ബിഗ് ബോസിൽ നിന്ന് പുറത്ത് പോയതിന് ശേഷം ആദ്യമായി വീഡിയോയുമായി ഡിംപൽ, വേദനയോടെ ഫാൻസ്
ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ ഫൈനലില്‍ എത്തുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍ ഭാല്‍. ബിഗ് ബോസ് ഹൗസില്‍ എല്ലാവരുടേയും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയുമായിരുന്നു ഡിംപല്‍.
സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് ആണ് ഡിംപലിനുളളത്. എന്നാല്‍ അച്ഛന്‍ മരണപ്പെട്ടത് കാരണം ഡിംപല്‍ ബിഗ് ബോസ് മ്ത്സരം ഉപേക്ഷിച്ച് പോയിരിക്കുകയാണ്. ഡിംപലിനെ തിരിച്ച് കൊണ്ട് വരണം എന്നാണ് ആരാധകര്‍ ബിഗ് ബോസിനോട് ആവശ്യപ്പെടുന്നത്. അതിനിടെ ഡിംപല്‍ ഒരു വീഡിയോ സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.

നടുക്കുന്ന വിവരം
ഡിംപലിന് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായിരുന്നു അച്ഛന്‍. പലപ്പോഴും ഡിംപല്‍ അച്ഛനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ വെച്ചാണ് അച്ഛന്‍ മരണപ്പെട്ടുവെന്ന നടുക്കുന്ന വിവരം ഡിംപല്‍ അറിയുന്നത്. ഡിംപലിന്റെ വേദന മറ്റ് മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും സങ്കടക്കടലിലാഴ്ത്തിയിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍
ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് പോയതിന് ശേഷം ഡിംപല്‍ ആദ്യമായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ഈ ദുഖസമയത്ത് തനിക്കൊപ്പം നിന്നവരോട് തനിക്കും കുടുംബത്തിനുമുളള നന്ദിയും സ്‌നേഹവും അറിയിക്കുകയാണ് ഡിംപല്‍ വീഡിയോയിലൂടെ. നിരവധി പേരാണ് ഡിംപല്‍ ബിഗ് ബോസിലേക്ക് തിരിച്ച് വരണം എന്ന് വീഡിയോയ്ക്ക് താഴെ കമന്റ് രൂപത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

സഹോദരിമാരുടേയും മമ്മിയുടെയും കൂടെ
ഡിംപലിന്റെ വാക്കുകള്‍ ഇങ്ങനെ: '' ഞാനിപ്പോള്‍ എന്റെ സഹോദരിമാരുടേയും മമ്മിയുടെയും കൂടെയാണ് ഉളളത്. ഇപ്പോ ഏറ്റവും കൂടുതല്‍ തന്റെ ആവശ്യം അവര്‍ക്കാണ്. ഞങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടുമുളള സപ്പോര്‍ട്ടാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യം വന്നിരിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. പക്ഷേ അതേസമയം എന്റെ കണ്ണീരൊപ്പിയ ഓരോ കുടുംബത്തിനും, ഓരോ കുടുംബവും എന്ന് ഞാന്‍ പറയുന്നത് നിങ്ങളെ ആണ്, നിങ്ങള്‍ തന്ന വാക്കുകള്‍ ഞാന്‍ വായിച്ചിരുന്നു.

നിറഞ്ഞ നന്ദി
എനിക്കും എന്റെ അച്ഛനും എന്റെ കുടുംബത്തിനും നിങ്ങള്‍ തന്ന സ്‌നേഹവും പ്രചോദനവുമാണ് ഓര്‍ക്കുന്നത്.. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും നിറഞ്ഞ നന്ദി അറിയിക്കുകയാണ്. ഇത്രയും സ്‌നേഹം തന്നതിനും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിനും'' എന്നാണ് ഡിംപല്‍ വീഡിയോയില്‍ പറയുന്നത്. അച്ഛനൊപ്പമുളള ചിത്രങ്ങളും ഡിംപല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഡിംപലിനെ തിരിച്ച് കൊണ്ട് വരണം
അടുത്തിടെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോയ മണിക്കുട്ടന്‍ തിരിച്ച് എത്തിയതിന് പിന്നാലെ ആയിരുന്നു ഡിംപലിന്റെ വിടവാങ്ങല്‍. ഡിംപലും മണിക്കുട്ടനും തമ്മിലുളള സൗഹൃദം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു. ഡിംപലിനെ തിരിച്ച് കൊണ്ട് വരണം എന്ന് മണിക്കുട്ടനും ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. ഡിംപലിനെ ഫൈനലിലേക്ക് കൊണ്ട് വരണം എന്നാണ് മണിക്കുട്ടന്‍ ആവശ്യപ്പെട്ടത്.

ബിഗ് ബോസ് ഹൗസ് ശൂന്യമായി
താന്‍ ബിഗ് ബോസില്‍ നില്‍ക്കുന്നത് പോലെയോ അതിനെക്കാളും ഏറെയോ സന്തോഷം ഡിംപല്‍ ബിഗ് ബോസ് ഹൗസിലുണ്ടായാലുണ്ടാകും എന്നും മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികളെല്ലാം തന്നെ ഡിംപലിനെ മിസ്സ് ചെയ്യുന്നുണ്ട്. ഡിംപല്‍ പോയതോടെ ബിഗ് ബോസ് ഹൗസ് ശൂന്യമായി എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.

അലറിക്കരഞ്ഞ് ഡിംപൽ
ഡിംപല്‍ ഇനി ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ച് വരുമോ എന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് വരുത്തിയാണ് അച്ഛന്റെ മരണവാര്‍ത്ത ഡിംപലിനെ അറിയിച്ചത്. വീട്ടില്‍ നിന്ന് സഹോദരിയാണ് ഡിംപലിനെ ഫോണ്‍ വഴി വിവരം അറിയിച്ചത്. ഇത് കേട്ട ഡിംപല്‍ അലറിക്കരയുകയായിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് മറ്റ് മത്സരാര്‍ത്ഥികളേയും വിവരം അറിയിക്കുകയും ഡിംപലിന്റെ വസ്ത്രങ്ങള്‍ പാക്ക് ചെയ്ത് നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.


Click it and Unblock the Notifications