'എന്റെ മുടിയെക്കുറിച്ച് ബക്ക്വാസ് പറയരുത്' ഫിറോസ് ഖാനോട് കോർത്ത് ഡിംപൽ, കളിയാക്കി പൊളി ഫിറോസ്....
ദിനംപത്രി ഉദ്വേഗജനകമായ സംഭവങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബിഗ് ബോസ് കടന്നുപോകുന്നത്. മത്സരാർത്ഥികള്‍ക്കിടയിലെ സംഭാഷണങ്ങളും ഡെയ് ലി- വീക്ക് ലി ടാസ്കുകളും ഇത് തെളിയിക്കുന്നുണ്ട്. മറ്റു ബിഗ്‌ബോസ് ഷോകളിൽ അതാതു ഭാഷകളിൽ മാത്രമേ സംസാരിക്കാവൂ എന്ന് കർശന നിർദേശമുണ്ട്. മലയാളത്തിനു അത് ബാധകമല്ലേ? ഇംഗ്ലീഷ്, ഹിന്ദി എല്ലാം പറയുന്നു. ബിഗ്‌ബോസ് ചോറുണ്ണാൻ പോകുമ്പോഴോ ഉറങ്ങുമ്പോഴോ ആണോ ഇവർ ലാംഗ്വേജ് മാറ്റി സംസാരിക്കുന്നതു് എന്നും അശ്വതിയും പറഞ്ഞിരുന്നു.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ബക്ക്വാസ് പറയരുത്
എന്റെ മുടിയെക്കുറിച്ച് ബക്ക്വാസ് പറയരുതെന്ന മുന്നറിയിപ്പോടെയാണ് ഡിംപൽ ഫിറോസ് ഖാന് മുമ്പിലെത്തുന്നത്. വക്ക്വാസോ എന്ന് എടുത്ത് ചോദിക്കുന്ന ഫിറോസിന് മുടിയെക്കുറിച്ച് തോന്നിവാസം പറയരുതെന്ന് വ്യക്തമായി പറയുന്നുണ്ട്. നിനക്ക് ആ വാക്കുകളുപയോഗിക്കാം ഞങ്ങക്കാ വാക്കുകളുപയോഗിക്കാൻ പാടില്ല അല്ലേ...

പൊട്ടിത്തെറിച്ച് ഡിംപൽ
ഫിറോസ് ഖാൻ വഴക്കിട്ടതോടെ കാര്യങ്ങളെല്ലാം പറയാനും വിലിയിരുത്താനും ഡിംപൽ പറയുന്നുണ്ട്. ഫിറോസ് രൂക്ഷമായ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയതോടെ ഡിംപലും ഒച്ചയിട്ട് സംസാരിക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ സായിയാണ് ഫിറോസ് ഖാനെ ഡിംപലിന് അടുത്ത് നിന്ന് പിടിച്ച് മാറ്റുന്നത്. ഇതോടെ പോടാ.... പോടി വിളികള്‍ക്കാണ് ബിഗ് ബോസ് ഹൌസ് സാക്ഷിയാവുന്നത്.

ഹിന്ദി പറഞ്ഞ് പേടിപ്പിച്ചോ?
നീയെന്താ വിചാരിച്ചേ... അറിയാത്ത ഭാഷ പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കുന്നോ? നിനക്കൊരു വിചാരമുണ്ട് ഞങ്ങള്‍ക്ക് ഒന്നുമറിയത്തില്ലെന്ന്... അവള് വല്യ സോഷ്യലിസം പറഞ്ഞ് ഇങ്ങോട്ട് കയറി വരുന്നു. ഇത് അവസാനത്തേത് ആണെന്ന് ഡിംപൽ പറഞ്ഞതോടെ എന്റെ മുമ്പിൽ കിടന്ന് ഇങ്ങനെ ആടല്ലേ എന്ന് പറഞ്ഞുകൊടുക്ക് എന്നാണ് ഫിറോസ് സായിയോട് പറയുന്നത്.

അത് തീരുമാനിക്കേണ്ടത് ബിഗ്ബോസ്
''ഇവിടെ ഇരിക്കുന്ന എല്ലാവരെയും തീരുമാനിച്ച ഒരാള് വേറെയാണ്. അവരാണ് എന്നെയും തീരുമാനിച്ചത്. എല്ലാവരെയും അവരാണ് തീരുമാനിച്ചത്'' എന്നാണ് ഡൈനിംഗ് ടേബിളിൽ മറ്റ് മത്സരാർത്ഥികള്‍ക്കൊപ്പം ഇരിക്കുന്ന ഡിംപലിനോട് ഫിറോസ് ഖാൻ പറയുന്നത്. നീ വല്ല ഹിന്ദി ഷോയിലും പോടേ എന്ന് ഫിറോസ് ഖാൻ പറഞ്ഞതോടെ അത് നിങ്ങളല്ല തീരുമാനിക്കേണ്ടത് തീരുമാനിച്ച ആളവിടെ ഇരിക്കുന്നുണ്ടെന്നും ഡിംപൽ പറയുന്നു.

ഡിംപൽ- പൊളി ഫിറോസ്
ഫുഡിന്റെ പേരിലായിരുന്നു ഡിംപലും ഫിറോസും തമ്മിലുള്ള തർക്കം ഉടലെടുത്തത്. അതും പഞ്ചസാര ആയിരുന്നു ആ എപ്പിസോഡിലെ താരം. പൊളി ഫിറോസ് ഒരു ഒച്ചപ്പാടിന് കാത്തു നിന്നപോലെ വിട്ടു കൊടുത്തില്ല. പിന്നങ്ങോട്ട് മാലപ്പടക്കം പൊട്ടിയത് പോലെ ആരുന്നു. പൊളി ഫിറോസ് ഡിമ്പലിനെ തർക്കത്തിനിടയിൽ കൈയിൽ ഒന്ന് തോണ്ടി, അതൊന്നു കിടിലു പറഞ്ഞപ്പോൾ അത് സമ്മതിച്ചു കൊടുക്കാൻ സത്യസന്ധനു മടി ആയിരുന്നു..

ന്യായീകരിച്ച് സജ്ന
പോരാത്തതിന് സജ്‌നയുടെ ന്യായം "അതിക്ക സംസാരിക്കുമ്പോൾ അങ്ങനെ ആണത്രേ" അത് നല്ലതല്ല എന്നു സജ്‌ന മുന്നേ പറഞ്ഞു കൊടുത്തിട്ടുള്ളതുമാണ്.. അത് ശരിയായ കാര്യമല്ലല്ലോ അങ്ങനെ തോണ്ടുന്നത്. അത് പറഞ്ഞതിന് കിടിലു പൊളിയെ ഇടയിൽ കൂടെ പണിതരുന്നു എന്നു പറഞ്ഞു ഒഴിയാനാണ് ശ്രമിച്ചത്. ഈ വിഷയം ഗതിമാറ്റാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് പൊളി ഫിറോസ് കിടിലത്തിനെതിരെ തിരിഞ്ഞത്. ഇതോടെ കാര്യം പറഞ്ഞതും തെറ്റായെന്ന് പറഞ്ഞ് കിടിലം ഈ വിഷയം അവസാനിപ്പിക്കുകയായിരുന്നു.
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്
'കൊടിമടക്കി വനവാസത്തിന് പോയിട്ടില്ല, ചോദ്യം ചോദിക്കാന്‍ രമ സഭയിലുണ്ടാവും': വെല്ലുവിളിച്ച് എൻ വേണു