ഐശ്വര്യയ്ക്കെതിരായ ബോഡ് ഷെയിംമിംഗ് കമന്റ്;ചുട്ടമറുപടിയുമായി നടൻ അനൂപ് കൃഷ്ണൻ,ഏറ്റെടുത്ത് ആരാധകർ
കൊച്ചി; ഇക്കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീ മത്സരാർത്ഥിയായ അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഏറെ നാളായി പ്രണയിച്ചിരുന്ന ഡോ ഐശ്വര്യയെയാണ് താരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. നിശ്ചയ ചടങ്ങളുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ ചിത്രത്തിന് താഴെ കടുത്ത ബോഡി ഷെയിംമിംഗ് കമന്റുകളാണ് അനൂപിൻറെ വധുവായ ഐശ്വര്യയ്ക്ക് നേരെ ഉണ്ടായത്. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടിയുമായി അനൂപ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

ജൂൺ 23 നായിരുന്നു അനൂപിന്റേയും ഐശ്വര്യയുടേയും വിവാഹ നിശ്ചയം. ബിഗ് ബോസിലൂടെ വെളിപ്പെടുത്തിയ തന്റെ പ്രണയകഥ യാഥാർത്ഥ്യമാകാൻ പോകുന്ന കാര്യം താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സുഹൃത്ത് വരച്ച ഐശ്വര്യയുടേയും അനൂപിന്റേയും ചിത്രങ്ങൾ ചേർത്ത് കൊണ്ടുള്ള നിശ്ചയത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോയിരുന്നു താരം പങ്കുവെച്ചത്.

ബിഗ് ബോസിൽ അവതാരകനായ മോഹൻലാലിന്റെ മോഹൻലാൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇഷയെ കുറിച്ച് അനൂപ് വെളിപ്പെടുത്തിയത്. കാമുകി ഉണ്ടെന്ന് തുറന്ന് പറഞ്ഞതല്ലാതെ പ്രണയിനിയുടെ വിവരങ്ങൾ ഒന്നും തന്നെ അനൂപ് വെളിപ്പെടുത്തിയിരുന്നില്ല.

തങ്ങളെ ഏറെ നാൾ സസ്പെൻസിൽ നിർത്തിയ ഇഷയെ കുറിച്ചുള്ള വിവാരങ്ങൾ അനൂപ് പങ്കുവെച്ചതോടെ ഇരുവർക്കും ആശംസയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചപ്പോഴാണ് ഒരു കൂട്ടർ ഫോട്ടോകൾക്ക് താഴെ കടുത്ത അവഹേളവുമായി എത്തിയത്.

ഐശ്വര്യയ്ക്കെതിരെ രൂക്ഷമായ രീതിയിൽ ബോഡി ഷെയിംമിംഗ് കമന്റുകളാണ് ചിലർ കുറിച്ചത്.ഐശ്വര്യ ഭയങ്കര തടിയുള്ള ആളാണെന്നും അവർ അനൂപിന് ചേരില്ലെന്നുമായിരുന്നു കമന്ുകളിൽ ഏറെയും. ചിലരാകട്ടെ ഇത് ബിഗ് ബോസിലൂടെ അനൂപ് വെളിപ്പെടുത്തിയ ഇഷയല്ലെന്നും കമന്റുകൾ കുറിച്ചു.

നേരത്തേ അനൂപിന്റെ പിറന്നാളിന് ആശംസ അറിയിച്ച് ബിഗ് ബോസ് ഷോയിലൂടെ ഇഷ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അന്ന് ചില കാർഡുകൾ ചേർത്ത് വെച്ചുള്ള വ്യക്തമല്ലാത്ത മുഖമായിരുന്നു പ്രക്ഷേകർ കണ്ടത്. ഇഷയുടെ ശബ്ദം മാത്രമാണ് പ്രേക്ഷകർ കേട്ടത്.

