'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍
ബിഗ് ബോസ് മലയാളത്തിന്റെ സീസണ്‍ ഒന്ന് മുതല്‍ അതിലെ മത്സരാര്‍ത്ഥികള്‍ക്ക് വലിയ ഭാഗ്യങ്ങള്‍ തേടിയെത്താറുണ്ട്. മത്സരാര്‍ത്ഥികളില്‍ പലരുടേയും ജീവിതം മാറ്റി മറിച്ച പരിപാടിയാണ് ബിഗ് ബോസ് മലയാളം. അത്തരത്തില്‍ വലിയ ഭാഗ്യം തേടിയെത്തിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നടി രമ്യ പണിക്കര്‍. സിനിമയില്‍ സജീവമായി നില്‍ക്കെ ആണ് രമ്യ പണിക്കര്‍ ബിഗ് ബോസില്‍ എത്തുന്നത്.
ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തതോടെ രമ്യ പണിക്കരുടെ ജീവിതവും മാറി മറിഞ്ഞിരുന്നു. നേരത്തെ തന്നെ നടി എന്ന നിലയില്‍ രമ്യ പണിക്കര്‍ ശ്രദ്ധേയയായിരുന്നെങ്കിലും ബിഗ് ബോസില്‍ എത്തിയതോടെ വീണ്ടും ജനപ്രീതി ഉയര്‍ന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ആയിരുന്നു രമ്യ പണിക്കര്‍ പങ്കെടുത്തിരുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു രമ്യ പണിക്കര്‍ എത്തിയിരുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മികച്ച മത്സരം കാഴ്ചവെച്ചിരുന്ന രമ്യ പണിക്കര്‍ ഒരിക്കല്‍ പുറത്തായ ശേഷം വീണ്ടും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരിച്ചെത്തുകയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പ്രകടനത്തിന് ശേഷം തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ് രമ്യ പണിക്കര്‍. പോപ്പര്‍ സ്റ്റോപ് മലയാളം എന്ന യൂ ട്യൂബ് ചാനലിനോട് ആണ് രമ്യ പണിക്കര്‍ മനസ് തുറക്കുന്നത്. രമ്യ പണിക്കറുടെ വാക്കുകള്‍ ഇങ്ങനെയാണ്...

ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം നല്ലൊരു മൈലേജും റീച്ചും ഒക്കെ കിട്ടിയിരുന്നു. വളരെ പോസിറ്റാവായി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയായിരുന്നു എനിക്ക് കിട്ടിയിരുന്നത്. ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഞാന്‍ എങ്ങനെ മാസ്‌കിട്ട് നടന്നാലും എന്റെ വോയ്‌സ് കേട്ടാല്‍ ചോദിക്കും. രമ്യയാണോ എന്ന്. അത് പോലെ തന്നെ നമ്മുടെ കണ്ണ് കണ്ടാല്‍ അറിയാം. അങ്ങനെയൊക്കെ നമ്മളെ തിരിച്ചറിയുക എന്ന് പറയുന്നത് അത്രയും നമ്മളെ വാച്ച് ചെയ്യുന്നത് കൊണ്ടാണല്ലോ.

അത് പോലെ ഒരു 10 സിനിമ ചെയ്യുന്നതിന്റെ ഒരു മൈലേജ് ഉണ്ടായിരുന്നു ബിഗ് ബോസ് ചെയ്തപ്പോള്‍. എന്താണ് ഒരു മാറ്റം വന്നത് എന്ന് ചോദിച്ചാല്‍ ഒരുപാട് ഫാന്‍സ് എന്ന് പറയാന്‍ പറ്റില്ല, ഒരുപാട് ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ കിട്ടി. ബിഗ് ബോസ് കഴിഞ്ഞ് കഴിഞ്ഞാല്‍ അതിന് പറയുന്ന പേര് ആര്‍മി എന്നാണ്. അതിന് മുന്നെ ആണെങ്കില്‍ ഫാന്‍സ്. എനിക്ക് അറിയില്ലായിരുന്നു ശരിക്ക് എന്താണ് ഈ ആര്‍മി എന്ന്.

ആര്‍മി അറിയാം. ഒരു ആര്‍മിയെ അറിയുള്ളു, മിലിട്ടറി. അല്ലാതെ വേറെ ആര്‍മിയുള്ളതൊന്നും എനിക്ക് അറിയില്ല. ബിഗ് ഹബോസ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ നമ്മുടെ ക്യാരക്ടര്‍ ശരിക്കും പ്രേക്ഷകര്‍ കാണുകയാണ്. ഞാന്‍ ഞാനായിട്ട് തന്നെയാണ് നിന്നത്. അതുകൊണ്ട് എനിക്ക് എന്റെ കാര്യമെ അറിയുള്ളൂ. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എനിക്ക് പേടിയുണ്ടായിരുന്നു. പുറത്തിറങ്ങുമ്പോള്‍ അടി കിട്ടുമോ എന്ന്.

പക്ഷെ എന്റെ വീട്ടിലോ എനിക്കോ ഒന്നും ഒരു പ്രശ്‌നവുമില്ലായിരുന്നു. എല്ലാവരും പറഞ്ഞു രമ്യാ, രമ്യ ബിഗ് ബോസില്‍ വന്നപ്പോള്‍ ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞു. അതുപോലെ പുറത്ത് ഒരു ഷോയ്ക്ക് പോയി കഴിഞ്ഞാല്‍ പണ്ട് ജോളി മിസ് എന്നായിരുന്നു. ഇപ്പോള്‍ ജോളി മിസ് മാറിയിട്ട് ബിഗ് ബോസിലെ രമ്യ എന്ന് കൂടിയായി. പുറത്തൊക്കെ പോകുമ്പോള്‍ അവിടേയും വന്ന് എല്ലാവരും പറയാറുണ്ട് ആ അന്നത്തെ ടാസ്‌ക് നല്ലതായിരുന്നു.

അല്ലെങ്കില്‍ രമ്യ ഇങ്ങനെ പറഞ്ഞത് നല്ലതായിരുന്നു എന്ന് പറയുമ്പോള്‍ നമുക്ക് ഒരുപാട് സന്തോഷം തോന്നും. കാരണം ഇത്രയും നമ്മളെ വാച്ച് ചെയ്യുന്നുണ്ട്, അല്ലെങ്കില്‍ ഇത്രയും എപ്പിസോഡ് കാണുന്നുണ്ട്. അത് മാത്രമല്ല ഞാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലാണ് രണ്ട് തവണയും വന്നത്. രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് എനിക്ക് ബ്രേക്ക് കിട്ടിയത്. അതും നമ്മുടെ നാട്ടില്‍ ലോക്ക്ഡൗണ്‍ ആയിരുന്നു.

എന്താണെന്ന് അറിയില്ല, ആ സമയത്ത് ഞാന്‍ തൊടുന്നതെല്ലാം പൊന്ന് എന്ന് പറയുന്ന പോലെ എല്ലാം ആ ഒരു രീതിയില്‍ അങ്ങ് പോയി. നല്ലൊരു മൈലേജ് ആയിരുന്നു. പണ്ട് ചിലപ്പോള്‍ എന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. നല്ല സിനിമയില്‍ നല്ല ഭാഗങ്ങളാണ് ചെയ്തിട്ടുള്ളത് എങ്കിലും ചിലപ്പോള്‍ നമ്മളെ തിരിച്ചറിയാന്‍ ഇന്ന സിനിമയാണ് എന്നൊക്കെ പറയേണ്ടി വരും. പക്ഷെ ഇപ്പോള്‍ അങ്ങനെ അല്ല. ഇപ്പോള്‍ നമ്മളെ കാണുമ്പോള്‍ തന്നെ ബിഗ് ബോസ് കണ്ടിട്ടുള്ളവര്‍ക്ക് നമ്മളെ അറിയാം.

അതാണ് ഏറ്റവും വലിയ ഒരു ഹൈലൈറ്റ് എന്ന് പറയുന്നത്. ബിഗ് ബോസില്‍ ഓരോ ടാസ്‌ക് ഉണ്ട്. അതൊക്കെ നമ്മള്‍ ചെയ്യുന്നുണ്ട്. നമ്മളുടെ സ്വന്തം കഴിവാണ് അവിടെ. അല്ലാതെ വേറെ ഡയറക്ടറോ സ്‌ക്രിപ്‌റ്റോ ഒന്നുമില്ലല്ലോ. അത് കണ്ടിട്ട് ഒരുപാട് ഡയറക്ടറേഴ്‌സ് നമ്മളെ വിളിച്ചിട്ടുണ്ടായിരുന്നു. ബിഗ് ബോസ് പ്ലാറ്റ്‌ഫോം അങ്ങനെ ഒരു ഭാഗ്യം കൊണ്ടുവന്നു.












Click it and Unblock the Notifications