• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രമ്യയെ കുറിച്ച് റംസാന്‍ അത്ര മോശം പദപ്രയോഗം നടത്തിയോ? ബിഗ് ബോസില്‍ വീണ്ടും 'രമ്യവിവാദം'

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ പലപ്പോഴായി സൃഷ്ടിച്ചിട്ടുണ്ട്. സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ഘോരഘോരം പ്രസംഗിച്ച പലരുമുണ്ട് ബിഗ് ബോസ് ഹൗസില്‍. അതില്‍ ചിലര്‍ പലപ്പോഴും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഉണ്ട്.

സായിക്ക് നേരെ റംസാന്റെ ചെരുപ്പേറ്; അഴിഞ്ഞുവീണത് നോബിച്ചേട്ടന്റെ മുഖംമൂടിയെന്ന്- അശ്വതിയുടെ റിവ്യൂസായിക്ക് നേരെ റംസാന്റെ ചെരുപ്പേറ്; അഴിഞ്ഞുവീണത് നോബിച്ചേട്ടന്റെ മുഖംമൂടിയെന്ന്- അശ്വതിയുടെ റിവ്യൂ

ഡിംപലിന് മുഖത്ത് നോക്കി പറയാനുള്ള ധൈര്യമില്ല, സിംപതിക്കായി കരയുന്നു; കിടിലം ഫിറോസിന്റെ കൗണ്ടര്‍ഡിംപലിന് മുഖത്ത് നോക്കി പറയാനുള്ള ധൈര്യമില്ല, സിംപതിക്കായി കരയുന്നു; കിടിലം ഫിറോസിന്റെ കൗണ്ടര്‍

ബിഗ് ബോസ് ഹൗസിലെ വീക്ക്‌ലി ടാസ്‌കിനിടെ വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വലിയ തര്‍ക്കമാണ് ഉണ്ടായത്. ഫിറോസും സജ്‌നയും പുറത്ത് പോകാന്‍ കാരണമായത് രമ്യ പണിക്കരെ കുറിച്ചുള്ള പരാമര്‍ശമായിരുന്നു. ഇത്തവണയും രമ്യ തന്നെയാണ് 'വിവാദ നായിക'. വിശദാംശങ്ങള്‍...

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

ടാസ്‌കിനിടെ

ടാസ്‌കിനിടെ

വീക്ക്‌ലി ടാസ്‌കിനിടെ ആയിരുന്നു സംഭവം. രണ്ട് ടീമുകളും അങ്ങോട്ടും ഇങ്ങോട്ടും വീറോടെ മത്സരിക്കുകയായിരുന്നു. അപ്പോഴായിരുന്നു റംസാനെതിരെ സായി ആ അസ്ത്രം പ്രയോഗിച്ചത്. ഇത്തവണത്തെ വീക്ക് ലി ടാസ്കിൽ പലർക്കും പല രീതിയിൽ 'പരിക്കേറ്റിട്ടുണ്ട്'.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ച് മുമ്പ് റംസാന്‍ പറഞ്ഞു എന്ന് പറഞ്ഞാണ് സായി അക്കാര്യം ആരോപിച്ചത്. ഫിറോസ്- സജ്‌ന ദമ്പതിമാര്‍ വന്നപ്പോള്‍ ബോംബ് എന്നു പറഞ്ഞു എന്നും രമ്യ എത്തിയപ്പോള്‍ തോക്ക് എന്ന് പറഞ്ഞു എന്നും ആയിരുന്നു ആക്ഷേപം.

സ്ത്രീകളെ കാണുന്നത്

സ്ത്രീകളെ കാണുന്നത്

സ്ത്രീകളെ സംബന്ധിച്ച് വളരെ മോശം പരാമര്‍ശങ്ങളാണ് റംസാന്‍ നടത്തിയത് എന്നും സായി ആരോപിച്ചു. സ്ത്രീ ശരീരത്തെ മാത്രമാണ് റംസാന്‍ കാണുന്നത് എന്ന ഗുരുതര ആരോപണവും സായി ഉന്നയിച്ചു. അതിനെ ചൊല്ലി പിന്നെ തര്‍ക്കങ്ങള്‍ നീളുകയും ചെയ്തു.

