'ചങ്കൂറപ്പോ ധൈര്യമോ ഇല്ലാത്തവരാണവർ'; വിവാദങ്ങളിൽ ലൈവിൽ തുറന്നടിച്ച് നടൻ അനൂപ് കൃഷ്ണൻ..പ്രതികരണം
കൊച്ചി; ബിഗ് ബോസ് സീസൺ ത്രീ ഫൈനലിസ്റ്റായ അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയമായിരുന്നു ജൂൺ 23 ന്. ഐശ്വര്യ നായർ എന്ന പാലക്കാട് സ്വദേശിയെ ആണ് അനൂപ് വിവാഹം കഴിക്കാനൊരുങ്ങുന്നത്. ഏറെ നാളത്തെ പ്രണയമാണ് പൂവണിയുന്നതെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഐശ്വര്യയുമായുള്ള വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം അനൂപ് ആരാധകർക്കായി പങ്കുവെയ്ക്കുകയും ചെയ്തിരന്നു.
എന്നാൽ സൈബറിടത്തിൽ ചിത്രത്തിന് താഴെ കടുത്ത ബോഡി ഷെയിംമിംഗ് കമന്റുകളാണ് അനൂപിൻറെ വധുവായ ഡോ ഐശ്വര്യയ്ക്ക് നേരെ ഉണ്ടായത്. ഇതിന് അനൂപ് ചുട്ടമറുപടിയും നൽകിയിരുന്നു. എന്നാൽ ഇപ്പോഴിതാ തുടർന്നും അധിക്ഷേപം ഉന്നയിച്ചവർക്കെതിരെ ലൈവിലെത്തി നേരിട്ട് മറുപടി നൽകിയിരിക്കുകയാണ് അനൂപ്. തന്നോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ളവര്‍ക്ക് നേരിട്ട് വരാമെന്ന് പറഞ്ഞായിരുന്നു അനൂപ് ഇന്‍സ്റ്റഗ്രാം ലൈവിൽ മറുപടി നൽകിയത്. അനൂപിന്റെ വാക്കുകളിലേക്ക്

സൈബർ ആക്രമണത്തിൽ പ്രതികരിക്കണമെന്ന് ആദ്യം തോന്നിയിരുന്നില്ല. എന്നാൽ ഇന്ന് പുലർച്ചെ വരെ നിരവധി കോളുകളാണ് തേടിയെത്തിയത്. ഇതെന്താ ഇങ്ങനെ? എന്നൊക്കെയാണ് ചോദ്യം. അതിൽ വളരെ മോശം തോന്നിയത് കൊണ്ടാണ് നേരിട്ട് വന്ന് സംസാരിച്ചത്. ഒരാൾ നേരിട്ട് വരാൻ പറഞ്ഞപ്പോളാണ് ഇപ്പോൾ ഇങ്ങനെ മറുപടി നൽകാമെന്ന് കരുതിയത്, താരം പറഞ്ഞ്.

ഫേക്ക് ഐഡിയിൽ നിന്നാണ് പലരും ഇഷയ്ക്കെതിരെ അധിക്ഷേപം ഉയർത്തിയത്. ഇതിനെ കുറിച്ച് ലൈവിലും ചിലർ ചോദ്യം ഉയർത്തിയിരുന്നു. അതിന് അനൂപ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു-ഫേക്ക് ഐഡീസ് എന്ന് കേട്ട് കൊണ്ടിരിക്കകയാണ്. കുറേയായി ഇതേക്കുറിച്ച് കേൾക്കുന്നു. ഇതിന്റെ അര്‍ത്ഥമെന്താണെന്ന് ആരെങ്കിലും പറഞ്ഞ് തരുമോ?ഫേയ്ക്ക് ഐഡീസ് എന്നൊരു സംഭവം ഇല്ല.വ്യക്തിത്വമില്ലാത്ത ആളുകൾ കാണും. അവർക്ക് പലതും വിളിച്ച് പറയാൻ ഉണ്ടാകും. എന്നാൽ അതിനുള്ള ചങ്കുറപ്പോ ധൈര്യമോ കണില്ല.അവരാണ് ഇതിന് പിന്നിൽ.

ഇക്കൂട്ടർ അനാവശ്യമായി മറ്റുള്ളവരെ പ്രകോപിപ്പിച്ച് അതിന്റെ മറുപടികൾ വെറുതേ പ്രചരിപ്പിക്കും. ഞാനൊക്കെ എന്റെ കരിയർ തുടങ്ങിയിട്ടേ ഉള്ളൂ. വളരെ കഷ്ടപ്പെട്ട് ശ്രമിച്ചോണ്ടിരിക്കുകയാണ്. ജീവിത്തിലും കരിയറിലുമൊക്കെ എന്തെങ്കിലുമൊക്കെ ആകണമെന്ന് ശ്രമിച്ചോണ്ടിരിക്കുകയാണ്.

നമ്മൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു അടയാളം ഉണ്ടാക്കുക, നമ്മുടേതായ പേര് ഉണ്ടാകുക, എന്നത് നല്ല കാര്യമാണ്. കഷ്ടപ്പെടുക. അല്ലാതെ വെറുതേ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കുക എന്നതല്ല വേണ്ടത്. എനിക്ക് ആ കുട്ടിയോട് ഇഷ്ടം തോന്നി. ഇങ്ങോട്ടും ഇഷ്ടം പറഞ്ഞു. വീട്ടുകാരോടും ഞങ്ങൾ പറഞ്ഞു.ഞങ്ങൾക്ക് രണ്ട് പേർക്കും ഇല്ലാത്ത പ്രശ്‌നങ്ങളാണ് സോഷ്യല്‍ മീഡിയ ആങ്ങളമാരും പെങ്ങമ്മാരും പ്രകടിപ്പിക്കുന്നത്.

ലൈവ് വീഡിയോയ്ക്കിടയിൽ പട്ടിയെന്ന് തെറിവിളിച്ച ആൾക്കും മറുപടി നൽകി. ഒപട്ടിയെന്നോ, അതെന്താ പട്ടിയെ വളര്‍ത്തുന്നുണ്ടോ, പട്ടി നല്ല മൃഗമാണ്, സൂക്ഷിച്ച് വളര്‍ത്തിയില്ലേങ്കിൽ അവർ കടിക്കും അതുകൊണ്ട് ഒന്ന് ശ്രദ്ധിച്ചോ, ഇല്ലേ നോക്കി വളർത്തുക.ഇല്ലേൽ ബുദ്ധിമുട്ടാകും എന്നാണ് പറയാനുള്ളത്.

കരിയറിൽ ഗുണം ചെയ്യുന്ന തരത്തിലുള്ള അഭിപ്രായങ്ങളും ചെയ്തത് നല്ലതാണെന്നും അല്ല അതിൽ തിരുത്തലുകൾ വേണമെന്നുമുള്ള വിമർശനങ്ങളും ഞാൻ സ്വീകരിക്കും. അത്തരത്തിലുള്ളവർ വളരെ കുറച്ചേ ഉള്ളൂവെങ്കിലും ഞാൻ ഹാപ്പിയാണ്. നാളെ അത് കുറേ പേർ ആകുമെന്ന കാര്യത്തിലും എനിക്ക് എല്ലാവിധ ആത്മവിശ്വാസം ഉണ്ട്.

എന്താവശ്യത്തിനാണ് ഇതൊക്കെയെന്ന് മനസിലാകുന്നില്ല.എനിക്ക് കുറച്ചായി മെസേജുൾ വന്ന് കൊണ്ടിരിക്കുന്നത്. ശരിക്കും മറുപടി പോലും കൊടുക്കേണ്ടതില്ല. അതുകൊണ്ട് അവഗണിക്കുകയാണ്. ഇതിന് മറുപടി നൽകി എന്റെ സമയം പാഴാക്കാമെന്നേ ഉള്ളൂ.

കൊറോണയാണ് എല്ലായിടത്തും ബുദ്ധുമുട്ടാണ്, പ്രശ്നങ്ങളാണ്. ഇനിയെങ്കിലും തിരിച്ചറിയുക, നമ്മുക്ക് ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്തുമായ നല്ല കാര്യങ്ങളുണ്ട്.സ്വന്തം വീട്ടിലേയും നാട്ടിലേയും ജനങ്ങൾക്ക് അവർക്ക് ആവശ്യമായുള്ള സഹായങ്ങൾ ചെയ്ത് കൊടുക്കുക. അപ്പുറത്ത് ഉള്ളവനെ ഉപദ്രവിക്കാതിരിക്കുക
Recommended Video

എന്നെ എന്റെ പാട്ടിനെ വിട്ടേക്കു. ആരുടെ കാര്യത്തിലും ഞാൻ ഇടപെടാറില്. ഇതെന്റെ ഇഷ്ടമാണ്, എന്റെ താത്പര്യമാണ്. എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും ഞാൻ ഇഷ്ടപ്പെടുന്ന ആൾക്കും കുഴപ്പിമില്ല. എനിക്ക് തീരെ പ്രശ്നമില്ല. അനൂപ് ലൈവിൽ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications