സർപ്രൈസിൽ കണ്ണ് നിറഞ്ഞ് ഡിംപൽ: ആദ്യത്തെ സംഭവമെന്ന്, കേക്ക് കഴിപ്പിച്ച് വണ്ണം വെപ്പിക്കുമോ? തിങ്കൾ..

ബിഗ് ബോസ് മലയാളം സീസൺ 3ൽ ഏറ്റവുമധികം ആരാധകരുള്ള മത്സരാർത്ഥികളിലൊരാണ് ഡിംപൽ ഭാൽ. ഗെയിമിനിടെ പിതാവിന്റെ നിര്യാണത്തെത്തുടർന്ന് തിരിച്ചുപോയ ഡിംപൽ ആരാധകരെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് വീണ്ടും ബിഗ് ബോസ് ഹൌസിലേക്ക് തിരിച്ചെത്തുന്നത്. മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടും ഷോർട്സുമിട്ടാണ് ഡിംപൽ വീഡിയോയിൽ എത്തിയിട്ടുള്ളത്.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

1

ഡിംപലിനെ തേടിയെത്തിയ സർപ്രൈസുകളുമായാണ് ഇത്തവണ ഡിംപൽ എത്തിയിട്ടുള്ളത്. ഡോ. ഭീമ, ഡോ. അശ്വതി എന്നീ ആരാധകർ അയച്ചു നൽകിയിട്ടുള്ള ഗിഫ്റ്റ് പാക്കറ്റുകൾ തുറക്കുകയാണ് ഡിംപലും സഹോദരി തിങ്കൽ ഭാലും. ഹാർട്ട് ഷേപ്പിലുള്ള ചുവന്ന നിറത്തിലുള്ള റോസ് കൊണ്ടുള്ള ബൊക്കെയാണ് ഇക്കൂട്ടത്തിൽ ആദ്യത്തേത്. ഡിംപലിന് സ്നേഹം അറിയിച്ചുകൊണ്ടുള്ള ഒരു കത്തും ബൊക്കെയ്ക്കൊപ്പമുണ്ട്. ആദ്യമായിട്ടാണ് തനിക്ക് ഇങ്ങനെ ഒരു സർപ്രൈസ് കിട്ടുന്നതെന്നും ഡിംപൽ പറയുന്നു.

2

രണ്ടാമത്തെ പാക്ക് കയ്യിലെടുക്കുന്ന ഡിംപൽ പാക്കറ്റിനുള്ളിൽ എന്താണെന്ന് ആർക്കെങ്കിലും ഊഹിക്കാമോ എന്ന് ചോദിക്കുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ തുറന്ന രണ്ടാമത്തെ പാക്കറ്റിൽ ഗുലാബ് ജാമുനായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ വീണ്ടും ആരാധകർക്ക് ഡിംപൽ നന്ദി പറയുന്നുണ്ട്. ഡിംപലിന് ഗുലാബ് ജാമുനോടുള്ള ഇഷ്ടവും ഈ പ്രകടനത്തിൽ നിന്ന് വ്യക്തമാണ്. തന്റെ സന്തോഷം പങ്കുവെക്കാൻ കഴിയുന്നില്ലെന്നും ഡിംപൽ പറയുന്നുണ്ട്. ഫീനിക്സ് പക്ഷി എല്ലാ പ്രതിബന്ധങ്ങളെയും തകർത്ത് പറയുന്നു. സ്നേഹം പടർത്തൂ എന്ന വാക്കുകളിലുള്ള സന്ദേശമാണ് രണ്ടാമത്തെ ഗിഫ്റ്റിനൊപ്പമുള്ളത്.

3

മൂന്നാമത്തെ പാക്കറ്റിൽ കേക്കാണ് ഉണ്ടായിരുന്നത്. ഇതോടെ തിങ്കളിന്റെ കമന്റ്. 'എനിക്ക് തോന്നുന്നത് എല്ലാവരും ഡിംപുവിനെ കേക്ക് കഴിപ്പിച്ച് കഴിപ്പിച്ച് വണ്ണം വെപ്പിക്കാനുള്ള ഒരു പ്ലാനിലാണ് ഉള്ളതെന്നാണ്'. പാക്ക് തുറന്നപ്പോൾ ഐ ലവ് യൂ ഡിംപു എന്നെഴുതിയ ചോക്ക് ലേറ്റ് കേക്കായിരുന്നു ഉണ്ടായിരുന്നത്. ചുവന്ന പാക്കറ്റിൽ പൊതിഞ്ഞ നാലാമത്തെ പാക്കറ്റിൽ അഞ്ച് ഡിംപലിനെ കാത്തിരുന്നത് നാല് ചോക്ക്ലേറ്റുകളാണ്. ഉടൻ തന്നെ കാണാം എന്ന ഡിംപലിന്റെ വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

4


ബിഗ് ബോസ് സീസൺ 3യിൽ ഫിനാലെയിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ഡിംപൽ. മണിക്കുട്ടനും ഡിംപലും തമ്മിലുള്ള സൌഹൃദം ആരാധകർക്കിടയിലും ചർച്ചയാണ്. ബിഗ് ബോസിൽ നിന്ന് ഡിംപൽ പോയതോടെയാണ് ഇരുവരും തമ്മിലുള്ള സൌഹൃദത്തിന്റെ ആഴം മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ മനസ്സിലാക്കുന്നത്. പ്രേക്ഷകരെ ഡിംപലുമായി അടിപ്പിക്കുന്നത് മികച്ച പ്രകടനവും നിഷ്കളങ്കമായ പെരുമാറ്റവുമാണെന്ന് പറയാതെ വയ്യ.

നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+