• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മജ്‌സിയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ അടി... അത് ഡിംപല്‍ കൊടുത്തു? ഡിംപലിന്റെ ആ നീക്കത്തിന് പിന്നില്‍...

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയില്‍ ഏറ്റവും അധികം പ്രേക്ഷകരെ കൂടെ നിര്‍ത്തിയ താരം ആരെന്ന് ചോദിച്ചാല്‍ അത് ഡിംപല്‍ ഭാല്‍ ആണെന്ന് നിസ്സംശയം പറയാം. ബിഗ് ബോസ് ഹൗസില്‍ മത്സരം കൊടുമ്പിരിക്കൊണ്ടിരിക്കവേ ആയിരുന്നു ഡിംപലിന്റെ പിതാവ് മരണപ്പെട്ടത്. ഡിംപല്‍ ഷോയില്‍ നിന്ന് സ്വയം പുറത്ത് പോയി എന്ന് വിചാരിച്ചിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി തിരിച്ചെത്തി ഏവരേയും ഞെട്ടിക്കുകയും ചെയ്തു.

വെറുതെ സമയം കളയാതെ, രണ്ട് കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി എങ്കിലും വാങ്ങികൊടുക്ക്; സൂര്യയുടെ ചുട്ടമറുപടിവെറുതെ സമയം കളയാതെ, രണ്ട് കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി എങ്കിലും വാങ്ങികൊടുക്ക്; സൂര്യയുടെ ചുട്ടമറുപടി

കണ്ടംവഴി ഓടിയവനും കപ്പോ! മണിക്കുട്ടനെ വിടാതെ ഹേറ്റേഴ്‌സ്; സായി എന്തുകാണിച്ചിട്ട് രണ്ടാമതായി?കണ്ടംവഴി ഓടിയവനും കപ്പോ! മണിക്കുട്ടനെ വിടാതെ ഹേറ്റേഴ്‌സ്; സായി എന്തുകാണിച്ചിട്ട് രണ്ടാമതായി?

ബിഗ് ബോസ് ഹൗസില്‍ ഡിംപലിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മജ്‌സിയ ഭാനു. എന്നാല്‍ മജ്‌സിയ പുറത്തായി കുറച്ച് കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. ഒടുവില്‍ ഡിംപലിന്റെ ഏറ്റവും വലിയ ശത്രു മജ്‌സിയ ആയതുപോലെ ആയി പിന്നീട്. ഇപ്പോള്‍ ബിഗ് ബോസിന് ശേഷം നാട്ടിലെത്തിയ ഡിംപല്‍ ആദ്യം ചെയ്ത കാര്യം മജ്‌സിയ്ക്കുള്ള മറുപടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. നോക്കാം...

ജൂലിയറ്റിനെ മറക്കുമോ

ജൂലിയറ്റിനെ മറക്കുമോ

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയില്‍ ഡിംപലിനെ ഓര്‍ക്കുന്നതുപോലെ തന്നെ ജൂലിയറ്റ് എന്ന പേരും പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കും. ഡിംപലിന്റെ അടുത്ത സുഹൃത്തായിരുന്ന ജൂലിയറ്റിന്റെ മരണത്തെ കുറിച്ചും പിന്നീട് ജൂലിയറ്റിന്റെ വീട്ടില്‍ പോയതിനെ കുറിച്ചും ഒക്കെ ഡിംപല്‍ പലവുരു പറഞ്ഞിട്ടുള്ളതാണ്.

 പതിയെ പതിയെ

പതിയെ പതിയെ

എന്നാല്‍ ജൂലിയറ്റിനെ കുറിച്ച് ഡിംപല്‍ പറഞ്ഞതിനെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നു പിന്നീട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ എത്തിയ മിഷേലും സജ്‌ന-ഫിറോസും. ഇതോടെ ഡിംപല്‍ പൊട്ടിത്തെറിക്കുന്ന അവസ്ഥയിലെത്തി. അന്ന് പൊട്ടിക്കരഞ്ഞ ഡിംപല്‍ കസേരയിട്ട് കയറിയിരുന്നത് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലായിരുന്നു.

 ചങ്കുകള്‍

ചങ്കുകള്‍

ബിഗ് ബോസ് ഹൗസിലെ 'കട്ട ചങ്ക്‌സ്' ആയിരുന്നു ഡിംപലും മജ്‌സിയ ഭാനുവും. എന്ത് വിഷയമുണ്ടായാലും ഒരുമിച്ച് നിന്നവര്‍. പരസ്പരം അത്രയേറെ ഹൃദയത്തില്‍ ചേര്‍ത്തുവച്ചവര്‍. ഒരു ഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് അരോചകമാകുന്ന തരത്തില്‍ ആയി ഡിംപലും മജ്‌സിയയും. പക്ഷേ, ഒടുവില്‍ മജ്‌സിയ പുറത്ത് പോയി.

മാറിമറിഞ്ഞ കഥകള്‍

മാറിമറിഞ്ഞ കഥകള്‍

ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തെത്തി പിന്നേയും കുറേ നാള്‍ ഡിംപലിന് മികച്ച പിന്തുണ നല്‍കിപ്പോന്നു മജ്‌സിയ. എന്നാല്‍ പെട്ടെന്നൊരു പിണക്കത്തില്‍ കലാശിച്ചു. ഇതോടെ, അത്രയും നാളുമുണ്ടായിരുന്ന സ്‌നേഹബന്ധമൊക്കെ പഴങ്കഥയായി. ഡിംപലിന്റെ പിതാവ് മരിച്ചതിന് ശേഷം ഇത് രൂക്ഷമാവുകയും ചെയ്തു. ഇതിനിടെ ഡിംപലിനെതിരെ ജൂലിയറ്റിനെ ചൊല്ലി മജ്‌സിയ ചില ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

നാട്ടിലെത്തിയപ്പോള്‍

നാട്ടിലെത്തിയപ്പോള്‍

ബിഗ് ബോസ് ഫിനാലേയ്ക്ക് ശേഷം ആദ്യമായി നാട്ടില്‍ തിരിച്ചെത്തിയ ഡിംപല്‍ തന്റെ എല്ലാ വിമര്‍ശകര്‍ക്കും ഉള്ള മറുപടി നല്‍കിയിരിക്കുകയാണ്. ജൂലിയറ്റിന്റെ വീട്ടില്‍ പോയി അവളുടെ അച്ഛനേയും അമ്മയേയും സഹോദരനേയും കണ്ടു ഡിംപല്‍. ഇതിന്റെ ചിത്രങ്ങളും ഡിംപല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

മജ്‌സിയയ്ക്കുള്ള മറുപടി

മജ്‌സിയയ്ക്കുള്ള മറുപടി

ജൂലിയറ്റിനെ കുറിച്ച് ഡിംപല്‍ പറഞ്ഞതും ചെയ്തതും എല്ലാം കള്ളത്തരമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മജ്‌സിയ ഉയര്‍ത്തിയ ആരോപണം ആയിരുന്നിരിക്കും ഡിംപലിനെ ഏറ്റവും അധികം വേദനപ്പിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നീക്കം മജ്‌സിയയ്ക്കുള്ള മറുപടി തന്നെ ആണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

മൂന്നാം സ്ഥാനത്ത്

മൂന്നാം സ്ഥാനത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെ ചിത്രീകരണം പൂര്‍ത്തിയായി. ഓഗസ്റ്റ് 1 ന് ആണ് അതിന്റെ സംപ്രേഷണം. ഡിംപല്‍ ഭാല്‍ മൂന്നാം സ്ഥാനത്താണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഒന്നാം സ്ഥാനം മണിക്കുട്ടനും രണ്ടാം സ്ഥാനം സായി വിഷ്ണുവിനും ആണെന്നും പറയപ്പെടുന്നു.

മണിക്കുട്ടന്‍ പിടിച്ചത്

മണിക്കുട്ടന്‍ പിടിച്ചത്

പിതാവ് മരിച്ച് ഡിംപല്‍ ഭാല്‍ പുറത്ത് പോയതോടെ അവരുടെ ആരാധകരെ കൂടി മണിക്കുട്ടന്‍ പിടിച്ചെടുത്തു എന്നൊരു ആരോപണമുണ്ട്. ഡിംപലിനെ ചൊല്ലി മണിക്കുട്ടന്‍ നടത്തിയ പ്രകടനങ്ങളുടെ ലക്ഷ്യവും ഇത് തന്നെ ആയിരുന്നു എന്നാണ് ആരോപണം. എന്തായാലും തിരിച്ചുവന്നതിന് ശേഷവും മണിക്കുട്ടനും ഡിംപലും അടുത്ത സുഹൃത്തുക്കളായി തന്നെ തുടര്‍ന്നിരുന്നു.

ഇക്ക ബിഗ്ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍ഇക്ക ബിഗ്ബോസ് അണിയറക്കാരോട് ക്ഷമിച്ചു; പക്ഷെ ഞങ്ങള്‍ക്ക് കഴിയില്ല: പ്രതിഷേധവുമായി കിടിലം ആരാധകര്‍

'അത് ഡിംപലുമായുളള ഡീലാണ്, കിടിലം ഫിറോസ് തോറ്റിട്ടൊന്നുമില്ല', തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം'അത് ഡിംപലുമായുളള ഡീലാണ്, കിടിലം ഫിറോസ് തോറ്റിട്ടൊന്നുമില്ല', തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

English summary
Bigg Boss Malayalam Season 3: Dimpal Bhal's visit to Juliet's family was a befitting reply to Majiziya Bhanu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X