ബിഗ് ബോസ് മൂന്നാം സീസണ്‍ താരം ഡിംപല്‍ ഭാലിന്റെ പിതാവ് അന്തരിച്ചു, താരം പുറത്തുപോകാന്‍ സാധ്യത
ബിഗ് ബോസ് മൂന്നാം സീസണ്‍ താരം ഡിംബല്‍ ബാലിന്റെ പിതാവ് അന്തരിച്ചു. ഈ സീസണിലെ മുന്‍ മത്സരാര്‍ത്ഥിയും ഗായികയുമായിരുന്ന ലക്ഷ്മി ജയന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഡിംപലും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഷോയ്ക്കിടെ താരം പല തവണ തന്റെ പിതാവിനെ കുറിച്ച് മനസ് തുറന്നിരുന്നു.

ദില്ലിയില്‍
ഡിംപലിന്റെ കുടുംബം ദില്ലിയിലാണ് സ്ഥിരതാമസമാക്കിയത്. അവിടെ നിന്നാണ് പിതാവ് അന്തരിച്ചത്. ഡിംപല്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ വന്നതോടെ അമ്മയും സഹോദരിയും നാട്ടിലേക്ക് വരികയായിരുന്നു. പിതാവിനൊപ്പം മൂത്തസഹോദരിയായിരുന്നു ഉണ്ടായിരുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ പിതാവും മൂത്തസഹോദരിയും ആശംസ അറിയിച്ച് എത്തിയ വീഡിയോ ഷോയ്ക്കിടെ കാണിച്ചിരുന്നു.

ഏറ്റവും അടുത്ത സുഹൃത്ത്
പിതാവ് എന്നതിലുപരി ഡിംപലിന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് താരം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. പിതാവിന്റെ പെട്ടെന്നുള്ള മരണം താരം എങ്ങനെ ഉള്‍ക്കൊള്ളുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സന്തോഷം
പല തവണ ഷോയ്ക്കിടെ പിതാവിനെ ടെലിവിഷനിലൂടെ കാണാന്‍ സാധിച്ചതിലുള്ള സന്തോഷം താരം പങ്കുവച്ചിരുന്നു. ലോകം മുഴുവന്‍ തന്റെ പിതാവിനെ കാണണം എന്നുള്ള ആഗ്രഹമാണ് തനിക്കുള്ളത്. അത് സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ഡിംപല്‍ പറഞ്ഞിരുന്നു.

ഡിംപലിന്റെ വരവ്
സൈക്കോളജിയില്‍ എംഎസ്സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കിയ ആളാണ് ഡിംപല്‍. ബിഗ് ബോസിലേക്ക് താരത്തിന്റെ വരവ് ഏറെ ശ്രദ്ധേയമായിരുന്നു. പേരിലെ കൗതുകവും വസ്ത്രധാരണവുമൊക്കെ ഡിംപലിനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തി. പലതിലും ഡിംപലിന്റെ അഭിപ്രായങ്ങളും ശ്രദ്ധേയമായിരുന്നു.
Recommended Video

മീററ്റ് സ്വദേശി
ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്റെ അച്ഛന്‍. അമ്മ ഇടുക്കി കട്ടപ്പന സ്വദേശിയും. പേരും ജീവിതശൈലിയുമൊക്കെ ഇങ്ങനെയാണ് വന്നത്. മൂന്ന് പെണ്‍മക്കളാണ്. ഇവരില്‍ ഏറ്റവും ഇളയകുട്ടിയാണ് ഡിംപല്‍. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ക്യാന്‍സര്‍ വന്ന് അതില്‍ നിന്നും മുക്തി നേടിയ ഡിംപല്‍ തന്റെ അതിജീവനത്തെ കുറിച്ച് പറഞ്ഞാണ് ബിഗ് ബോസിലെത്തുന്നത്.


Click it and Unblock the Notifications
