ബിഗ് ബോസിൽ ജയിക്കുമോ?; ലൈവിൽ അനൂപിന്റെ മറുപടി ഇങ്ങനെ,മത്സരാർത്ഥികളെ കുറിച്ച്
കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയുടെ വിജയിയെ അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിച്ചതോടെ വിജയിയെ കണ്ടെത്താൻ പ്രത്യേക വോട്ടിംഗ് അണിയറ പ്രവർത്തകർ നടത്തിയിരുന്നു. വോട്ടിംഗ് അവസാനിച്ചെങ്കിലും ആരാണ് വിജയി എന്ന് ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. ഉടൻ തന്നെ ഫിനാലെ നടക്കുമെന്നും ടൈറ്റില് വിന്നറെ പ്രഖ്യാപിക്കുമെന്നുമാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
അതനിടെ ബിഗ് ബോസ് ഫിനാലെയെ കുറിച്ചും സഹമത്സരാർത്ഥികളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ അനൂപ് കൃഷ്ണൻ. ലൈവിലൂടെയാണ് താരത്തിന്റെ പ്രതികരണം. അനൂപിന്റെ വാക്കുകളിലേക്ക്

ബിഗ് ബോസ് സീസൺ ത്രീയിൽ എട്ട് മത്സരാർത്ഥികളാണ് ഇനി അവശേഷിക്കുന്നത്. മണിക്കുട്ടൻ, ഡിംപൽ ഭാൽ, സായി കൃഷ്ണ, കിടിലം ഫിറോസ്, അനൂപ് കൃഷ്ണൻ, നോബി മാർക്കോസ്, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര എന്നിവരാണ് ആ എട്ട് പേർ. ഇവരിൽ ഓരോരുത്തരെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിനും അനൂപ് മറുപടി നൽകുന്നുണ്ട്.

ബിഗ് ബോസ് വീടും അവിടുത്തെ ആക്റ്റിവിറ്റികളും വളരെയധികം മിസ് ചെയ്യുന്നുണ്ടെന്ന് അനൂപ് പറയുന്നു. ബിഗ് ബോസിലുണ്ടായിരുന്ന എല്ലാവരുമായും ബന്ധമുണ്ട്. ചിലര്‍ നമ്പര്‍ മാറ്റിയത് കൊണ്ട് അവരെ വിളിക്കാന്‍ സാധിച്ചിട്ടില്ല. ഫിനാലെ അവസാനിച്ചാൽ എല്ലാവരും ഒത്തുകൂടാനാണ് തിരുമാനം, അനൂപ് വ്യക്തമാക്കി.

ഇതിനിടയിൽ ഡിംപൽ ഭാലിനേയും മണിക്കുട്ടനേയും കുറിച്ച് പറയൂവെന്ന് ആരാധകൻ ചോദിച്ചു. അതിന് താരം പറഞ്ഞ മറുപടി ഇങ്ങനെ ഡിംപൽ വളരെ എനർജെറ്റിക്ക് ആയ മത്സരാർത്ഥിയാണ്. സൂപ്പറാണ്. മണിക്കുട്ടനെ കുട്ടുമണിയെന്ന് വിളിച്ച് ഡിംപു വരും. മണിക്കൂട്ടൻ ഡിംപൂ എന്ന് വിളിക്കും. ഇതൊക്കെ കാണാൻ ഭയങ്കര രസമാണ്.

മണിക്കുട്ടനുമായി നല്ല ആത്മബന്ധം ഉണ്ടെന്നും അനൂപ് കൃഷ്ണൻ പറഞ്ഞു. തങ്ങൾ സഹോദരങ്ങളെ പോലെയാണെന്നും ഒരേ വേവ് ലങ്ത് ഉള്ളവരാണെന്നും അനൂപ് നേരത്തേ പറഞ്ഞിരുന്നു. മണിക്കുട്ടൻ തിരുവനന്തപുരത്ത് ഉണ്ട്. അവനെ വിളിക്കാറുണ്ടെന്നും അനൂപ് പറഞ്ഞു.

കഴിഞ്ഞ ദിവസം അനൂപിന്റെ വിവാഹ നിശ്ചയത്തിന് ആശംസ അറിയിച്ച് മണിക്കുട്ടനെത്തിയിരുന്നു. 'നൂറുദിവസക്കാലം തികച്ചും അപരിചിതമായ മറ്റൊരു ലോകത്തേക്ക്, എനിക്കൊപ്പം വന്ന പ്രിയ കൂട്ടുകാരാ, നീ ആരും കാണാതെ മനസില്‍ സൂക്ഷിച്ച പ്രണയം ഇന്ന് മഴവില്ലായി തെളിഞ്ഞ സന്തോഷത്തില്‍ ഞാനും കൂടുന്നു,'പ്രിയ കൂട്ടുകാരാ അനൂപേ, നിനക്കും ഭാവിയില്‍ ഒരുമിച്ചുളള യാത്രക്ക് നിന്‌റൊപ്പം കൂടിയ ഇഷയ്ക്കും എന്റെ സ്‌നേഹം നിറഞ്ഞ ആശംസകള്‍' എന്നായിരുന്നു മണിക്കുട്ടൻ കുറിച്ചത്.

അതിനിടെ ലൈവിൽ സൂര്യയെ കുറിച്ചുള്ള അഭിപ്രായം പറയൂവെന്നും ആരാധകർ ആവശ്യപ്പെട്ടു. സൂര്യ നല്ല കുട്ടിയാണ്. അവൾക്ക് മലയാള സിനിമയിലും സീരിയയിലുമെല്ലാം നല്ല അവസരങ്ങൾ തേടി വരട്ടെയെന്നും അനൂപ് പറഞ്ഞു.

പൊളി ഫിറോസിനേയും സജിനയെ കുറിച്ചും പറഞ്ഞ പ്രതികരണം ഇങ്ങനെ-സജിന ഫിറോസ്, വളരെ ആക്ടീവായി രണ്ട് മത്സരാർത്ഥികളാണ്. സജിന ഭയങ്കര വൈബ്രന്റ് ആണ്. ചാനലിലും മറ്റ് ഏറെ വർഷത്തെ ഏക്സ്പീരിയൻസ് ഉള്ള വ്യക്തി കൂടിയാണ് ഫിറോസ്. ലൈഫിൽ പുതിയതായിട്ടുള്ള കാര്യങ്ങൾ പഠിക്കാൻ താത്പര്യമുള്ളവരാണ്.ഇപ്പോൾ യുട്യൂബ് ചാനലിലൂടെ നല്ല കണ്ടന്റുകൽ ചെയ്ത് അവർ മുന്നേറുകയാണ്.

ഒരു ദിവസം പോലും വേസ്റ്റ് ആക്കരുതെന്ന്ചിന്തിക്കുന്നവരാണ്.
ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ആ സമയത്ത് സംഭവിച്ച് പോയതാണ്. അത് പക്ഷേ ഞാനോ അവരോ അത് മുന്നോട്ട് കൊണ്ടുപോയിട്ടില്ല.കഴിഞ്ഞ ദിവസം പോലും ഇരുവരോടും സംസാരിച്ചിരുന്നതായും അനൂപ് പറയുന്നു.
Recommended Video

റംസാൻ കിടിലമാണ്. വളരെ കഴിവുള്ള ദീർഘ വീക്ഷണമുള്ള വ്യക്തിയാണ് റംസാൻ. അവൻ ആദ്യമേ ഒരു സെലിബ്രിറ്റിയാമ്. ആ ഓറ നിലനിർത്തി മു്നനോട്ട് പോകാൻ സാധിക്കട്ടെയെന്നും ലൈവിൽ അനൂപ് പറഞ്ഞു.അതേസമയം ബിഗ് ബോസിൽ ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അത് ചോദിക്കാനെന്തിരിക്കുന്നു ലാലേട്ടൻ തന്നെ എന്നും അനൂപ് പറഞ്ഞു.












Click it and Unblock the Notifications