'ഇത് ഇഷയല്ല'; ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യയ്ക്കെതിരെ ബോഡി ഷെയ്മിംങ്ങ്
കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയിലെ പ്രേക്ഷരുടെ പ്രീയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. ഷോയിലെ ഇടപെടലുകളിലൂടെ പെട്ടെന്ന് തന്നെ ജനപ്രീതി നേടിയെടുക്കാൻ അനൂപിന് സാധിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമായിരിക്കുകയാണ്. ഏറെ കാലമുള്ള അനൂപിന്റെ പ്രണയം വിവാഹത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ താരാം പങ്കുവെച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ അനൂപിന്റെ വധു ഐശ്വര്യയ്ക്കെതിരെ കടുത്ത ബോഡി ഷെയിമിംഗ് കമന്റുകളാണ് ഉയരുന്നത്.
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

സീതാ കല്യാണം സീരിയയിലെ കല്യാൺ എന്ന കഥാപാത്രമായിട്ടായിരുന്നു അനൂപ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. നായക കഥാപാത്രത്തിലൂടെ വേഗത്തിൽ തന്നെ ആരാധക ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. സീരിയയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാിരുന്നു അനൂപ് ബിഗ് ബോസ് സീസൺ ത്രീയിൽ എത്തുന്നത്.

ടാസ്കുകളും മറ്റ് പെർഫോമൻസുകളിലുമുള്ള മികച്ച പ്രകടനങ്ങളിലൂടെ ഷോയിലെ ശക്തനായ മത്സരാർത്ഥിയാകാൻ അനൂപിന് സാധിച്ചു.
ഷോയിൽ വെച്ചായിരുന്നു താൻ ഒരാളെ പ്രണയിക്കുന്നുണ്ടെന്ന കാര്യം അനൂപ് വെളിപ്പെടുത്തിയത്. അവതാരകനായ മോഹൻലാൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇഷയെന്ന പെൺകുട്ടിയെ താൻ പ്രണയിക്കുന്നുണ്ടെന്ന് അനൂപ് വ്യക്തമാക്കിയത്.

എന്നാൽ കൂടുതൽ വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയിരുന്നില്ല.ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അനൂപ് ഒരു വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഡോ ഐശ്വര്യയെന്ന തന്റെ കാമുകിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രവും തന്റെ വിവാഹ നിശ്ചയ്ത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോയുമായിരുന്നു താരം പങ്കുവെച്ചത്. 23 നായിരുന്നു വിവാഹ നിശ്ചയം.

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ പോസ്റ്റുമായി അനൂപും എത്തിയിരുന്നു. ഇതാണ് എന്റെ ഇഷ, ഇത് ഞങ്ങളുടെ വിവാഹനിശ്ചയത്തിനിടയിലെ ചിത്രം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു താരം ഫോട്ടോകൾ പങ്കിട്ടത്.

അതിനിടയിലാണ് യു ട്യൂബിൽ പങ്കുവെയ്ക്കപ്പെട്ട ചടങ്ങുകളുടെ വീഡിയോയ്ക്ക് താഴെ ഐശ്വര്യയ്ക്കെതിരെ ബോഡി ഷെയിംമിംഗ് കമന്റുകൾ പ്രത്യേക്ഷപെട്ടത്ത്. അനൂപിനെക്കാൾ തടി കൂടുതലാണെന്നാണ് ആക്ഷേപം.

അമ്മയാണോ, ഇതെന്താണ് ഇത്ര തടി, അനൂപിന് ചേരില്ല ഇങ്ങനെ പോകുന്നു കമന്റുകൾ. ബിഗ് ബോസ് സീസൺ ത്രീയിൽ ആശംസുകളുമായി അനൂപിന്റെ കാമുകി ഇഷ എത്തിയിരുന്നുവെന്നും ആ പെൺകുട്ടിയല്ല ഇത് എന്ന തരത്തിലുള്ള കമന്റുകളും ഉണ്ട്.

നേരത്തേ സീസൺ ത്രീയിൽ അനൂപിന് ആശംസ അറിയിച്ച് ഇഷ എത്തിയിരുന്നുവെങ്കിലും വ്യക്തമല്ലാത്ത ഇമേജായിരുന്നു കാണിച്ചിരുന്നത്. എന്നാൽ അതിന് മുൻപ് അനൂപിന്റെ സുഹൃത്തായ ഒരു പെണ‍്കുട്ടി ആശംസ അറിയിച്ചിരുന്നു. ആ സുഹൃത്താണ് കാമുകി എന്ന് തെറ്റിധരിച്ചാണ് ചിലർ അധിക്ഷേപിക്കുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ പ്രത്യേക്ഷപ്പെട്ട കമന്റ്.

അതേസമയം ബോഡി ഷെയിംമിംഗ് നടത്തുന്നവർക്കെതിരെ മറ്റൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അനൂപിനും ഇഷയ്ക്കും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നുവെന്ന് ആരാധകർ കുറിക്കുന്നു. സീരിയൽ താരങ്ങളും ഇരുവർക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.

പട്ടാമ്പി സ്വദേശിയായ അനൂപ് ഐശ്വര്യയെ പരിചയപ്പെട്ടത് തിരുവനന്തപുരത്ത് വെച്ചാണെന്ന് ഒരു അഭിമുഖത്തിൽ അനൂപ് പറഞ്ഞിരുന്നു. സുഹൃത്തിന്റെ ചികിത്സയ്ക്കായി പോയപ്പോഴായിരുന്നു ആദ്യമായി കണ്ടത്. അവിടെ വെച്ചുണ്ടായ സൗഹൃമാണ് പ്രണയത്തിലെത്തുകയായിരുന്നു.

ഐശ്വര്യ ആയുർവേദ ഡോക്ടറാണ്. ഇരുവരും ഒരുമിച്ചാണ് പ്രണയം പറഞ്ഞത്. തങ്ങളുടെ ഇംപെർഫെക്ഷൻസ് പോലും ഇരുവരും പരസ്പരം ഇഷ്ടപ്പെടുന്നുവെന്നും കഴിഞ്ഞ ഒന്നരവർഷമായി തങ്ങൾ പ്രണയിക്കുകയാണെന്നും അനൂപ് വ്യക്തമാക്കിയിരുന്നു.

നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം ഉടൻ ഉണ്ടാകില്ലെന്നാണ് താരം വ്യക്തമാക്കിയത്. വിവാഹ നിശ്ചയം കഴിഞ്ഞ തന്റെ സഹോദരിയുടെ വിവാഹമാണ് ആദ്യമുണ്ടാകുക. സപ്റ്റംബറിലാണ് വിവാഹമെന്നും നടൻ അറിയിച്ചിരുന്നു.
നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications