'ആര് എന്ത് പറഞ്ഞാലും എന്നെ ബാധിക്കില്ല, ഇഷയും അതുപോലെ തന്നെ'; മനസുതുറന്ന് അനൂപ് കൃഷ്ണന്‍
ഈ ബിഗ് ബോസ് സീസണില്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മത്സരാര്‍ത്ഥികളില്‍ ഒരാണ് അനൂപ് കൃഷ്ണന്‍. ബിഗ് ബോസ് ഹൗസില്‍ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ട് തന്നെ ഏറെ ആരാധകരെ സൃഷ്ടിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരു തവണ ഹൗസില്‍ വച്ച് തന്റെ പ്രണയം അനൂപ് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന് ദിവസങ്ങള്‍ക്കകം തന്നെ തന്റെ കാമുകിയുമായുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ കൊച്ചിയില്‍ തിരക്കേറി: ചിത്രങ്ങള്‍ കാണാം

നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. എന്നാല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ചിലര്‍ അനൂപിന്റെ പ്രതിശ്രുത വധു ഇഷയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. വധുവിന്റെ അമിത വണ്ണത്തെ കുറിച്ചാണ് ചിലര്‍ ബോഡി ഷെയ്മിംഗ് നടത്തിയത്. ഇതിന് പിന്നാലെ താരം ഇതിന് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വീണ്ടും മനസുതുറന്ന് രംഗത്തെത്തിയിരിക്കുകയാണ് അനൂപ്.

ജോഫ്‌ന ആലീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അനൂപ് ഇതിനെ കുറിച്ച് മനസുതുറക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അനൂപിന്റെ വാക്കുകളിലേക്ക്, ജീവിതത്തില്‍ സട്രഗിള്‍സ് കുറേ ഉണ്ടായതുകൊണ്ട് ആരെ എന്ത് പറഞ്ഞാലും തന്നെ ബാധിക്കില്ലെന്ന് അനൂപ് പറയുന്നു.

ഞാന്‍ എങ്ങനെയാണോ അത് പോലെയുള്ള കാരക്ടറാണ് ഇഷയും. ആര് എന്ത് പറഞ്ഞാലും അത് കുറേ ദിവസം കൊണ്ടു നടക്കാനോ, വലിയൊരു വിഷമത്തിലേക്കോ കടക്കാറില്ല. സത്യം പറഞ്ഞാല്‍ അത് ആ സമയത്ത് വിടും. എല്ലാവരും ഈയൊരുവിധം സെന്‍സില്‍ പോകുകയാണെങ്കില്‍ നമുക്ക് എല്ലാവര്‍ക്കും ഒരുപാട് ബുദ്ധിമുട്ടുകളും കാര്യങ്ങളുമൊക്കെ ഉണ്ടാകും. പ്രത്യേകിച്ച് ഈ കൊറോണ കാലത്ത്.

എന്നാല്‍ എന്തിനെയും നേരിടാനുള്ള മെന്റാലിറ്റിയാണ് ഏല്ലാവര്‍ക്കും വേണ്ടത്. ബോഡി ഷെയ്മിംഗിന്റെ കാര്യത്തില്‍ അന്ന് ലൈവ് വന്നതിന്റെ ഉദ്ദേശം, എനിക്കും അവള്‍ക്കും പ്രശ്‌നമില്ലാത്തിടത്തോളം കാര്യം വേറെ ആരും ഇതേ കുറിച്ച് ചിന്തിക്കണമെന്നില്ലെന്ന് അനൂപ് പറയുന്നു. എന്റെയും ഇഷയുടെയും ഫാമിലിയാണ് അതിന്റെ അപ്പുറത്തേക്ക് വരുന്നത്. അവര്‍ക്കും ഇത് പ്രശ്‌നമില്ല- അനൂപ് വ്യക്തമാക്കുന്നു.

ഇതിന്റെയൊന്നും അപ്പുറത്തേക്ക് വേറെ ഒന്നുമില്ല, അപ്പോള്‍ അതിനെ ഒരു കാരണം പോലുമായി ഞങ്ങള്‍ കാണാത്തിടത്തോളം അത് ഒരു സ്ബജക്ടായിട്ട് പോലും എടുക്കേണ്ടതില്ല. പിന്നെ ചില ആള്‍ക്കാര്‍ ചിന്തിക്കുന്ന പോലെയും അവരെ പറയുന്ന വാക്കുകളും വേറെയൊരാള്‍ എന്നോട് ഈ രീതിയില്‍ പെരുമാറണമെന്നും എന്ന് വച്ച് എനിക്ക് പെരുമാറാന്‍ കഴിയില്ല- അനൂപ് പറയുന്നു.

ഇഷയില്‍ ഇഷ്ടപ്പെട്ട സ്വഭാവത്തെ കുറിച്ചും അനൂപ് അഭിമഉക്കില്‍ വെളിപ്പെടുത്തി. ഞാന്‍ ചിന്തിക്കുന്ന രീതി പോലെ തന്നെയാണ് ഇഷയും. കരിയറിന് പ്രധാന്യം നല്‍കുന്ന ഒരു കുട്ടിയാണ്. പിന്നെ സാധാരണ രീതിയില്‍ ജീവിക്കാനും വളരെ സിമ്പിളായിട്ട് എങ്ങനെ ലൈഫ് മുന്നോട്ടുകൊണ്ടു പോകാനും സാധിക്കുന്ന ഒരാളാണ് ഇഷ.

ഇഷ ഇന്‍ഡിപ്പെന്‍ഡന്റാണ് പിന്നെ ഒരു വ്യക്തിത്വമുണ്ടെന്നും അനൂപ് പറയുന്നു. അനൂപിന്റെ സിനിമ മോഹത്തെ കുറിച്ചും അഭിമുഖത്തില്‍ ചോദ്യം ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ സിനിമയില്‍ വില്ലന്‍ വേഷം കിട്ടിയാല്‍ ചെയ്യുമോ എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് ലാലേട്ടന്റെ കൂടെ ഏത് വേഷം കിട്ടിയാലും ചെയ്യുമെന്നായിരുന്നു അനൂപ് മറുപടി നല്‍കിയത്.

അതേസമയം, ബിഗ് ബോസിന്റെ ഫൈനല്‍ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അനൂപ്. താരത്തിന് പിന്തുണയുമായി വലിയൊരു ആരാധക കൂട്ടം സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. വോട്ടെടുപ്പ് അവസാനിച്ച ബിഗ് ബോസിന്റെ വിജയിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ അടുത്ത് തന്നെ ഗ്രാാന്‍ഡ് ഫിനാലെ എപ്പിസോഡ് നടക്കാന്‍ സാധ്യതയുണ്ട്.
Recommended Video
പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍


Click it and Unblock the Notifications
