Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിംപല്‍ ബിഗ് ബോസ് ഹൗസില്‍ തിരികെയെത്തി; പെരുന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിത സമ്മാനം... ഇനി കളിമാറും!

ബിഗ് ബോസ് ഹൗസില്‍ നിന്ന് തികച്ചും അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടിവന്ന ആളാണ് ഡിംപല്‍ ഭാല്‍. പിതാവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഡിംപല്‍ പുറത്ത് പോയത്.

ഇത്തവണ ബിഗ് ബോസ് ഹൗസിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ഡിംപല്‍. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡിംപലിന് ഇനി ഒരു തിരിച്ചുവരവുണ്ടാവില്ലെന്നായിരുന്നു മോഹന്‍ലാലും പറഞ്ഞിരുന്നത്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഡിംപല്‍ തിരിച്ചെത്തുകയാണ്.

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

പെരുന്നാള്‍ ദിനത്തില്‍

പെരുന്നാള്‍ ദിനത്തില്‍

പെരുന്നാള്‍ ദിനത്തില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എപ്പിസോഡില്‍ ആണ് ഡിംപല്‍ ഭാല്‍ തിരികെ എത്തുന്നത്. എപ്പിസോഡിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിട്ടുണ്ട്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിടുന്നതാണ് ട്രെയ്‌ലര്‍.

സന്തോഷത്തോടെ

സന്തോഷത്തോടെ

ആരായിരിക്കും പുതിയതായി എത്തുന്നത് എന്ന് ഏവരും കാത്തിരിക്കുന്നു. വാതില്‍ തുറക്കുമ്പോള്‍ ഞെട്ടിച്ചുകൊണ്ട് ഡിംപലിന്റെ രംഗപ്രവേശനം. മറ്റ് മത്സരാര്‍ത്ഥികളുടെ മുഖമെല്ലാം സന്തോഷം കൊണ്ട് വിടരുന്നു- ഇതാണ് ട്രെയ്‌ലറില്‍ ഉള്ളത്.

അഭ്യൂഹങ്ങള്‍ ഏറെ

അഭ്യൂഹങ്ങള്‍ ഏറെ

ഡിംപല്‍ ബിഗ് ബോസിലേക്ക് തിരികെ എത്തുമെന്ന അഭ്യൂഹം കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പടരുന്നുണ്ടായിരുന്നു. ബിഗ് ബോസിലേക്ക് തിരികെ എത്താന്‍ ഡിംപല്‍ ക്വാറന്റൈനില്‍ ആണെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബിഗ് ബോസ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

അസാധ്യമെന്ന് കരുതി

അസാധ്യമെന്ന് കരുതി

ഡിംപലിന് അത്രയേറെ പ്രിയപ്പെട്ട ആളായിരുന്നു പിതാവ്. അങ്ങനെയുള്ള പിതാവിന്റെ മരണവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഡിംപല്‍ പോയത്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നതുകൊണ്ട് ഡിംപലിന്റെ തിരിച്ചുവരവ് അസാധ്യം എന്നായിരുന്നു പലരും കരുതിയിരുന്നത്.

ഡിംപലിന്റെ പേരില്‍

ഡിംപലിന്റെ പേരില്‍

ഡിംപല്‍ ഷോ വിട്ട് പോയെങ്കിലും ബിഗ് ബോസ് ഹൗസില്‍ അവരുടെ നിശബ്ദ സാന്നിധ്യം നിറഞ്ഞ് നിന്നിരുന്നു. ഡിംപല്‍ പോയതിന് ശേഷം അവരുടെ ആരാധകരെ സ്വന്തമാക്കാനുള്ളത് എന്ന് തോന്നിപ്പിക്കുന്ന പല പ്രകടനങ്ങളും ചില മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസില്‍ കാഴ്ചവച്ചിരുന്നു.

ഉറപ്പ്

ഉറപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയില്‍ നോബി മാര്‍ക്കോസിന് പിറകേ, ബിഗ് ബോസ് ഹൗസിലേക്ക് രണ്ടാമതായി കടന്നുവന്ന ആളാണ് ഡിംപല്‍ ഭാല്‍. വളരെ പെട്ടെന്നായിരുന്നു ഡിംപല്‍ ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയത്. അതുകൊണ്ട് തന്നെ അവസാന അഞ്ച് വരെ ഡിംപല്‍ ഉണ്ടാകുമെന്ന് ആദ്യമേ പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു. തിരിച്ചുവരവോട് അത് ഒന്നുകൂടി ഉറപ്പാക്കപ്പെട്ടിരിക്കുകയാണ്.

മത്സരം കടുക്കും

മത്സരം കടുക്കും

ഡിംപലിന്റെ പേര് പറഞ്ഞ് വൈകാരിക ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന പലരും ബിഗ് ബോസ് ഹൗസില്‍ ഇപ്പോഴുണ്ട്. മണിക്കുട്ടന്‍ തന്നെയാണ് അതില്‍ പ്രധാനി. എന്തായാലം ഡിംപല്‍ തിരികെ എത്തുമ്പോള്‍ ബിഗ് ബോസ് ഹൗസില്‍ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. ഇനി ഡിംപലിന്റെ ആരാധകരുടെ പിന്തുണ എങ്ങോട്ടും പോവുകയും ഇല്ല.

രമ്യയുടെ കൈ പിടിച്ച്

രമ്യയുടെ കൈ പിടിച്ച്

രമ്യ പണിക്കരുടെ കൈ പിടിച്ച് അകത്തേക്ക് പോകുന്ന ഡിംപലിനെ ആണ് ട്രെയ്‌ലറില്‍ കാണുന്നത്. മണിക്കുട്ടന്‍ തിരികെ എത്തിയപ്പോള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കിയ ആളാണ് രമ്യ. ഡിംപലിന്റെ വരവില്‍ എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.

കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+