Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപലിന്റെ അമ്മയ്ക്ക് മജിസിയയുടെ ചുട്ടമറുപടി; ക്ലബ്ബിലും പാർട്ടിയിലും ഡാൻസ് കളിക്കുന്നത് എന്റെ ശീലമല്ല

ബിഗ് ബോസ് സീസണ്‍ 3യുടെ തുടക്കമുള്ള എപ്പിസോഡുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരു മത്സരാര്‍ത്ഥിയായിരുന്നു മജിസിയ ഭാനു. ഫൈനല്‍ വരെ എത്തുമെന്ന പ്രതീക്ഷിച്ച മജിസിയ പകുത്തിക്ക് വച്ച് എലിമിനേഷനില്‍ വച്ച് പുറത്തുപോകുകയായിരുന്നു. ഭാഗ്യലക്ഷ്മിയുമായും ഡിംപലുമായും വലിയ ആത്മബന്ധം വളര്‍ത്തിയെടുക്കാന്‍ മജിസിയയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ എലിമിനേഷനിലൂടെ പുറത്തെത്തിയെങ്കിലും മജിസിയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

1


ഹൗസില്‍വച്ച് ഡിംപലുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു മജിസിയ. പുറത്തുവന്നതിന് ശേഷം ഡിംപലിന്റെ സഹോദരിയെ കാണുന്നതിന് വേണ്ടിയായിരുന്നു മജിസിയ പോയത്. ഇരുവരുമായുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശത്രുക്കള്‍ പെരുമാറുന്നത് പോലെയാണ് ഡിംപലും മജിസിയയും തമ്മിലുള്ള ബന്ധം.

2

പിതാവ് മരിച്ച സമയത്ത് പുറത്തിറങ്ങിയ ഡിംപലിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും എല്ലാവരുമായി ചേര്‍ന്ന് തന്നെ അവഗണിക്കുകയായിരുന്നെന്ന് ആരോപണങ്ങളാണ് മജിസിയ മുന്നോട്ടുവച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിങ്കള്‍ ബാലും രംഗത്തെത്തി. പിതാവിന്റെ വേര്‍പാടില്‍ എല്ലാവരും ടെന്‍ഷനിലായിരുന്നു.

3


ആ സമയത്ത് മജിസിയയ്ക്ക് മറുപടി കൊടുത്തിട്ടും നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിട്ടാണ് ഫോണ്‍ എടുക്കാതിരുന്നതെന്ന് തിങ്കള്‍ ബാല്‍ പറഞ്ഞിരുന്നു. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ, മജിസിയയ്‌ക്കെതിരെ ആരോപണവുമായി ഡിംപലിന്റെ അമ്മ എത്തിയതോടെയായിരുന്നു പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്.

4

മജിസിയ ആരാണെന്നും നല്ല സുഹൃത്തായിരുന്നെങ്കില്‍ ഇതുപോലെ പെരുമാറുമോ എന്നായിരുന്നു ഡിംപലിന്റെ അമ്മ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. മജിസിയ ഡിംപലിന്റെ ആത്മസുഹൃത്തല്ലെന്നും അമ്മ പറഞ്ഞിരുന്നു. ആത്മ സുഹൃത്താണെങ്കില്‍ പപ്പ മരിച്ച അന്ന് പാര്‍ട്ടിയിലോ ക്ലബ്ബിലോ പോയി ഡാന്‍സ് കളിച്ച വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമോ എന്നും അമ്മ ചോദിച്ചിരുന്നു.

5


എന്നാല്‍ അമ്മയുടെ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മജിസിയ. കഴിഞ്ഞ മാസമാണ് ഈ ആരോപണം ഉന്നയിച്ചതെങ്കിലും ഇപ്പോഴാണ് താരം മറുപടിയുമായി രംഗത്തെത്തുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

6

ഫുള്‍ പേയ്‌മെന്റ് വാങ്ങിച്ചു പോയ ഒരു ഫിറ്റ്നസ് പ്രൊമോഷന്‍ ആഡ് ഷൂട്ട് ആയിരുന്നു അതെന്ന് മജിസിയ പറയുന്നു. പാര്‍ട്ടിയ്ക്കും ക്ലബ്ബിലും പോയി ഡാന്‍സ് കളിക്കല്‍ എന്റെ ശീലമല്ലെന്നും മജിസിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കി. ഈ പോസ്റ്റ് ഇപ്പോള്‍ ബിഗ് ബോസ് ഗ്രൂപ്പുകളിലും മറ്റും വൈറലാണ്.

7

അതേസമയം മജ്സിയയുടെ സ്റ്റോറികള്‍ക്ക് മറുപടി എന്ന വിധത്തില്‍ ഡിംപലിന്റെ സഹോദരിയും ചില പോസ്റ്റുകളുമായി എത്താറുണ്ട്. ഈ പോസ്റ്റിന് മറുപടിയുമായി താരസഹോദരിമാര്‍ രംഗത്തെത്തുമോ എന്നാണ് ബിഗ് ബോസ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ സീസണിലെ വിജയി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിനിടെയാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്.

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+