'ഞാൻ നല്ല വണ്ണം തേപ്പ് കിട്ടിയ ആൾ, ബിഗ് ബോസിലെ സൂത്രക്കാരൻ ആര്? വഴക്കാളിയോ? സന്ധ്യ മനോജ് പറയുന്നു
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ
ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ് വിജയി ആയി മണിക്കുട്ടനെ തിരഞ്ഞെടുത്തിരിക്കുകയാണ്. അതിനിടെ ബിഗ് ബോസിലെ മത്സരാർത്ഥികൾ ഓരോരുത്തരും എത്തരത്തിലാണെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സന്ധ്യ മനോജ് വ്യക്തമാക്കുന്നു.

വസ്ത്രം വളരെ കുറച്ചേ ഉപയോഗിക്കുന്നുളളൂ എന്നുളള പൊളി ഫിറോസിന്റെ കമന്റിനുളള മറുപടി അവിടെ തന്നെ പറഞ്ഞിട്ടുളളതാണ്. എന്റെ ശരീരവും എന്റെ വസ്ത്രവും എന്റെ ഇഷ്ടവുമാണത്. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണ്. അത് കാരണം വേറെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. ഇത്തവണ ബിഗ് ബോസ് ഫിനാലെയ്ക്ക് വന്നപ്പോള്‍ പൊളി ഫിറോസിനെ കണ്ടിരുന്നു.

അപ്പോള്‍ പൊളി ഫിറോസ് തന്നോട് പറഞ്ഞു, തനിക്ക് അറിയാമായിരുന്നു അത് കണ്ടന്റ് ആണെന്ന്. അപ്പോള്‍ നിങ്ങള്‍ ചൊറിഞ്ഞതാണല്ലേ എന്ന് താന്‍ ചോദിച്ചു. അതേ എന്ന് ഫിറോസ് പറഞ്ഞു. പൊളി ഫിറോസിന്റെ നിഷ്പക്ഷമായ ഒരു പ്രവര്‍ത്തി എന്താണെന്ന് വെച്ചാല്‍ ഒരാളെ മാത്രമല്ല എല്ലാവരേയും ചൊറിയും. വര്‍ത്തമാനത്തിന് നില്‍ക്കുമെങ്കില്‍ ഫിറോസ് എല്ലാവരുടെ അടുത്തും പോയി ചൊറിയുമായിരുന്നു.

തങ്ങള്‍ നല്ല കോമ്പോ ആണെന്ന് താന്‍ പറയുമായിരുന്നു. ഫിനാലെയ്ക്ക് പോയപ്പോള്‍ ഫിറോസും സജിനയും താമസിച്ചിരുന്ന മുറിയുടെ എതിര്‍ വശത്തായിരുന്നു തന്റെ മുറി. താന്‍ വാതില്‍ തുറന്നാല്‍ സജ്‌ന തന്റെ മുറിയിലും അവര്‍ വാതില്‍ തുറന്നാല്‍ താന്‍ അവിടെയും ആയിരുന്നു. ഇതെങ്ങനെ പറ്റുന്നു എന്ന് പലരും ചോദിച്ചു. അതൊരു ഗെയിം ആയിരുന്നു. ആ പക്വതയോടെ അതിനെ കാണാന്‍ സാധിക്കുമെങ്കില്‍ ബാക്കിയെല്ലാം നമുക്ക് ഇഗ്നോര്‍ ചെയ്യാം

തനിക്ക് സന്ധ്യ മനോജ് എന്ന പേരില്‍ ഫാന്‍ പേജുണ്ട്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ഭുവന എന്ന കുട്ടിയാണ് ആ ഫാന്‍ പേജുണ്ടാക്കിയത്. അത് മനോജ് അന്വേഷിച്ച് കണ്ട് പിടിച്ചതായിരുന്നു. ഇന്നും ബര്‍ത്ത് ഡേയ്ക്ക് വീഡിയോകളൊക്കെ എഡിറ്റ് ചെയ്ത് അവള്‍ അയക്കാറുണ്ട്. അതുകൊണ്ട് തനിക്ക് ആര്‍മി ഇല്ലെന്ന് പറയാനാകില്ല. തന്റെ പേജ് ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെയാണ് മാനേജ് ചെയ്തിരുന്നത്.

പിആര്‍ ഏജന്‍സി ഉളളത് കൊണ്ടാണ് ആരെങ്കിലും 90 ദിവസം നിന്നത് എന്നോ നില്‍ക്കാന്‍ പറ്റാതിരുന്നത് എന്നോ പറയുന്നില്ല. ട്രോളുകളും എഡിറ്റുകളും നിരവധി ഉണ്ടായിരുന്നു. തന്റെ പേരില്‍ അധികം എഡിറ്റഡ് വീഡിയോകള്‍ ഉണ്ടായിരുന്നില്ല. ഫൈനലില്‍ എത്തിയ 8 പേര്‍ക്കും അത്തരം ഒരുപാട് പ്രമോ മാറ്റേഴ്‌സ് ഉളള വീഡിയോകള്‍ ഉണ്ടായിരുന്നു. തനിക്ക് കിട്ടിയത് പ്രമോകളായി കിട്ടിയത് ഏഷ്യാനെറ്റിന്റെ പ്രമോകള്‍ മാത്രം ആയിരുന്നു.

മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് പല പാട്ടുകളൊക്കെ വെച്ച് കൊണ്ടുളള രസകരമായ എഡിറ്റഡ് വീഡിയോകള്‍ ഉണ്ടായിരുന്നു. പിആര്‍ ഏജന്‍സിയെ വെച്ച് കുറച്ച് എഡിറ്റ്‌സ് എങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് താന്‍ മനോജിനോട് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ വായിക്കേണ്ടെന്ന് തന്നോട് മനോജ് പറയുമായിരുന്നു. താന്‍ വായിക്കുമെന്നും ഉത്തരം പറയുമെന്നും താന്‍ മനോജിനോട് പറയുമായിരുന്നു.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

നിങ്ങള്‍ എന്താണോ അതായിരിക്കുക, ആത്മാര്‍ത്ഥമായി, കിട്ടുന്ന അവസരത്തില്‍ നിങ്ങളുടെ മികച്ചത് നല്‍കുക എന്നതാണ് തന്റെ സക്‌സസ് മന്ത്ര. തന്നെ കരുത്തയാക്കിയ ഏറ്റവും ഒടുവിലത്തെ സംഭവം ബിഗ് ബോസിലെ നാട്ടുക്കൂട്ടം ടാസ്‌ക് ആയിരുന്നു. സ്വന്തം ആത്മവിശ്വാസത്തില്‍ സ്വയം വിശ്വസിക്കാത്ത ഒരു സമയം ആണ് തന്റെ ഏറ്റവും വലിയ ഭയം. അങ്ങനൊന്ന് ഇതുവരെ വന്നിട്ടില്ല. അത് വരാതിരിക്കട്ടെ.

ജീവിതത്തെ ഏറ്റവും വലിയ വെല്ലുവിളി ബിഗ് ബോസ് ആയിരുന്നില്ല. ഷോയില്‍ നിന്ന് ഇറങ്ങി വന്നതിന് ശേഷം മനോജ് തന്നോട് ചോദിച്ചു എന്തെങ്കിലും ട്രീറ്റ്‌മെന്റിന് പോകണോ, താന്‍ പലയിടത്തും വായിച്ചിട്ടുണ്ട് മാനസികമായി വല്ലാത്ത അവസ്ഥയിലാവും എന്ന്. താന്‍ പറഞ്ഞു, ജീവിതത്തില്‍ നല്ലവണ്ണം തേപ്പ് കിട്ടിയ ആളാണ് താന്‍. ഇവരൊക്കെ പാവങ്ങള്‍. ഇവരൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞു. എല്ലാ വെല്ലുവിളികളും തരണം ചെയ്യാനുളള ഒരു മാനസികാവസ്ഥയാണ് തനിക്ക് കിട്ടിയിരിക്കുന്നത്.

ബിഗ് ബോസ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ പെട്ടെന്ന് വരുന്ന വാക്ക് അടിപൊളി എന്നതാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയ്ക്ക് 5ല്‍ അഞ്ച് മാര്‍ക്കും തനിക്ക് താന്‍ നല്‍കും. ഈ പറഞ്ഞതിന് തെറി കേള്‍ക്കും എന്നറിയാം. എന്നാലും സാരമില്ല. ബിഗ് ബോസിലെ പാവം ഭാഗ്യലക്ഷ്മി ചേച്ചി ആയിരുന്നു. സൂത്രക്കാരന്‍ സായ് വിഷ്ണു. സ്മാര്‍ട്ട് ആയ മത്സരാര്‍ത്ഥി കിടിലം ഫിറോസ് ആയിരുന്നു. വഴക്കാളി പൊളി ഫിറോസ് ആയിരുന്നു.

ബിഗ് ബോസിലെ മടിച്ചി ലക്ഷ്മി ജയനും മടിയന്‍ കിടിലം ഫിറോസുമാണ്. എലഗന്റ് ആയത് ഭാഗ്യലക്ഷ്മി ആയിരുന്നു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആരോടും ശത്രുത ഇല്ലായിരുന്നു. തന്റെ അടുത്ത് വന്ന് തുറന്ന് പറഞ്ഞവരോട് താനും സംസാരിച്ചിട്ടുണ്ട്. പറഞ്ഞത് ഹര്‍ട് ആയിട്ടുണ്ടെന്നും താന്‍ അതുദ്ദേശിച്ചല്ല ഗെയിം സമയമായത് കൊണ്ടാണെന്നും പറഞ്ഞ് തീര്‍ത്തിട്ടുണ്ട്. 19ല്‍ 18 പേരുമായിട്ടും ഓകെയാണ്.
Recommended Video

പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് ആരാധകരോടുളളത്. അവര്‍ ആര്‍മി അല്ല കുടുംബമാണ്. തങ്ങള്‍ ബിഗ് ബോസിനകത്ത് ഉണ്ടായിരുന്നുവെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നോ അത് പോലെ നിങ്ങള്‍ പ്രതികരിച്ചു എന്ന് പലരും പറഞ്ഞതാണ് വലിയ അഭിനന്ദനമായി കണക്കാക്കുന്നത്. വളരെ പരിചിതമായ തരത്തില്‍ നിന്ന ഒരു മത്സരാര്‍ത്ഥിയാണ് താനെന്നും പറഞ്ഞു. അത് കേള്‍ക്കാനാണ് ഏതൊരു കലാകാരിയും അഗ്രഹിക്കുന്നത്. വീട്ടമ്മമാരും ചെറിയ കുട്ടികളും അടക്കമുളളവര്‍ വിളിക്കാറുണ്ട്. അവര്‍ക്കൈാക്കെ നന്ദി. ബിഗ് ബോസ് കഴിഞ്ഞെങ്കിലും താന്‍ ഇവിടെ തന്നെ ഉണ്ടാവും.
കിടിലൻ ഹെയർസ്റ്റൈലിൽ രഞ്ജിനി ഹരിദാസ്; വൈറലായി ചിത്രങ്ങൾ


Click it and Unblock the Notifications