റോബിന്‍ നല്ല മനുഷ്യനാണ്: ബിഗ് ബോസില്‍ ഒരിക്കല്‍ കൂടി പോയാല്‍ മികച്ച രീതിയില്‍ മത്സരിക്കാം അമൃത സുരേഷ്
ലക്ഷ്മിപ്രിയ, ബ്ലെസ്ലീ നിരവധി താരണങ്ങളായിരുന്നു റോബിന്‍-ആരതി പൊടി വിവാഹ നിശ്ചയത്തിനായി എത്തിയത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അടുത്തമാസം അവസാനത്തോടെ തന്നെ തുടങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പുതിയ സീസണിന്റെ ലോഗോയും സാധാരണക്കാർക്കുള്ള ഓഡീഷന്‍ കോളും ഇതിനോടകം വന്ന് കഴിഞ്ഞു. പ്രമുഖരായ നിരവധി താരങ്ങള്‍ക്കൊപ്പം സാധാരണക്കാരായ ആളുകളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ സീസണ്‍ പ്രേക്ഷകരിലേക്ക് എത്തുക.
ആരൊക്കെയായിരിക്കും പുതിയ സീസണില്‍ മത്സരാർത്ഥികളായി എത്തുക എന്നത് സംബന്ധിച്ച് ആരാധകർക്കിടയില്‍ വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ബിഗ് ബോസിലേക്ക് വിളിച്ചാല്‍ വീണ്ടും പോവുമെന്ന് വ്യക്തമാക്കി അമൃതസുരേഷ് രംഗത്ത് എത്തുന്നത് .

പിന്നണി ഗാനരംഗത്ത് സജീവമായ അമൃതസുരേഷ്
പിന്നണി ഗാനരംഗത്ത് സജീവമായ അമൃതസുരേഷ് പ്രേക്ഷകർക്ക് സുപരിചിതയാവുന്ന ഐഡിയ സ്റ്റാർ സിംങ്ങറെന്ന റിയാലിറ്റി ഷോയില്‍ മത്സരാർത്ഥിയായി എത്തിയതോടെയായിരുന്നു. സഹോദരിക്കൊപ്പം ബിഗ് ബോസിലും താരം മത്സരിച്ചു. പിന്നാണി ഗാനരംഗത്തിനൊപ്പം നിലവില്‍ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ വ്യക്തിയാണ് അമൃത സുരേഷ്.

തന്റെ ഒരോ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. താരത്തിനെ ഒരിക്കല്‍ കൂടി ബിഗ് ബോസില്‍ കാണമെന്ന് ആഗ്രഹിക്കുന്ന നിരവധി ആരാധകരുമുണ്ട്. ഇത്തരമൊരു ആഗ്രഹം തനിക്കും ഉണ്ടെന്ന് തുറന്ന് പറയുകയാണ് താരമിപ്പോള്‍. ബിഗ് ബോസിലേക്ക് വിളിച്ചാല്‍ വീണ്ടും പോകുമെന്നാണ് അമൃത സുരേഷ് പറയുന്നത്.

ബിഗ്‌ബോസ് സീസണ്‍ ഫോർ ഫെയിം
ബിഗ്‌ബോസ് സീസണ്‍ ഫോർ ഫെയിം മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിനെത്തിയപ്പോൾ ആയിരുന്നു അമൃതയുടെ പ്രതികരണം. ആരതി പൊടിയാണ് റോബിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. ബിഗ് ബോസില്‍ വിളിച്ചാല്‍ ഇനിയും പോകും. അന്ന് ഷോയിലേക്ക് പോയപ്പോള്‍ ഒന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ കുറച്ച് കാര്യങ്ങള്‍ കൂടി അറിയാമെന്നും താരം പറയുന്നു.

ക്യാമറ എവിടെയാണ് ഇരിക്കുന്നത് എന്നതൊക്കെ സംബന്ധിച്ച് ഒരു ഊഹമുണ്ടാകും. കുറച്ച് കൂടെ പ്ലാന്‍ ചെയ്തും മികച്ച രീതിയിലും മത്സരിക്കാന്‍ സാധിച്ചേക്കും. അത് മറ്റൊരു അനുഭവമാണ്, നമ്മൾ അറിയാത്ത തലത്തിലൊക്കെ ചിന്തിക്കും. ലോകം മുഴുവൻ ഒറ്റ വീടിനുള്ളിൽ ആയ ഫീലിംഗ്, പലതരം ആളുകൾ.. വിളിച്ചാൽ എന്തായാലും പോകുമെന്നും അമൃത സുരേഷ് വ്യക്തമാക്കുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നാം പതിപ്പില്‍ വൈല്‍ഡ് കാർഡ് എന്‍ട്രികളായിട്ടായിരുന്നു. അമൃത സുരേഷും സഹോദരി അഭിരാമിയും മത്സരാർത്ഥികളായത്. വേദികളില്‍ ഇരുവരും ഒരുമിച്ച് പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. ബിഗ്‌ബോസിൽ അപ്രതീക്ഷിതമായി എത്തിയ താരങ്ങൾ ആയിരുന്നെങ്കിലും മികച്ച രീതിയിലുള്ള മത്സരം കാഴ്ചവെക്കാന്‍ ഇരുവർക്കും സാധിച്ചിരുന്നു.

അതേസമയം, വളരെ ആഘോഷപൂർവ്വമായ രീതിയിലായിരുന്നു റോബിന്റേയും ആരതി പൊടിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. തന്റെ പോസിറ്റീവും നെഗറ്റീവുമെല്ലാം തിരിച്ചറിഞ്ഞാണ് ആരതി തന്നെ സ്വീകരിച്ചതെന്ന് വിവാഹ നിശ്ചയം. തങ്ങൾ ഒന്നിക്കരുതെന്നായിരുന്നു നിരവധി പേർ ആഗ്രഹിച്ചതെന്നും അതെല്ലാം തരണം ചെയ്ത് മുന്നോട്ടുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ് തങ്ങളെന്നും ചടങ്ങിന് ശേഷം റോബിൻ പ്രതികരിച്ചു.












Click it and Unblock the Notifications