 ടാസ്‌കിന് ശേഷവും

ടാസ്‌കിന് ശേഷവും

ടാസ്‌കിന് ശേഷവും ഈ തര്‍ക്കം നീണ്ടു. സായി പറഞ്ഞതിനെ റംസാന്‍ നിഷേധിച്ചു. താന്‍ അങ്ങനെ ഒരു അര്‍ത്ഥത്തില്‍ അല്ല പറഞ്ഞത് എന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ സായിക്കെതിരെ രമ്യ പണിക്കരും രംഗത്തെത്തി. തന്നെ എന്തിനാണ് ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചത് എന്നായിരുന്നു രമ്യയുടെ ചോദ്യം.

വിട്ടുവീഴ്ചയില്ലാതെ സായി

വിട്ടുവീഴ്ചയില്ലാതെ സായി

റംസാനെതിരെയുള്ള ആരോപണത്തില്‍ സായി ഉറച്ച് നില്‍ക്കുകയായിരുന്നു. ഇല്ലാത്ത ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും സായി ആവര്‍ത്തിച്ചു. റംസാന്റെ മനോനിലയാണ് വെളിപ്പെടുന്നത് എന്നായിരുന്നു സായിയുടെ പക്ഷം.

ചെരുപ്പേറ്

ചെരുപ്പേറ്

ഇതിനിടെ സായിക്ക് നേരെ റംസാന്‍ ചെരിപ്പ് എറിഞ്ഞ സംഭവവും ഉണ്ടായി. പിന്നീട് റംസാന്‍ മാപ്പ് പറഞ്ഞെങ്കിലും, അതിന് ശേഷം നടന്ന ചില സംഭവങ്ങള്‍ മറ്റ് ചിലരുടെ തനിനിറം പുറത്തെത്തിക്കുകയും ചെയ്തു.

കണ്‍ഫെഷന്‍ റൂമില്‍

കണ്‍ഫെഷന്‍ റൂമില്‍

ഒടുവില്‍ റംസാനേയും സായിയേും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമില്‍ പ്രത്യേകം പ്രത്യേകം എത്തിച്ചു. തന്നെക്കുറിച്ച് സായി ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചായിരുന്നു റംസാന് പറയാനുണ്ടായിരുന്നത്. റംസാന്‍ തന്റെ നേരെ ചെരുപ്പെറിഞ്ഞതിനെ കുറിച്ചായിരുന്നു കരഞ്ഞുകൊണ്ട് സായി പറഞ്ഞത്. എന്തായാലും രണ്ട് പേരേയും ആശ്വസിപ്പിച്ച് ബിഗ് ബോസ് പറഞ്ഞുവിടുകയായിരുന്നു.

മണിക്കുട്ടനും സൂര്യയും തമ്മിൽ സെറ്റ് ആയി; ബിഗ് ബോസ് വീട്ടിലെ പ്രണയത്തെക്കുറിച്ച് രമ്യമണിക്കുട്ടനും സൂര്യയും തമ്മിൽ സെറ്റ് ആയി; ബിഗ് ബോസ് വീട്ടിലെ പ്രണയത്തെക്കുറിച്ച് രമ്യ

 ഞാൻ ഒരിക്കലും കണ്ണാടിയിൽ പോയി പ്രേമനാടകം ആഭിനയിച്ചിട്ടില്ല: സൂര്യ കളിക്കുന്നത് വെറും നാടകം; ദയ അശ്വതി ഞാൻ ഒരിക്കലും കണ്ണാടിയിൽ പോയി പ്രേമനാടകം ആഭിനയിച്ചിട്ടില്ല: സൂര്യ കളിക്കുന്നത് വെറും നാടകം; ദയ അശ്വതി

മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  Fukru talking about the cyber attacks he is facing | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: Did Ramzan said anything big about Remya Panicker as Sai's allegation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X