നാലാം സീസണിലേക്കുള്ള ഓഡീഷന്‍ ആരംഭിച്ചോ; പ്രചരണങ്ങളില്‍ പ്രതികരിച്ച് ബിഗ് ബോസ് ടീം
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാം ദിവസം ഷൂട്ടിങ് നിര്‍ത്തേണ്ടി വന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ വിജയി ആരെന്ന് ഈ മാസം കൊണ്ട് തന്നെ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടതല്‍ ഇളവ് പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ മാസം അവസാനത്തോടെ തന്നെ ഗ്രാന്‍ഡ് ഫിനാലെ ഷൂട്ട് ചെയ്തേക്കും.
വിജയി ആരെന്ന് നിശ്ചയിക്കാനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പ് കഴിഞ്ഞമാസത്തോടെ തന്നെ പൂര്‍ത്തിയായിരുന്നു. വിജയി ആരെന്ന കാര്യത്തില്‍ ചില അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നെങ്കിലും ആരാവും വിജയി എന്നതില്‍ ഒരു നിശ്ചയവും ആര്‍ക്കും ഇതുവരെയുണ്ടായിട്ടില്ല. മൂന്നാം സീസണിന്‍റെ കാര്യം ഇത്തരത്തില്‍ മുന്നോട്ട് പോവുമ്പോഴാണ് നാലാം സീസണ്‍ സംബന്ധിച്ച ചില വ്യാജ പ്രചരണങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ ശക്തമാവാന്‍ തുടങ്ങിയത്.

ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചില ഓണ്‍ലൈന്‍ വെബ്സൈറ്റുകളിലൂടെ അടക്കം പുറത്ത് വന്നത്. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്.

ചില വ്യാജ ഓൺലൈൻ വെബ്സൈറ്റുകൾ ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡോ എൻഡെമോൾ ഷൈൻ ഗ്രൂപ്പോ ഇപ്പോൾ ഓഡിഷൻ അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും കൂടാതെ ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇതിനുവേണ്ടിയുള്ള അംഗീകാരം നൽകിയിട്ടില്ലായെന്നുമാണ് ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് വ്യക്തമാക്കുന്നത്.

ഷോയിൽ പങ്കാളിത്തം വാഗ്‍ദാനം ചെയ്യുന്ന ഏതെങ്കിലും ഏജൻസിക്കോ സ്ഥാപനങ്ങൾക്കോ വെബ്‌സൈറ്റുകൾക്കോ വ്യക്തിഗത വിശദാംശങ്ങളും വിലപ്പെട്ട രേഖകളും പങ്കിടരുതെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. റിയാലിറ്റി ഷോകളിലേക്കോ മറ്റ് പരിപാടികളിലേക്കോ അപേക്ഷകൾ ക്ഷണിക്കുമ്പോൾ അത് ടി വി ചാനലുകളിലോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കുന്നതാണെന്നും കമ്പനി അറിയിച്ചു.

അതേസമയം, കൊവിഡ് സാഹചര്യത്തില്‍ അയവു വന്നതിന് ശേഷം ഉടന്‍ ഗ്രാന്‍ഡ് ഫിനാലെ നടത്താനാണ് അണിയറക്കാരുടെ തീരുമാനം. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, റിതു മന്ത്ര, അനൂപ് കൃഷ്‍ണന്‍ എന്നിവരാണ് നിലവില്‍ ഷോയില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍.
Recommended Video

ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മണിക്കുട്ടന്‍ മുന്നില്‍ എത്തിയെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സിനിമാ-സീരിയില്‍ താരം കൂടിയായ മണിക്കുട്ടന്‍ ബിഗ് ബോസില്‍ എത്തിയതോടെ അരാധാകരുടെ വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്ത് പോയെങ്കിലും അദ്ദേഹം പിന്നീട് തിരിച്ചെത്തി. അതേസമയം മണിക്കുട്ടനെ മറികടന്ന് സായി വിഷ്ണുവോ, ഡിംപലോ വിജയി ആയേക്കും എന്ന തരത്തില്‍ പ്രചരണമുണ്ട്.


Click it and Unblock the Notifications