ഭാഗ്യലക്ഷ്മി പച്ചത്തെറി പറഞ്ഞെന്ന് ഫിറോസ്, തെറിവാക്ക് ഏതെന്ന് വെളിപ്പെടുത്തി;ബിബിയ്ക്കെതിരെ 'ദേവാസുര' പരാതി
കൈയ്യാങ്കളിയിലേക്ക് പോലും പോയേക്കുമെന്ന നിലയിലാണ് ബിഗ് ബോസ് സീസൺ ത്രീയിലെ സംഭവ വികാസങ്ങൾ. അതിനിടയ്ക്ക് രസകരങ്ങളായ സംഭവങ്ങളും ഇല്ലെന്ന് പറയാൻ പറ്റില്ല. എന്നാൽ മുൻ സീസണുകളിൽ നിന്ന് തികച്ചും വിഭിന്നമാണ് ഇത്തവണത്തേത്.
ഭാഗ്യലക്ഷ്മി പച്ചത്തെറി പറഞ്ഞു എന്നാണ് ഫിറോസിന്റെ ആരോപണം. എന്നാൽ ഭാഗ്യലക്ഷ്മി ഇത് നിഷേധിച്ചു. എന്ത് തെറിയാണ് ഭാഗ്യലക്ഷ്മി പറഞ്ഞത് എന്ന് ആദ്യാക്ഷരം പറഞ്ഞുകൊണ്ട് ഫിറോസ് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ താൻ പറഞ്ഞത് അതല്ലെന്ന് ഭാഗ്യലക്ഷ്മിയും വ്യക്തമാക്കി. കാര്യങ്ങൾ ഇങ്ങനെ സംഘർഷ ഭരിതമാണെങ്കിലും ദേവാസുര 'യുദ്ധ'ത്തിൽ ആളുകൾ ചിരിച്ചുമറിഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

കൈവിട്ടുപോയ ചർച്ച
ബിഗ് ബോഗ് ഹൌസിലെ തുറന്ന ചർച്ച കൈവിട്ട കളിയായിരുന്നു. ഫിറോസും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള പ്രശ്നങ്ങളാണ് പ്രധാനം. വളരെ മോശം പ്രയോഗം ഭാഗ്യലക്ഷ്മിയിൽ നിന്ന് വന്നു എന്ന രീതിയിൽ ആയിരുന്നു ഫിറോസിന്റെ ആരോപണം. ഇത് വലിയ പ്രശ്നങ്ങളിലേക്കാണ് നയിച്ചത്.

ഭാഗ്യലക്ഷ്മി പറഞ്ഞു
വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ച് ഫിറോസ് തുടർച്ചയായി ഇറിറ്റേറ്റ് ചെയ്യുകയായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. താൻ തെറിവാക്കൊന്നും ഉപയോഗിച്ചിട്ടില്ല എന്നും, എന്താണ് താൻ ഉപയോഗിച്ച വാക്ക് എന്നും അവർ വ്യക്തമാക്കി. അതിന് ശേഷം, തുറന്ന ചർച്ചയിൽ നിന്ന് എഴുന്നേറ്റ് പോവുകയും ചെയ്തു.

ആ തെറി ഇതാണ്...
എന്നാൽ ഭാഗ്യലക്ഷ്മിയുടെ വാദവും, ആ സമയം കൂടെയുണ്ടായിരുന്നവരുടെ സാക്ഷ്യവും വിശ്വസിക്കാൻ ഫിറോസ് തയ്യാറായില്ല. ഭാഗ്യലക്ഷ്മി പച്ചത്തെറിയാണ് പറഞ്ഞത് എന്ന് ഫിറോസ് ആവർത്തിക്കുകയായിരുന്നു. ആ തെറിവാക്കിന്റെ ആദ്യ അക്ഷരവും ഫിറോസ് പറഞ്ഞു. അതിന് ശേഷം സംഘർഷ ഭരിതമായ അവസ്ഥയായിരുന്നു ബിഗ് ബോസ് ഹൌസിൽ

തമാശയ്ക്കും കുറവില്ല
പരസ്പരമുള്ള പ്രശ്‌നങ്ങളിലൂടെയും വഴക്കുകളിലൂടെയും ബിഗ് ബോസ് സീസണ്‍ 3 പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ്. ഈ അടിപിടിയൊക്കെ നടന്നപ്പോഴും, ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌ക്കായ ദേവാസുരയുദ്ധം പിന്നേയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