ഇഷയുടെ വീഡിയോയ്ക്ക് മുൻപ് അനൂപിന്റെ മറ്റൊരു സുഹൃത്തും ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. ആ പെൺകുട്ടിയാണ് അനൂപിന്റെ കാമുകിയെന്ന് തെറ്റിധരിച്ചുള്ള കമന്റുകളാണ് മറ്റ് ചിലർ പങ്കിട്ടത്. എന്തായാലും ഇത്തരം കമന്റുകൾക്ക് മറുപടിയുമായി ഇപ്പോൾ അനൂപ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മറ്റൊന്നും അധികമായും ഇല്ല. കുറവായും ഇല്ല. അത്രതന്നെ, എന്നായിരുന്നു അനൂപിന്റെ മറുപടി.ഇതിന് താഴെ സ്റ്റോപ്പ് ബോഡി ഷെയ്മിങ്, സ്‌റ്റോപ്പ് ബെയ്മിംഗ്, തിങ്ക്, പോസിറ്റീവ് വൈബ്‌സ് തുടങ്ങിയ ഹാഷ് ടാഗുകളും താരം കുറിച്ചു.

അതിനിടെ മറ്റൊരു പോസ്റ്റും ഇൻസ്റ്റഗ്രം സ്റ്റോറിയും താരം പങ്കിട്ടു. വിമര്‍ശകര്‍ തന്നെ വിടാതെ പിന്തുടരുന്നുണ്ട്. അതിലൊന്നാണ് ഇതെന്ന് പറഞ്ഞായിരുന്നു കുറിപ്പ്. 'എടാ നീ സ്ത്രീധനം വാങ്ങിയാണോടാ കല്യാണം കഴിക്കുന്നത്, നിന്റെ മറുപടി പ്രതീക്ഷിക്കുന്നു. നീയൊരു ആണെന്ന് വിശ്വസിക്കുന്നു, അങ്ങനെയെങ്കില്‍ നീ സ്ത്രീധനം വാങ്ങില്ല', എന്നായിരുന്നു കമന്റ്.

താരം നൽകിയ മറുപടി ഇങ്ങനെ-മോനെ എനിക്ക് എന്റെ അച്ഛന്‍ പറഞ്ഞുതന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം സ്വയം ജീവിക്കാന്‍ കഴിവില്ലെങ്കില്‍ മറ്റൊരാളെ കൂടെക്കൂട്ടരുതെന്നാണ്. അപ്പോള്‍ ഒരാളെ കൂടെക്കൂട്ടിയിട്ടുണ്ടെങ്കില്‍ അന്തസ്സായി ജീവിക്കാനും അറിയാം, വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ, അന്വേഷണം പറയൂ, അനൂപ് കുറിച്ചു.

അനൂപിന്റെ പോസ്റ്റിന് താഴെ പിന്തുണച്ച് കൊണ്ട് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വിമർശനങ്ങളെ പാടെ തള്ളികളയൂവെന്നാണ് പലരും കുറിച്ചത്. ഇത്തരം പ്രതികരണങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ നിങ്ങൾ സന്തോഷമായി ജീവിക്കൂ എന്നും ആരാധകർ കുറിക്കുന്നു.

തിരുവനന്തപുരത്ത് വെച്ചാണ് ഐശ്വര്യയും അനൂപും തമ്മിൽ പരിചയപ്പെടുന്നത്.തന്റെ മെന്റർ കൂടിയായ മ്യൂസിക് ഡയറക്ടർ സണ്ണി വിശ്വനാഥിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് ഒരു ആശുപത്രിയിൽ പോയപ്പോഴാണ് ഐശ്വര്യയെ ആദ്യം കണ്ടതെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. അവിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ഐശ്വര്യ.
Recommended Video

ആ സൗഹൃദമാണ് പ്രണയമായത്. 2019 അവസാനമാണ് താൻ പ്രണയം തുറന്നുപറയുന്നത്. ഐശ്വര്യ തന്നെ കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ ആരും വിശ്വസിച്ചിരുന്നില്ല, സീരിയൽ നടനോ എന്നൊരു ആകാംഷയായിരുന്നു വീട്ടുകാർക്ക് ഉണ്ടായിരുന്നതെന്ന് അനൂപ് പറഞ്ഞിരുന്നു. ഐശ്വര്യയും പ്രണയം അറിയിച്ചപ്പോഴാണ് താൻ സ്വന്തം വീട്ടിൽ ഇക്കാര്യം തുറന്ന് പറഞ്ഞതെന്നും അനൂപ് പറഞ്ഞിരുന്നു.
അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications