മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയം ഗെയിം സ്ട്രോറ്റജിയോ? അനൂപ് കൃഷ്ണന്റെ മറുപടി ഇങ്ങനെ..തന്റെ നിലപാട് പറഞ്ഞു
കൊച്ചി; ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച ഗെയിമറായി തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥിയാണ് അനൂപ് കൃഷ്ണൻ. തുടക്കം മുതൽ തന്നെ വലിയ ജനപിന്തുണ നേടാൻ താരത്തിന് സാധിച്ചിരുന്നു. ഷോയിലെ ജനുവിൻ വ്യക്തി മറ്റുള്ളവരുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്നയാൾ എന്ന നിലയിലായിരുന്നു മുൻ സീരിയൽ താരം കൂടിയായ അനൂപ് അറിയപ്പെട്ടിരുന്നത്.
ഇപ്പോഴിതാ ഷോയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ചും ബിഗ് ബോസ് ജീവിതത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. കേരളീയം ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് മനസ് തുറന്നത്.

ആദ്യ ഘട്ടത്തിൽ ചില തർക്കങ്ങളുടെ പേരിൽ കലിപ്പൻ വിളിപ്പേര് അനൂപിനെ കുറിച്ച് പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ താൻ ചില സാഹചര്യത്തിൽ ഏതൊരു മനുഷ്യനും പ്രതികരിക്കുന്ന രീതിയിൽ പ്രതികരിച്ച ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു. ബിഗ് ബോസിൽ പൊളി ഫിറോസുമായുണ്ടായ തർക്കങ്ങളും അന്നത്തെ സാഹചര്യത്തിൽ ചെയ്തതാണ്. പൊളി ഫിറോസ് അന്ന് സംസാരിച്ച കാര്യം എനിക്ക് പറ്റാതെ വന്നപ്പോൾ ഞാൻ പ്രതികരിച്ചു. അത് പക്ഷേ അപ്പോൾ തന്നെ അവസാനിച്ചിരുന്നു. ഞാൻ മാത്രമല്ല ബിഗ് ബോസിൽ സംഭവിച്ച പല കാര്യങ്ങളിലും അങ്ങനെ തന്നെയായിരുന്നു .അവിടെ തന്നെ അത് അവസാനിക്കും. ഇപ്പോഴും എല്ലാവരുമായും നല്ല സൗഹൃദമാണ് പുലർത്തുന്നത്.

ബിഗ് ബോസിൽ സന്ധ്യയുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി അനൂപ് പറഞ്ഞു. ബിഗ് ബോസ് ഷോയിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് മണിക്കുട്ടനാണെന്ന് അനൂപ് പറഞ്ഞു. നേരത്തേയും ഇക്കാര്യം അനൂപ് പറഞ്ഞിരുന്നു. അതേസമയം സൂര്യയുടെ പ്രണയം ഗെയിം സ്ട്രാറ്റജിയാണോയെന്ന് തോന്നിയിട്ടില്ലെന്നും അനൂപ് പറഞ്ഞു.

സൂര്യയ്ക്ക് ചിലപ്പോൾ മണിക്കുട്ടനോട് പ്രണയം ഉണ്ടായിരിന്നിരിക്കാം.അത് ചെലപ്പോ മണിക്കുട്ടന് അംഗീകരിക്കാൻ താത്പര്യം ഇല്ലാത്തതിനാലായിരിക്കാം. അതെല്ലാം അവരുടെ കാര്യമാണ്.എനിക്ക് അവരുടെ പ്രണയത്തെ കുറിച്ച് തോന്നിയ കാര്യങ്ങൾ ഞാൻ രണ്ട് പേരോടും ബിഗ് ബോസ് ഷോയിൽ വെച്ച് തന്നെ സംസാരിച്ചിരുന്നുവെന്നും അനൂപ് പറഞ്ഞു.

ബിഗ് ബോസിൽ ഷോയിൽ നിന്നും മണിക്കുട്ടൻ ഇടയ്ക്ക് വെച്ച് പോയത് വലിയ ഷോക്കായിരുന്നു ആരാധകർക്ക് നൽകിയത്. ഇത് വലിയ വിവാദങ്ങൾക്കം ചർച്ചകൾക്കും കാരണമായിരുന്നു. എന്നാൽ മുൻ എപ്പിസോഡുകളിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് മണിക്കുട്ടൻ ഷോയിൽ നിന്നും പുറത്തുപോയതെന്ന് പറയുകയാണ് അനൂപ്. എന്നാൽ അതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും അനൂപ് പറഞ്‍ഞു.

ഇടയ്ക്ക് പുറത്തുപോയ മണിക്കുട്ടന് ബിഗ് ബോസ് ടൈറ്റിൽ നൽകിയതിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. മത്സരാർത്ഥി കിടിലൻ ഫിറോസും നേരത്തേ ഗെയിമർ എന്ന നിലയിൽ മണിക്കുട്ടൻ ഗെയിം പൂർത്തിയാക്കിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അത് തള്ളുകയാണ് അനൂപ്. വോട്ടിംഗ് അനുസരിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. മണിക്കുട്ടനാണ് മികച്ച ഗെയിമർ എന്ന് ആളുകൾക്കെല്ലാം തോന്നിയതിനാലാണ് അദ്ദേഹത്തിന് വോട്ട് ലഭിച്ചതും വിന്നറായതും. മാത്രമല്ല മണിക്കുട്ടൻ നല്ല ഗെയിമറാണ്. നല്ലൊരു എന്റർടെയ്നറും കൂടിയാണെന്നും അനൂപ് പറഞ്ഞു.

സായി, അഡോണി, റഹ്മ്സാൻ കൂട്ട് കെട്ട് പിരിയാൻ കാരണം അവർക്കിടയിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാകാം എന്നും അനൂപ് പറഞ്ഞു. ഡിംപൽ-മജിസിയ സൗഹൃദക്ക് ഉള്ളിൽ ഉണ്ടായിരുന്ന സൗഹൃദം പുറത്ത് വന്നപ്പോൾ തോന്നിക്കാണില്ല. അതായിരിക്കാം പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു അനൂപിന്റെ പ്രതികരണം.
താനുമായി ബന്ധപ്പെടാത്ത തനിക്ക് നേരിട്ട് അറിവില്ലാത്ത വിഷയങ്ങളിൽ സാധാരണ ഇടപെടുന്ന ഒരാളല്ല താനെന്നും അനൂപ് പറഞ്ഞു.
Recommended Video

ബിഗ് ബോസ് വലിയൊരു അനുഭവമായിരുന്നു. 96 ദിവസം കിട്ടത് വലിയ ഒരു അവസരമാണ്. മോഹൻലാലിനെ പോലൊരു നടനുമായി ഉടപെടാൻ സാധിക്കുന്നു. ആ പരിപാടിയിലെ മികച്ച മത്സരാർത്ഥി എന്ന നിലയിൽ ജനങ്ങൾ തെരഞ്ഞെടുത്തുവെന്നത് കരിയറിയിലെ ഏറ്റവും നല്ല മുതൽ കൂട്ടാണെന്നും അനൂപ് പറഞ്ഞു.


Click it and Unblock the Notifications