സായി വിഷ്ണു അല്ല: രണ്ടാം സ്ഥാനത്തിന് അര്‍ഹത ഡിംപല്‍ ഭാലിന്, എന്തുകൊണ്ട്? അഡോണി ജോണ്‍ പറയുന്നു

പ്രേക്ഷകര്‍ കാണുക എന്ന ലക്ഷ്യത്തോടെയാണ് ബിഗ് ബോസ് ഹൗസിലെ ചിലര്‍ സൗഹൃദങ്ങള്‍ നിലനിര്‍ത്തിയതെന്ന സംശയം തനിക്കുണ്ടെന്ന് അഡോണി ജോണ്‍. ഇക്കാര്യത്തില്‍ എനിക്ക് നല്ല സംശയം ഉണ്ട്. അതിന് വ്യക്തമായ കാരണങ്ങല്‍ ഉണ്ടെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. റംസാന്‍-ഡിംപല്‍ വിഷയം അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. എനിക്ക് അതേ കുറിച്ച് അറിയില്ല. ‌ ഞാനും റിതുവും തമ്മിലുള്ള പ്രശ്നം ഷോയില്‍ മാത്രമായിരുന്നെന്നും അഡോണി പറയുന്നു.

നാം ഒന്ന്, ചിങ്ങം ഒന്ന്: കുടുംബവുമൊത്തുള്ള ചിത്രവുമായി രമേശ് പിഷാരടി

ഗ്രൂപ്പ്

നാലോ അഞ്ചോ പേര്‍ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരേ വൈബ് കിട്ടുന്നുണ്ടെങ്കില്‍ അതിനെ നിങ്ങള്‍ ഗ്രൂപ്പ് എന്ന് വിളിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ സന്തോഷമേയുള്ളു, നോബി ചേട്ടന്‍, കിടിലം ഫിറോസിക്ക, സന്ധ്യ ചേച്ചി, റംസാന്‍, ഭാഗ്യലക്ഷ്മി ചേച്ചി, ഞാന്‍ എന്നിവരൊക്കൊക്കെ ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും പുറത്ത് വന്നതിന് ശേഷവും സംസാരിക്കും. നമ്മുടെയൊക്കെ സൗഹൃദം അങ്ങനെയാണ്.

ഡിംപല്‍ ഭാല്‍

ഡിംപല്‍ ഭാലുമായി എനിക്ക് നല്ല സൗഹൃദമാണ്. ഡിംപല്‍ ഭാല്‍ സെക്കന്‍ഡ് പൊസിഷനില്‍ വരണമെന്ന് ഞാന്‍ ഭയങ്കരമായിട്ട് ആഗ്രഹിച്ചിരുന്നു. അത് ഞാന്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. ബാക്കി ആര്‍ക്കെങ്കിലും ഒരാളോട് പ്രശ്നം ഉണ്ടെങ്കില്‍ ഞാന്‍ ആളുടെ ഫ്രണ്ട് ആണെന്നുള്ളത് അവരെ ബാധിക്കുന്നില്ല. ഞാന്‍ ഡിംപലുമായി നല്ല കമ്പനിയാണ്. അവള്‍ക്ക് എന്നോടും വലിയ ഇഷ്ടമാണ്. എന്നാല്‍ ഈ ബന്ധം മറ്റൊരാളെ ബാധിക്കുന്നില്ല.

റംസാനുമായി

ഞാന്‍ റംസാനുമായി നല്ല കമ്പനിയാണ്. അത്രയ്ക്ക് അടുപ്പം ഞങ്ങള്‍ തമ്മിലുണ്ട്. എന്നാല്‍ ഞാന്‍ ആരോടൊക്കെ മിണ്ടുന്നു എന്നുള്ളത് ഞങ്ങളുടെ സൗഹൃദത്തെ ബാധിക്കുന്നില്ല. അത് ചര്‍ച്ചയാവേണ്ട കാര്യമില്ല. രണ്ട് വ്യക്തികള്‍ നല്ല സുഹൃത്തുക്കള്‍ ആണെങ്കില്‍ ആ സുഹൃത്തുക്കള്‍ മറ്റ് ആരുടെയൊക്കെ സുഹൃത്തുക്കള്‍ ആണെന്നുള്ളത് നമ്മള്‍ അന്വേഷിക്കേണ്ട കാര്യമില്ല. നമ്മുടെ അടുത്ത് എങ്ങനെ പെരുമാറുന്നു എന്നുള്ളത് മാത്രമാണ് പരിഗണിക്കപ്പെടേണ്ട വിഷയം.

സെക്കന്‍ഡ് പ്രൈസ്

ഇപ്പോഴും ഡിംപലിനാണ് സെക്കന്‍ഡ് പ്രൈസ് കിട്ടേണ്ടിയിരുന്നത് എന്നാണ് എന്‍റെ വിശ്വാസം. എന്‍റെ മനസ്സില്‍ റംസാന്‍ വിന്നറാവണമെന്നായിരുന്നു. മണിക്കുട്ടന്‍ വിന്നര്‍ ആവാന്‍ അര്‍ഹനല്ലെന്ന് പറയുകയല്ല ഞാന്‍. എന്നാലും ഈ ഷോ കാണുന്ന എല്ലാവര്‍ക്കും അവരുടെ മനസ്സില്‍ ഒരു ലൈനപ്പ് ഉണ്ടാവും. എന്‍റെ ഫേവററ്റ് ലിസ്റ്റില്‍ റംസാന്‍ വിന്നറും ഡിംപല്‍ സെക്കന്‍ഡുമായിരുന്നു. തിങ്കള്‍ ഭാലിന്‍റെ ലൈവില്‍ ഞാനത് പറയുകയും ചെയ്തിട്ടുണ്ട്.

സായി വിഷ്ണു

അന്നും ഇന്നും ഞാനത് പറയും. അപ്പോള്‍ ചിലര്‍ ചോദിക്കുന്നത് സായി വിഷ്ണുവിന്‍റെ അടുത്തുള്ള ദേഷ്യം കൊണ്ടല്ലേ അങ്ങനെ പറയുന്നത്. എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ എന്തിനാണ് അതിനെ അങ്ങനെ കാണുന്നതെന്നാണ്. ചില യൂട്യൂബ് ചാനലുകാരാണ് ഇത്തരം പ്രചരണം നടത്തുന്നത്. ഡിംപലിനെ പിന്തുണയ്ക്കുന്നത് സായി വിഷ്ണുവിന് കിട്ടുമ്പോഴുള്ള അസൂയ കൊണ്ടാണെന്നാണ് അവര്‍ പറയുന്നത്. അത് എങ്ങനെയാണ് അങ്ങനെയാവുന്നത്.

ആദ്യത്തെ ടാസ്ക് മുതല്‍

ഡിംപല്‍ ഭാല്‍ എന്ന മത്സരാര്‍ത്ഥി ആദ്യത്തെ ടാസ്ക് മുതല്‍ ചെയ്ത് രീതി എനിക്ക് വളരെ അധികം ഇഷ്ടമാണ്. ഗെയിം, ഡിംപലിന്‍റെ സ്ട്രാറ്റജി എല്ലാ എനിക്ക് ഇഷ്ടമാണ്. എനിക്ക് ഡിംപലിനെ സെക്കന്‍ഡ് പൊസിഷനില്‍ കാണാനാണ് ഇഷ്ടം. അത് വേറെ ഒരാളോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല. 95 ദിവസം ഷോ നടന്നു. ഓരോ ആഴ്ച്ചയിലും ലക്ഷ്വറി ടാസ്ക് ഉണ്ട്. ഓരോ ടാസ്കിലും മത്സരാര്‍ത്ഥികള്‍ ചെയ്ത ഓരോറോളും എടുത്ത് പരിശോധിക്കാം.

അറബിയുടെ റോള്‍

ഞാന്‍ ചെയ്ത അറബിയുടെ റോള്‍ ഇഷ്ടമായെന്ന് പലരും പറഞ്ഞു. മോണോ ആക്ടും ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. ഡിംപല്‍ ആവട്ടെ ഫിസിക്കല്‍ ടാസ്ക് അടക്കം നന്നായി കൈകാര്യം ചെയ്തു. ഒരു ടാസ്കില്‍ ബിഗ് ബോസ് റീപ്ലെയ്സ്മെന്‍റിലുള്ള ഓപ്ഷന്‍ നല്‍കിയിട്ട് പോലും ഡിംപല്‍ അത് എടുത്തില്ല. അങ്ങനെയുള്ള ഒരു വ്യക്തിയുടെ മത്സരം മൊത്തത്തില്‍ എടുത്ത് നോക്കുമ്പോള്‍ ഡിംപല്‍ മുന്നില്‍ തന്നെയാണ്. അതുകൊണ്ടാണ് അവല്‍ സെക്കന്‍ഡ് പൊസിഷനില്‍ എത്തണമെന്ന് ഞാന്‍ പറഞ്ഞത്.

ബിഗ് ബോസ്

അറബിയുടെ ഡാന്‍സ് ആയിരുന്നു ബിഗ് ബോസിലെ എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട മൊമന്‍റുകളില്‍ ഒന്ന്. കോളേജുകളിലെ തുള്ളല്‍ മാത്രമേ എനിക്ക് അറിയൂ. അല്ലാതെ സ്റ്റേജില്‍ കയറി ഡാന്‍സ് കളിച്ചിട്ടൊന്നും ഇല്ല. എന്നാല്‍ ബിഗ് ബോസില്‍ ഞാന്‍ പരിശ്രമിക്കുകയായിരുന്നു. ചെയ്യാന്‍ പറ്റാത്തത് എന്തെങ്കിലും ഒക്കെ ചെയ്യുമ്പോഴാണ് നമുക്ക് എന്തെങ്കിലും ഒക്കെ നേടാന്‍ കഴിയുക. എനിക്ക് അത്യാവശ്യം സംസാരിക്കാന്‍ കഴിയുമെന്ന ഒരു ആത്മവിശ്വാസം എനിക്കുണ്ട്. എന്നാല്‍ അത് മാത്രം ചെയ്തോണ്ടിരുന്നാല്‍ നമുക്ക് ഒരു വെല്ലുവിളിയില്ല.

ടാലന്‍റ് ഷോ

ടാലന്‍റ് ഷോയില്‍ ഒരു പ്രസംഗം ഞാന്‍ അവിടെ ചെയ്തിരുന്നെങ്കില്‍ അത് ടെലികാസ്റ്റ് ചെയ്തിട്ടില്ല. അതിന് ശേഷമാണ് മോണോ ആക്ട് ചെയ്തത്. ആക്ടിങ് എനിക്ക് ഇഷ്ടമാണ്. ചെറിയ പരസ്യങ്ങള്‍ ചെയ്യുന്നുണ്ട്. കൊച്ചി മെട്രോയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഏതൊരു മനുഷ്യനേയും എന്ന പോലെ സിനിമ എന്‍റേയും സ്വപ്നമാണ്. ആ സ്വപ്നം ഞാന്‍ പ്രൂവ് ചെയ്യേണ്ടതുണ്ട്. അതിന് എനിക്ക് കിട്ടിയ ഒരു വേദിയാണ് ആ ടാലന്‍റ് ഷോ. ബിഗ് ബോസില ഓരോ നിമിഷവും നമ്മുടെ സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാന്‍ കിട്ടുന്ന വേദിയാണ്.

സ്ക്രിപ്റ്റ്

മനസ്സില്‍ ആലോചിച്ച് സ്ക്രിപ്റ്റ് ശരിയാക്കിയാണ് ആ മോണോ ആക്ട് ചെയ്തത്. എന്താവുമോ എന്നൊന്നും അറിയില്ലായിരുന്നു. ദൈവം അനുഗ്രഹിച്ചതിനാല്‍ അത് നന്നായി ചെയ്യാനും നല്ല അഭിപ്രായങ്ങല്‍ കിട്ടാനു സാധിച്ചു. നമ്മുടെ കഴിവുകള്‍ പുറത്ത് എടുക്കുന്നതില്‍ എന്തെങ്കിലും തടസ്സമോ മറ്റോ ഉള്ള ആളുകളാണ് നാം എങ്കില്‍ അതിനെ മറികടക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച പ്ലാറ്റ് ഫോമാണ് ബിഗ് ബോസ് എന്നും അഡോണി പറയുന്നു.

മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍

Recommended Video

cmsvideo
    എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+