ആരാണ് മജിസിയ, ആത്മാര്‍ത്ഥ സുഹൃത്താണെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നു; ഡിംപലിന്റെ അമ്മ പറയുന്നത്
ബിഗ് ബോസ് സീസണ്‍ 3 മത്സരാര്‍ത്ഥികളായ മജിസിയയും ഡിംപലും തമ്മിലുലള്ള സുഹൃത്ത്ബന്ധം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. രണ്ട് പേരും ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പപ്പയുടെ വേര്‍പാടിന് ശേഷം പുറത്തുവന്ന ഡിംപല്‍ മജിസിയയെ അവഗണിക്കുകയാണെന്ന് ആരോപണവുമായി താരം രംഗത്തെത്തിയിരുന്നു.
ഇതിന് ഡിംപലിന്റെ സഹോദരി മറുപടിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മജിസിയ ഡിംപലിന്റെ അടുത്ത സുഹൃത്തൊന്നുമല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡിംപലിന്റെ അമ്മ. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരാണ് മജിസിയ
പത്തോ അമ്പതോ ദിവസം മാത്രം ഡിംപലിനെ കണ്ടിട്ടുള്ള ആളാണ്. ആരാണ് ഈ മജ്‌സിയ? ജനിപ്പിച്ച എനിക്കില്ലാത്ത വേദന, കൂടപ്പിറന്ന സഹോദരങ്ങള്‍ക്കില്ലാത്ത വേദന, അവളുടെ ഊണിലും ഉറത്തിലും സഹായിച്ച് കൊണ്ടിരിക്കുന്ന അഖില്‍ മോനില്ലാത്ത എന്ത് വേദനയാണ് മജ്‌സിയയ്ക്ക് ഉള്ളതെന്ന് ഡിംപലിന്റെ അമ്മ ചോദിക്കുന്നു.

ഡിംപലിനെ സഹായിച്ചത്
ബിഗ് ബോസ് ഹൗസിനുള്ളില്‍ മജിസിയ എപ്പോഴാണ് ഡിംപലിനെ സഹായിച്ചത്. നമ്മളെല്ലാം കാണുന്നതാണ്. പിന്നെ എന്റെ മോള്‍ക്കുള്ള സ്വബാവമാണ് ചെറിയ സഹായം ചെയ്തവരെ പോലും ജീവന്‍ കളഞ്ഞ് സ്‌നേഹിക്കും. അത് ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവര്‍ക്കുമുള്ള വീക്ക്‌നെസ് ആണെന്നും ഡിംപലിന്റെ അമ്മ പറയുന്നു.

റോള്‍ മോഡല്‍
മമ്മിയാണ് അവളുടെ റോള്‍ മോഡല്‍ എന്ന് ഡിംപല്‍ എപ്പോഴും പറയാറുണ്ട്. അത് ശരിയാണ് എന്റെ സ്വഭാവമാണ് അവള്‍ക്ക്. എന്ത് വന്നാലും അത് മറക്കാനും ക്ഷമിക്കാനും അവള്‍ക്ക് സാധിക്കും. തിങ്കളിനും നയനയ്ക്കും പപ്പയുടെ സ്വഭാവമാണെന്നും എന്റെ സ്വഭാവം ഡിംപലിനാണ് ലഭിച്ചതെന്നും അമ്മ പറയുന്നു.

മജിസിയ പറയുന്നത്
തെറ്റായ കാര്യമാണ് മജിസിയ പറയുന്നത്. എല്ലാവരുടെയും ഫോണ്‍ അഖില്‍ മോന്റെ കയ്യിലായിരുന്നു. പപ്പയുടെ ബോഡിയുമായി നേരെ മീററ്റിലേക്ക് പോകുകയായിരുന്നു. അവിടെ ചെന്നപ്പോഴാണ് ഞങ്ങള്‍ കാണുന്നത്. ഡിംപല്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മജിസിയ തിങ്കളിന്റെയും ഡിംപലിന്റെയും ഫോണില്‍ വിളിക്കാന്‍ തുടങ്ങി. എന്ത് മോശം കാര്യമാണ് ആ കുട്ടി ചെയ്തത്- അമ്മ പറയുന്നു.

ഫോണ്‍ ആക്ടീവാണ്
ഡിംപല്‍ പോയപ്പോള്‍ മുതല്‍ ഫോണ്‍ ആക്ടീവാണ്. തിങ്കളിന്റെ കയ്യിലാണ് ഫോണുണ്ടായിരുന്നത്. ഡിംപല്‍ ഉള്ളപ്പോഴും അവളുടെ കാര്യങ്ങള്‍ നോക്കിയത് തിങ്കള്‍ തന്നെയാണ്. പപ്പയുടെ ബോഡി പോലും കാണാതെ ഞങ്ങള്‍ എല്ലവരും വല്ലാത്ത അവസ്ഥയിലായിരുന്നു. പിന്നീട് സംസാരിക്കാമെന്ന് തിങ്കള്‍ മജിസിയയോട് പറഞ്ഞിരുന്നു.

ആത്മസുഹൃത്ത് ആണെങ്കില്‍
ഇത്രയും വേദന ഉള്ള ആളും ആത്മസുഹൃത്തും ആണെങ്കില്‍ അന്ന് മജ്‌സിയ എവിടെയോ പാര്‍ട്ടിയില്‍ പോയി ഡാന്‍സ് കളിച്ചത് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നു. ഞങ്ങളാരും അതൊന്നും നോക്കുന്നില്ല. ആരോ ആ വീഡിയോ തെളിവ് സഹിതം എന്റെ ഇളയ മകള്‍ക്ക് അയച്ച് കൊടുത്തിരുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ ബന്ധുക്കള്‍ ഓരോ ലിങ്ക് ആയി അയച്ച് തരുമ്പോഴാണ് ഞങ്ങളിതൊക്കെ അറിയുന്നതെന്നും അമ്മ പറയുന്നു.

നേരിട്ട് ചോദിക്കുകയാണ് വേണ്ടത്
ഡിംപലിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ആയിരുന്നില്ല മജിസിയ, അതിന്റെ തെളിവാണ് ഇതൊക്കെ, ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് നേരിട്ട് ചോദിക്കാമായിരുന്നു. പരാതി ഉണ്ടെങ്കില്‍ നേരിട്ട് ചോദിക്കുകയാണ് വേണ്ടതെന്നും ഡിംപലിന്റെ അമ്മ വ്യക്തമാക്കുന്നു.

പ്രതികാരം പോലെ
നേരിട്ട് പറയാതെ ഒരു മീഡിയയില്‍ പോയി സംസാരിക്കുകയല്ല വേണ്ടത്. മീഡിയയില്‍ പോയി ചെയ്തത് ഒരു പ്രതികാരം പോലെ പോലെയാണ്. അവളെ ഡൗണാക്കാന്‍ വേണ്ടിയുള്ള ശ്രമം. പക്ഷേ അതുകൊണ്ടൊന്നും ഡിംപല്‍ ഡൗണായി പോവുകയില്ല. അങ്ങനെ വാടുന്ന കുടുംബമല്ല ഞങ്ങളുടേത്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും ഡിംപലിന്റെ അമ്മ അഭിമുഖത്തില്‍ വ്യക്തമാക്കി.


Click it and Unblock the Notifications