നുവെന്നും ഫിറോസ് ഓര്‍ത്തു.

8

കപ്പുകളില്‍ ഓരോരുത്തരുടേയും പേര് എഴുതിയിരുന്നു. തന്റെ പേര് എഴുതിയ കപ്പ് എടുക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ലെന്ന് ഫിറോസ് പറഞ്ഞു. അടുത്തതായി ഇരുവരും വീഡിയോയില്‍ കാണിച്ചത് ബിഗ് ബോസില്‍ വെച്ച് ലാലേട്ടന്‍ പണിഷ്‌മെന്റായി നല്‍കിയ രണ്ട് മാസ്‌കുകള്‍ ആയിരുന്നു. താനതിനെ ഒരു ക്രഡിറ്റ് ആയിട്ടാണ് കാണുന്നത്. തന്റെ ആശയത്തിന്റെ പേരില്‍ അല്ല, മറിച്ച് സംഭാഷണം കുറച്ച് കുറയ്ക്കാന്‍ ആവശ്യപ്പെട്ടാണ് മാസ്‌ക് നല്‍കിയത് എന്ന് ഫിറോസ് പറയുന്നു.

9

കുറേ പേര്‍ തന്നെ ഉപദേശിക്കാന്‍ വന്നു. അവരോട് പറഞ്ഞത് ഉപദേശിക്കാന്‍ താന്‍ ഇടവകയിലെ കുഞ്ഞാട് അല്ലെന്നാണ്. അന്ന് എല്ലാവരും സന്തോഷിച്ചു. ഇവന്‍ ഇനി സംസാരിക്കില്ലെന്ന് കരുതി. ഭയങ്കര അപമാനമാണ് എന്ന് കരുതി. തനിക്ക് എനര്‍ജി കൂടുകയാണ് ചെയ്തത്. ആരോ പറഞ്ഞു എന്ത് കിട്ടിയാലും ഇവന്‍ കണ്ടന്റ് ആക്കി എടുക്കുകയാണ് എന്നും അവനെ എന്ത് ചെയ്തിട്ടും കാര്യമില്ലെന്ന്.

10

ഇപ്പോഴും ഈ മാസ്‌ക് വെച്ച് പുറത്തേക്ക് ഇറങ്ങിയാല്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ടെന്ന് സജ്‌ന പറയുന്നു. കിട്ടുന്ന പണിഷ്‌മെന്റുകള്‍ എല്ലാം പോസിറ്റീവായിട്ടാണ് എടുത്തത്. അങ്ങനെ ചെയ്താല്‍ നമ്മളെ തോല്‍പ്പിക്കാനാര്‍ക്കും സാധിക്കില്ലെന്ന് ഫിറോസ് പറഞ്ഞു. തങ്ങള്‍ക്ക് പണിഷ്‌മെന്റോട് പണിഷ്‌മെന്റായിരുന്നു. ലാലേട്ടന്‍ വരുമ്പോള്‍ ഓര്‍ക്കും ഇന്നെന്ത് പണിഷ്‌മെന്റ് ആണാവോ കിട്ടാന്‍ പോകുന്നത് എന്നും സജ്‌ന പറഞ്ഞു.

11

ആര്‍ക്കും അറിയാത്ത ഒരു കാര്യവും സജ്‌ന വെളിപ്പെടുത്തി. ഒരിക്കല്‍ ഫിറോസ് പുല്ലില്‍ തുപ്പിയെന്ന് പറഞ്ഞ് പണിഷ്‌മെന്റ് കിട്ടിയിരുന്നു. അതിനുളള കാരണം അന്ന് താനും അഡോണിയും റിതുവും അടക്കമുളളവര്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ബോട്ടിലില്‍ നിന്ന് വെള്ളം കുടിച്ചപ്പോള്‍ എന്തോ ഒന്ന് വായിലായി. അതാണ് തുപ്പിയത്. മറ്റുള്ളവരെ അപമാനിക്കേണ്ട എന്ന് കരുതിയാണ് അന്ന് അത് പറയാതിരുന്നതെന്ന് ഫിറോസ് പറഞ്ഞു.

12

അതാണ് ഹിഡണായി നില്‍ക്കുന്ന ലൂക്ക കണ്ട് പിടിച്ചെന്ന് ലാലേട്ടന്‍ പറഞ്ഞത്. അതിനാണ് ശിക്ഷ കിട്ടിയത്. പുല്ലിലെ ചൂടില്‍ ഇരുന്ന് തൂത്തുവാരുമ്പോള്‍ ചന്തി പൊളളിയെന്ന് പറഞ്ഞതും ലൂക്ക കണ്ടുപിടിച്ചു. ഒരു ടാസ്‌കില്‍ ലാലേട്ടന്‍ തന്ന ബോര്‍ഡുകളും ഇരുവരും വീഡിയോയില്‍ കാണിച്ചു. ബൈക്കിന്റെ പരസ്യത്തില്‍ നല്ലൊരു ജാക്കറ്റും ടീഷര്‍ട്ടും സമ്മാനം കിട്ടിയിരുന്നു. എല്ലാ സമ്മാനങ്ങളും പുതിയ വീട്ടില്‍ സൂക്ഷിക്കുമെന്നും ഫിറോസും സജ്‌നയും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+