Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ ഞങ്ങളെ പോരാടാൻ പഠിപ്പിച്ചപ്പോൾ പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാനാണ് പഠിപ്പിച്ചത്:മാതൃദിനത്തിൽ ഡിംപൽ

ബിഗ് ബോസ് ഷോയിൽ ഡിംപൽ ഭാൽ മത്സരാർത്ഥിയായിരിക്കെയാണ് ഡിംപലിന്റെ പിതാവ് സത്യവീർ സിംഗ് ഭാൽ അന്തരിക്കുന്നത്. സത്യവീർ സിംഗ് ഭാലിന്റെ മരണ വാർത്ത ആദ്യം പുറത്തുവന്നപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. പിന്നീട് ഡിംപലിന്റെ സഹമത്സരാർത്ഥിയായിരുന്ന ലക്ഷ്മി ജയനാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഡിംപലിന്റെ മൂത്ത സഹോദരി തിങ്കൾ ഭാലും രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം ശേഷം എപ്പിസോഡ് അവസാനിക്കാനിരിക്കെയാണ് ഡിംപൽ വിവരമറിയുന്നത്.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

 പിതാവിന്റെ വിയോഗം

പിതാവിന്റെ വിയോഗം


തങ്ങളുടെ ഇളയ സഹോദരി നയന മാത്രമായിരുന്നു പിതാവ് മരിക്കുമ്പോൾ കൂടെയുണ്ടായിരുന്നത്. സുഖമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചതെന്നും തിങ്കൾ ഇൻസ്റ്റഗ്രാം ലൈവിൽ വ്യക്തമാക്കിയിരുന്നു. സംഭവമറിഞ്ഞതോടെ കേരളത്തിലായിരുന്ന താനും അമ്മയും ദില്ലിയിലെത്തിയെന്നും തിങ്കൾ വ്യക്തമാക്കി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്റെ പിതാവ്.

 ആ സന്തോഷ വാർത്തയ്ക്ക്

ആ സന്തോഷ വാർത്തയ്ക്ക്

പിതാവിന്റെ മരണ വാർത്ത ഏറെ ഞെട്ടലോടെ സ്വീകരിച്ച ഡിംപൽ ഷോയിൽ നിന്ന് പിതാവിന്റെ ജന്മദേശമായ മീററ്റിലേക്ക് പോയിരുന്നു. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഡിംപൽ ഷോയിലേക്ക് തിരിച്ച് വരാൻ സാധ്യതയില്ലെന്ന വാക്കുകളോടെയാണ് മോഹൻ ലാൽ എത്തിയത്. ഇതിനിടെ ഡിംപൽ ക്വാറന്റൈനിലാണെന്നും തിരിച്ചെത്തിയേക്കും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പപ്പയ്ക്കും മമ്മിയ്ക്കും മാതൃദിനം ആശംസിക്കുന്നു

പപ്പയ്ക്കും മമ്മിയ്ക്കും മാതൃദിനം ആശംസിക്കുന്നു

മാതൃദിനത്തിൽ ഡിംപലിന്റേതായൊരു കുറിപ്പാണ് പ്രേക്ഷകരെ തേടിയെത്തിയിട്ടുള്ളത്. പപ്പ, മമ്മി, നിങ്ങൾ രണ്ടുപേരും ഞങ്ങൾക്ക് സ്പെഷ്യലാണ്. അമ്മ ഞങ്ങളെ തിരിച്ച് പോരാടാൻ പഠിപ്പിച്ചപ്പോൾ പപ്പ ഞങ്ങളെ റോട്ടിയുണ്ടാക്കാനാണ് പഠിപ്പിച്ചത്. എങ്ങനെ പ്രതിരോധിക്കണമെന്ന് മമ്മി പറഞ്ഞപ്പോൾ എങ്ങനെ ഒരു വീടുണ്ടാക്കാമെന്നാണ് പപ്പ പഠിപ്പിച്ചത്. ഇന്ന് കാണുന്ന തരത്തിൽ ഞങ്ങളെ വാർത്തെടുത്തത് നിങ്ങളാണ്. ഞങ്ങളെ സംബന്ധിച്ച് നിങ്ങളൊന്നാണ്. അതുകൊണ്ട് പപ്പയ്ക്കും മമ്മിയ്ക്കും മാതൃദിനം ആശംസിക്കുന്നു. എപ്പോഴും മികച്ചവരായിരിക്കുന്നതിന് നന്ദി എന്നാണ് ഡിംപൽ ഭാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മമ്മിയുടേയും പപ്പയുടേയും ഫോട്ടോയ്ക്കൊപ്പമാണ് കുറിപ്പ്.

കുടുംബത്തോടുള്ള അടുപ്പം

കുടുംബത്തോടുള്ള അടുപ്പം

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്റെ പിതാവ് സത്യവീർ സിംഗ് ഭാൽ. അമ്മ ഇടുക്കിയിസെ കട്ടപ്പന സ്വദേശിനിയാണ്. ബിഗ് ബോസ് ഷോയിൽ പ്രവേശിച്ച ഡിംപലിന് സർപ്രൈസ് എന്നോണം ഈസ്റ്റർ ദിനത്തിൽ കുടുംബസമേതമുള്ള വീഡിയോ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. മൂത്ത സഹോദരി തിങ്കൽ ഭാലിന് പുറമേ നയന എന്ന നയന സഹോദരി കൂടിയാണ് ഡിംപലിന്റെ കുടുംബത്തിലുള്ളത്. ഈ എപ്പിസോഡിലാണ് പിതാവുമായുള്ള അടുപ്പത്തെക്കുറിച്ച് ഡിംപൽ വെളിപ്പെടുത്തുന്നത്.

 അടുത്ത ബന്ധം

അടുത്ത ബന്ധം


പലപ്പോഴും ബിഗ് ബോസിലെ മജ്സിയ അടക്കമുള്ള മത്സരാർത്ഥികളിൽ പലരോടുമായി പിതാവുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപൽ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഡിംപലിന്റെ പിതാവിന്റെ മരണ വാർത്തയിൽ പ്രതികരണവുമായി മജ്സിയ ഭാനു രംഗത്തെത്തിയത്. പനി ബാധിച്ചായിരുന്നു ഡിംപലിന്റെ പിതാവ് മരിച്ചതെന്നും ബിഗ് ബോസ് ഷോയിലുള്ള ഡിംപല്‍ പപ്പയുടെ മരണം എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് അറിയില്ലെന്നുമായിരുന്നു മജ്സിസിയയുടെ പ്രതികരണം. പപ്പയുമായി അവള്‍ ഒരുപാട് അറ്റാച്ച്ഡ് ആയിരുന്നുവെന്നും ഭാനു ചൂണ്ടിക്കാണിച്ചിരുന്നു.

നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+