പിന്നിൽ നിന്ന് കുത്തുന്ന സുഹൃത്തുക്കൾ; ആരാധികയ്ക്ക് മറുപടിയുമായി ഡിംപൽ
എട്ട് മത്സരാർഥികൾ ബാക്കി നിൽക്കെയാണ് ഷോ അവസാനിച്ചത്
ബിഗ് ബോസ് മലയാളം സീസൺ 3 വിജയി ആരാണെന്ന കാത്തിരിപ്പിലാണ് ആരാധകർ. ഫെബ്രുവരി 14ന് ആരംഭിച്ച ഷോ തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് 95-ാം ദിവസം അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ നിന്ന് പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുക. എട്ട് മത്സരാർഥികൾ ബാക്കി നിൽക്കെയാണ് ഷോ അവസാനിച്ചത്.
കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

മണിക്കുട്ടൻ, ഡിംപൽ, സായ് വിഷ്ണു, കിടിലം ഫിറോസ്, ഋതു, റംസാൻ, നോബി എന്നീ എട്ട് മത്സരാർഥികളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടുന്നവരായിരിക്കും വിജയി ആവുക. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച വോട്ടിങ് ശനിയാഴ്ചയോടെ അവസാനിച്ചു. ഷോയിലെ ഏറ്റവും മത്സരാർഥികളിലൊരാളായി പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് ഡിംപൽ ഭാലിനെയാണ്. ഒരു വലിയ വിഭാഗം ആളുകൾ ഡിംപൽ വിജയി ആകുമെന്നും പ്രതീക്ഷിക്കുന്നു.

കാന്‍സര്‍ സര്‍വൈവറായ താരത്തിന്‌റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമായിരുന്നു. വേദനകള്‍ പുറത്തുകാണിക്കാതെയാണ് ബിഗ് ബോസ് നല്‍കിയ മിക്ക ടാസ്‌ക്കുകളിലും ഡിംപല്‍ പങ്കെടുത്തത്. അതിലെല്ലാം ഉപരിയായി ശബ്ദമുയർത്തേണ്ടടുത്ത് ശബ്ദം ഉയർത്തുകയും ചിരി കളികളുമായി വീട്ടിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത ഡിംപൽ എല്ലാവർക്കും മാതൃകയാണെന്നും ചിലർ വാദിക്കുന്നു.

ഇക്കാരണങ്ങളാലെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലടക്കം ഡിംപലിന് വലിയ ആരാധക വലയം തന്നെ സൃഷ്ടിക്കപ്പെട്ടു. ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിയ ശേഷം മറ്റു മല്‍സരാര്‍ത്ഥികളെ പോലെ ഡിംപലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. ലൈവ് വീഡിയോകളിലൂടെയും മറ്റും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് താരം എത്തി. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായും നടി എത്തിയിരുന്നു.

ഇതിനിടയിലാണ് ഡിംപലിനോട് സൗഹൃദങ്ങളെപറ്റി ഒരു ആരാധിക ചോദിച്ചത്. വ്യാജ സൗഹൃദത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്നാണ് ചോദിച്ചത്. വ്യാജ സൗഹൃദങ്ങളെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായം എന്താണെന്നും, പിന്നില്‍ നിന്നും കുത്തുന്ന സുഹൃത്തുക്കളെ കുറിച്ചുളള അഭിപ്രായവും ഡിംപലിനോട് ഒരു ആരാധിക ചോദിച്ചു. ഇതിന് മറുപടിയായി പിന്നെ അവര്‍ എങ്ങനെയാണ് സുഹൃത്തുക്കളാവുന്നത് എന്ന മറുപടിയാണ് ഡിംപല്‍ നല്‍കിയത്.

ഷോയിൽ ഡിംപലിന്റെ സൗഹൃദങ്ങളെല്ലാം തന്നെ ആരാധർക്കിടയിലും ചർച്ചയായിരുന്നു. മജിസീയ ഭാനുവായിരുന്നു ഷോയുടെ തുടക്കത്തിൽ ഡിംപലിന്റെ ആത്മസുഹൃത്ത്. മൂന്നാം സീസണിൽ ആദ്യം കൂടുതൽ അടുത്തതും ഇരുവരും തന്നെയായിരുന്നു. എന്നാൽ മജിസീയ ആദ്യ ആഴ്ചകളിൽ ഒന്നിൽ തന്നെ പുറത്തായി. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉടലെടുത്തതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

മണിക്കുട്ടനുമായിട്ടുള്ള സൗഹൃദമാണ് പിന്നീട് ആരാധർ കണ്ടത്. ഇരുവരുടെയും വാർത്തമാനങ്ങളും കളിചിരികളും പ്രേക്ഷകരെയും ആകർഷിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രണ്ടും പേരും ഇടയ്ക്കുവെച്ച് ഷോയിൽ നിന്ന് പുറത്ത് പോയപ്പോൾ ഇരുവരുടെയും സങ്കടം പ്രേക്ഷകരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു.
മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍


Click it and Unblock the Notifications