ചിരിക്കാത്ത ദേവന്മാര്‍!
ദേവന്മാരുടെ സംഘത്തെ അസുരന്മാരുടെ സംഘം ചിരിപ്പിക്കുകയാണ് ടാസ്‌ക്. നേരത്തെ ദേവന്മാരുടെ ടീമിലുള്‍പ്പെട്ട ഭാഗ്യലക്ഷ്മി, മണിക്കുട്ടന്‍ എന്നിവരൊക്കെ ചിരിക്കാതെ പിടിച്ചു നിന്നപ്പോള്‍ നോബി മാര്‍ക്കോസ് മാത്രമാണ് ചിരിച്ചത്. എങ്കിലും കൂടുതല്‍ പോയന്റ് നേടി ദേവന്മാരുടെ ടീമായിരുന്നു ഒന്നാംസ്ഥാനത്ത്.

അസുരന്മാരായപ്പോള്‍...
എന്നാല്‍ ഇത്തവണ ദേവന്മാര്‍ അസുരന്മാരായും അസുരന്മാര്‍ ദേവന്മാരായുമാണ്് ടാസ്‌ക്ക് തുടര്‍ന്നത്. അസുരന്മാരുടെ വേഷമിട്ട ഭാഗ്യലക്ഷ്മിയും ടീമും കിടലന്‍ ഫിറോസും അനൂപും ഉള്‍പ്പെട്ട ദേവന്മാരുടെ ടീമിനെ ചിരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

മുഖം തിരിച്ച് ലക്ഷ്മി ജയന്‍
ദേവന്മാരുടെ കൂട്ടത്തില്‍ നിന്നെത്തിയ ലക്ഷ്മി ജയനെ ചിരിപ്പിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കെ ലക്ഷ്മി ഒരു വശത്തേക്ക് പെട്ടെന്ന് മുഖം തിരിച്ചു. നിന്ന നില്‍പ്പില്‍ നിന്ന് ഇളകരുത് എന്ന് കളിനിയമം ഉള്ളതുകൊണ്ട് അസുരന്മാര്‍ ഗെയിം നിര്‍ത്തി ബിഗ് ബോസിന്റെ പക്കല്‍ അപ്പീലിന് ചെന്നു. ഇതേത്തുടര്‍ന്ന് ലക്ഷ്മി മുഖം തിരിച്ചതായി ബിഗ് ബോസ് കണ്ടെത്തി. അസുരന്മാര്‍ക്ക് പോയന്റ് ലഭിക്കുകയും ചെയ്തു.

കൈ അനക്കി ഫിറോസ്
വാചകകസര്‍ത്തുകള്‍ക്കൊടുവില്‍ ഗെയിമിനെത്തിയ ഫിറോസ് പുറകില്‍ കെട്ടിയ കൈ അനക്കിയത് അസുരന്മാര്‍ കണ്ടുപിടിച്ചു. അതും ബിഗ് ബോസ് വഴി സത്യമാണെന്ന് സ്ഥാപിക്കാന്‍ അസുരന്മാരുടെ ടീമിനായി.

പരാതിയുമായി അനൂപ്
ഇടയ്ക്ക് തങ്ങള്‍ വിളിച്ച അപ്പീലൊന്നും ബിഗ് ബോസ് ശ്രദ്ധിച്ചില്ലെന്ന് അനൂപ് പരാതിപ്പെട്ടു. അതിനെച്ചൊല്ലി കിടിലന്‍ ഫിറോസുമായി അനൂപ് വഴക്കിടുകയും ചെയ്യുകയുണ്ടായി. ടീമിനുള്ളിൽ തന്നെയുണ്ടായ അടിപിടി പിന്നീട് പരിഹരിക്കാൻ കിടിലം ഫിറോസ്, അനൂപിന് അടുത്തെത്തുകയും ചെയ്തു.

ഒടുവില്‍ അസുരന്മാര്‍ക്കു വിജയം
ദേവന്മാരായപ്പോള്‍ വിജയിച്ച ടീം തന്നെ അസുരന്മാരായപ്പോഴും വിജയിച്ചു. അതിനെത്തുടര്‍ന്ന് ലക്ഷ്വറി ബജറ്റ് തിരഞ്ഞെടുക്കാനുള്ള അവസരം അസുരന്മാരുടെ ടീമിന് കിട്ടി. വലിയ ആഹ്ലാദപ്രകടനമാണ് ടീം കാഴ്ച വച്ചത്.
ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications