Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് എന്തിന് വേണ്ടെന്ന് വെക്കണം? കാരണം പറഞ്ഞ് അനൂപ്, പ്രതിഫലത്തെ കുറിച്ചും

ബിഗ് ബോസ് എന്തിന് വേണ്ടെന്ന് വെക്കണം എന്ന് തന്റെ അനുഭവത്തിലൂടെ പറയുകയാണ് സീസൺ 3 മത്സരാർത്ഥിയായ അനൂപ്

 Anoop Krishna

കൊച്ചി: ബിഗ് ബോസിലേക്ക് മത്സാർത്ഥികളായി പോകുന്നവരെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന കാര്യം ആളുകൾ തങ്ങളെ എങ്ങനെ വിലയിരുത്തുമെന്നതാണ്. ഷോ കഴിഞ്ഞാൽ ഒരുപക്ഷേ കടുത്ത സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ നേരിടേണ്ടി വരുന്ന ഒരു സാഹചര്യവും ഉണ്ടാകാറുണ്ട്. ആർമി ഗ്രൂപ്പുകൾ തമ്മിലുള്ള പോരിൽ സ്വസ്ഥത പോലും നഷ്ടപ്പെടാറുണ്ടെന്ന് മത്സരാർത്ഥികളിൽ പലരും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
എന്നിട്ടും ഇതൊന്നും കൂസാതെ ബിഗ് ബോസിലേക്ക് ആളുകൾ മത്സരിക്കാൻ പോകുന്നത് എന്തുകൊണ്ടായിരിക്കും?

ബിഗ് ബോസ് മത്സരാർത്ഥിയായ അനൂപ് കൃഷ്ണയുടെ മറുപടി ഇതാണ്.ബിഗ് ബോസ് എന്തിന് വേണ്ടെന്ന് വെക്കണം എന്ന് തന്റെ അനുഭവത്തിലൂടെ പറയുകയാണ് സീസൺ 3 മത്സരാർത്ഥിയായ അനൂപ്. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് അനൂപിന്റെ പ്രതികരണം. വായിക്കാം.

ബിഗ് ബോസിൽ നല്ല പ്രതിഫലം കിട്ടും

ബിഗ് ബോസിൽ നല്ല പ്രതിഫലം കിട്ടും

ബിഗ് ബോസ് എന്നെ സംബന്ധിച്ച് ഗുണമേ ചെയ്തിട്ടുള്ളൂ. സീരിയൽ കാണാത്ത ആളുകൾ ബിഗ് ബോസ് കാണും.അവർക്ക് വലിയൊരു മാസ് ഓഡിയൻസ് ഉണ്ട്, ക്രൗഡ് ഉണ്ട്. രണ്ട്, ടിവിയിൽ കണ്ട് മാത്രം പരിചയമുള്ള ബിഗ് ബോസ് പോലൊരു ഷോ എക്സ്പീരിയൻസ് ചെയ്യാൻ അവസരം കിട്ടുമ്പോൾ ഞാൻ എന്തിന് അത് വേണ്ടെന്ന് വെക്കണം. അതിന് എനിക്ക് നല്ല പ്രതിഫലം തരുന്നു. അത് മിസ് ചെയ്യേണ്ട കാര്യമെന്താണ്.

മണിക്കുട്ടനെ അവിടെ വെച്ച് പരിചയപ്പെട്ടു

മണിക്കുട്ടനെ അവിടെ വെച്ച് പരിചയപ്പെട്ടു

അവിടെ ഞാൻ പരമാവധി ശ്രമിച്ചത് ഓരോ ടാസ്കുകൾ വരുമ്പോഴും അതിൽ എന്റെ ലിമിറ്റഡ് ആയിട്ടുള്ള കഴിവുകൾ കൊണ്ട് ഇൻപുട്ട് ഇടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ബിഗ് ബോസിൽ വെച്ചാണ് ഞാൻ മണിക്കുട്ടനുമായി അടുക്കുന്നത്. എനിക്ക് അവിടേക്ക് പോകുമ്പോൾ സന്ധ്യ ചേച്ചിയെ മാത്രമേ അറിയായിരുന്നുള്ളൂ. മജിസിയയേയും നോബിചേട്ടനും ഞാനും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

 കാമറയൊക്കെ നമ്മൾ മറക്കും

കാമറയൊക്കെ നമ്മൾ മറക്കും


എപ്പോഴും എന്റേതായിട്ടൊരു ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നൊരാളാണ് ഞാൻ. ബിഗ് ബോസിൽ നിൽക്കുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ നമ്മളാവുകയാണ് ചെയ്യുക. ആദ്യമൊക്കെ ക്യാമറയൊക്കെ ആലോചിക്കും. പിന്നീടൊക്കെ മറക്കും. ഇടക്ക് കോൺഷ്യസ് ആകുമെങ്കിലും ആവാതിരിക്കുന്നതാണ് നല്ലത്.

 മണിക്കുട്ടനെ നേരിട്ട് കണ്ടതും സംസാരിക്കുന്നതുമെല്ലാം

മണിക്കുട്ടനെ നേരിട്ട് കണ്ടതും സംസാരിക്കുന്നതുമെല്ലാം

മണിക്കുട്ടനെ മുൻപ് നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും വലിയ പരിചയമില്ല. മണിക്കുട്ടനെ നേരിട്ട് കണ്ടതും സംസാരിക്കുന്നതുമെല്ലാം ബിഗ് ബോസിന് ഉള്ളിൽ വെച്ചാണ്. ബിഗ് ബോസിൽ കുറെ കാണാപ്പുറങ്ങൾ ഉണ്ട്. ഷോയിൽ കാണിക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആ സമയത്തൊക്കെ നമ്മൾ പല കാര്യങ്ങളും പരസ്പരം പങ്കുവെച്ചിട്ടുണ്ട്', അനൂപ് പറഞ്ഞു.

ഐശ്വര്യയ്ക്കെതിരെ ഉയർന്ന ബോഡി ഷെയിമിംഗ് കമന്റുകൾക്കെതിരെ

ഐശ്വര്യയ്ക്കെതിരെ ഉയർന്ന ബോഡി ഷെയിമിംഗ് കമന്റുകൾക്കെതിരെ

ഭാര്യയും ഡോക്ടറുമായ ഐശ്വര്യയ്ക്കെതിരെ ഉയർന്ന ബോഡി ഷെയിമിംഗ് കമന്റുകൾക്കെതിരേയും അനൂപ് പ്രതികരിച്ചു.കാരണം കിട്ടാത്ത ആളുകളാണ് ഇങ്ങനെ ഓരോന്നുമായി വിമർശിക്കാൻ വരുന്നത്. ചിലപ്പോൾ ഫോട്ടോ ഇട്ട് കഴിഞ്ഞാൽ അതിന്റെ താഴെയൊക്കെ വരുന്ന കമന്റുകൾ കാണാം, എന്തിനാണ് അളുകൾ ഇങ്ങനെ കമന്റ് ഇടുന്നതെനന് തോന്നും. ചിലതൊക്കെ ഞാൻ ഡിലീറ്റ് ചെയ്ത് കളയും. ആവശ്യമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. ഓരോരുത്തരും പല രൂപത്തിലുള്ളവരായിരിക്കും. നിങ്ങൾക്ക് അവരെ അംഗീകരിക്കാൻ പറ്റില്ലെങ്കിൽ നിങ്ങൾ മാറി പോയിക്കോളൂ. എന്തിനാണ് നിങ്ങൾ മറ്റുള്ളവരുടെ രൂപം വെച്ച് താരതമ്യം ചെയ്യുന്നത്.

 തടി കുറച്ചാൽ നന്നാകും എന്ന് പറയുന്നത് എന്തിനാണ്

തടി കുറച്ചാൽ നന്നാകും എന്ന് പറയുന്നത് എന്തിനാണ്

നിങ്ങൾ തടിച്ചിട്ടാണ്, തടി കുറച്ചാൽ നന്നാകും എന്ന് പറയുന്നത് എന്തിനാണ്.അവർ തടിച്ചാൽ നിങ്ങൾക്ക് എന്താണ്. നിങ്ങൾ നിങ്ങളെ ശരീരം നോക്കൂ, കരിയറിൽ ശ്രദ്ധ നൽകൂ,കുടുംബത്തെ നോക്കൂ, ബി എ ഗിഡ് മാൻ ഓർ വുമൺ, ജീവിതത്തിൽ ഒരു സിഗ്നേച്ചർ ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്', അനൂപ് പറഞ്ഞു.കമന്റുകളെ കുറിച്ച് ആശങ്കപ്പെട്ടേയില്ലെന്ന് ഐശ്വര്യയും പ്രതികരിച്ചു. ചെറുപ്പത്തിലെ ഞാൻ ഇങ്ങനെ തന്നെയാണ്. എത്ര പരിഹസിച്ചാലും അതൊന്നും ഏൽക്കാറില്ല. എല്ലാ മനുഷ്യർക്കും അവരുടേതായ ശരീരമാണ്,നിറമായാലും എല്ലാം'ഐശ്വര്യ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+