നടനോട് തോന്നിയ കൗതുകമോ ആരാധനയോ അല്ല; ഐശ്വര്യയ്ക്ക് തന്നോടുള്ള പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് അനൂപ്
വിവാഹ നിശ്ചയത്തിന്റെ വാർത്തകൾ പുറത്തുവന്നപ്പോൾ മാത്രമാണ് ഡോക്ടറായ ഐശ്വര്യയാണ് അനൂപിന്റെ വധുവെന്ന് പ്രേക്ഷകർ അറിയുന്നത്
മലയാളം ടെലിവിഷൻ രംഗത്ത് സജീവമാണ് അനൂപ് കൃഷ്ണൻ. പല പരിപാടികളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ അനൂപിനെ എന്നാൽ കൂടുതൽ ആളുകൾക്ക് സുപരിചിതനാക്കുന്നത് ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിലൂടെയാണ്. മൂന്നാം സീസണിലെ ഫൈനലിസ്റ്റുകളിലൊരാളായ അനൂപ് കൃഷ്ണനും വിജയസാധ്യതയിൽ മുന്നിലുള്ള താരങ്ങളിലൊരാളാണ്. എന്നാൽ ആ കാത്തിരിപ്പിനിടയിൽ അനൂപിന്റെ ജീവിതത്തിലെ മറ്റൊരു സുപ്രധാന ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്.

ജീവിതത്തിലേക്ക് ഒരു പങ്കാളിയെ കൂടെകൂട്ടുന്നതിന്റെ ഭാഗമായുള്ള വിവാഹനിശ്ചയമായിരുന്നു അത്. ബിഗ് ബോസിലൂടെയായിരുന്നു തന്റെ പ്രണയത്തെക്കുറിച്ച് അനൂപ് മനസ് തുറന്നത്. ഉടൻ തന്നെ വിവാഹമുണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇഷ എന്ന വിളിപേര് മാത്രമാണ് അനൂപ് അന്ന് ഷോയിൽ വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയത്തിന്റെ വാർത്തകൾ പുറത്തുവന്നപ്പോൾ മാത്രമാണ് ഡോക്ടറായ ഐശ്വര്യയാണ് അനൂപിന്റെ വധുവെന്ന് പ്രേക്ഷകർ അറിയുന്നത്.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം മണിക്കൂറുകൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ തന്റെ പ്രണയത്തെക്കുറിച്ച് കൂടുതൽ മനസ് തുറന്നിരിക്കുകയാണ് താരം. ആദ്യ കണ്ടുമുട്ടൽ മുതൽ വിവാഹ നിശ്ചയം വരെയുള്ള രസകരമായ കാര്യങ്ങൾ ഒരു ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് പറഞ്ഞത്.

മംഗലാപുരത്ത് എംഡി ചെയ്യുന്ന ഐശ്വര്യ അവിടെ തന്നെ വർക്ക് ചെയ്യുന്നുണ്ടെന്നും അനൂപ് പറഞ്ഞു. തന്റെ മെന്ററും സഹോദരനുമായ സംഗീത സംവിധായകൻ സണ്ണി വിശ്വനാഥിന്റെ ട്രീറ്റ്മെന്റ് ആവശ്യത്തിന് തിരുവനന്തപുരത്ത് പോയപ്പോഴാണ് ഐശ്വര്യയെ ആദ്യമായി കാണുന്നതെന്ന് അനൂപ് പറഞ്ഞ്. ഇക്കാര്യം ബിഗ് ബോസിലും താരം പറഞ്ഞിരുന്നു. അന്ന് ഐശ്വര്യ അവിടെ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ആ പരിചയം പതിയെ സൗഹൃദമായി. സംസാരിക്കാന്‍ തുടങ്ങി. കൂടുതല്‍ പരിചയപ്പെട്ടപ്പോല്‍ രണ്ട് പേര്‍ക്കും ഇഷ്ടമായെന്നും അനൂപ്.

എന്നാൽ തന്രെ സീരിയലുകളും പ്രോഗ്രാമുകളും കണ്ടിട്ടുണ്ടെങ്കിലും ഒരു നടന്‍ എന്ന നിലയിലുള്ള കൗതുകമോ ആരാധനയോ ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് അനൂപ് പറയുന്നു. തന്നെ കൂടുതല്‍ ആകര്‍ഷിച്ചതും അത് തന്നെയാണ്. വളരെ സൗഹാര്‍ദപരമായ സംസാരങ്ങളും ഇടപെടലുമാണ് ആദ്യം മുതല്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. 2019 അവസാനമാണ് പ്രണയം തുറന്ന് പറഞ്ഞത്.

"ഞാനാണ് അതിന് മുന്‍കൈ എടുത്തത്. അപ്പോഴേക്കും പരസ്പരം മനസിലാക്കി, ഒന്നിച്ച് മുന്നോട്ട് പോകാം എന്ന നിലയില്‍ എത്തിയിരുന്നു. എന്റെ കാര്യം ഐശ്വര്യ വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം അവര്‍ക്കാര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല. 'ഇന്ന ആളോ? എന്നൊരു ആകാംഷയായിരുന്നു. അവരൊക്കെ എന്റെ സീരിയലുകള്‍ കണ്ടിട്ടുണ്ട്. അങ്ങനെ അറിയാം. എന്റെ വീട്ടില്‍ പ്രണയത്തെ കുറിച്ച് സൂചന ഉണ്ടായിരുന്നില്ല. കുറച്ച് കാലം കഴിഞ്ഞ് മതി കല്യാണം എന്ന തീരുമാനത്തിലായിരുന്നു ഞാന്‍."
Recommended Video

അനിയത്തിയുടെ കല്യാണം ആദ്യം നടക്കണം എന്നായിരുന്നു. താനും ഐശ്വര്യയും പരസ്പരം ഇഷ്ടം പങ്കുവെച്ച ശേഷമാണ് വീട്ടില്‍ പറഞ്ഞത്. അനിയത്തിയുടെ കല്യാണ നിശ്ചയം ജനുവരിയിലായിരുന്നു. അപ്പോള്‍ ഫെബ്രുവരി രണ്ടിന് ഞങ്ങളുടെ വിവാഹവും നിശ്ചയിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ബിഗ് ബോസിലേക്ക് വിളി വന്നത്. അതോടെ വിവാഹനിശ്ചയം കാന്‍സല്‍ ചെയ്താണ് ബിഗ് ബോസിലേക്ക് പോയതെന്നും അനൂപ് പറഞ്ഞു.


Click it and Unblock the Notifications
