ഒരിക്കൽ ചീറ്റി പോയ സർപ്രൈസ്;മണിക്കുട്ടനെ കാണാനെത്തി അനൂപ്..ലൈവ് വരാത്തതിന്റെ കാരണം പറഞ്ഞ് മണിക്കുട്ടൻ
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 യിൽ നിരവധി സൗഹൃദങ്ങൾ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത്ര ആഘോഷിക്കപ്പെടാത്ത ഒരു സൗഹൃദമായിരുന്നു അനൂപിന്റേയും മണിക്കുട്ടന്റേയും . പക്ഷേ ഇരുവരുടേയും കോമ്പോ ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു.
ബിഗ് ബോസ് ഷോ അവസാനിച്ചപ്പോൾ പല അഭിമുഖങ്ങളിലും ഷോയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് മണിക്കുട്ടനാണെന്ന് അനൂപ് തുറന്ന് പറഞ്ഞിട്ടുണ്ട്. മണിക്കുട്ടനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിന്റെ അടുത്തേക്ക് 'സർപ്രൈസ് വിസിറ്റിന്' എത്തിയിരിക്കുകയാണ് അനൂപ്. അനൂപ് കാണാൻ എത്തിയതിനെ കുറിച്ചും നേരത്തേ ചീറ്റി പോയ സൗഹൃദത്തിനെ കുറിച്ചുമെല്ലാം ഇരുവരും ലൈവിൽ പറയുന്നു. മാത്രമല്ല എന്തുകൊണ്ടാണ് താൻ കുറച്ച് കാലമായി ലൈവിൽ വരാതിരിക്കുന്നതെന്ന ആരാധകരുടെ ചോദ്യത്തിനും മണിക്കുട്ടൻ ലൈവിൽ മറുപടി പറയുന്നുണ്ട്. ഇരുവരുടേയും വിശേഷങ്ങളിലേക്ക്

ഇന്ന് വീട്ടിൽ ഭയങ്കര സംഭവം നടന്നുവെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മണിക്കുട്ടൻ ലൈവ് തുടങ്ങിയത്.തന്റെ സിനിമാ സുഹൃത്തുക്കൾ ആരും തന്നെ അങ്ങനെ സാധാരണ രീതിയിൽ വീട്ടിൽ വരാറില്ലെന്നും ഇപ്പോൾ ഒരു ചരിത്ര നിമിഷമാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞ് കൊണ്ടാണ് അനുപിനെ മണിക്കുട്ടൻ പ്രേക്ഷകർക്ക് കാണിച്ചത്. താൻ ലൈവിൽ വരാത്തിന് കാരണം പ്രത്യേകിച്ച് വിശേഷങ്ങളൊന്നും സംഭവിക്കാത്തത് കൊണ്ടാണെന്നും ഇന്ന് ഏറെ സന്തോഷം ഉണ്ടായതിനാലാണ് ഇപ്പോൾ ലൈവ് വന്നതെന്നും മണിക്കുട്ടൻ പറഞ്ഞു.

കഴിഞ്ഞ തവണ സ്റ്റാർട്ട് മ്യൂസിക്കിന്റെ ഷൂട്ടിംഗിനായി അനൂപ് വന്നിരുന്നപ്പോൾ വീട്ടിൽ വരാനിരുന്നതായിരുന്നു. എന്നാൽ അന്ന് പപ്പയ്ക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നു. പിന്നീട് അവർക്ക് നെഗറ്റീവായെങ്കിലും വീട് അണുവിമുക്തം ആക്കിയിട്ടില്ലായിരുന്നു. ഇതിനിടയിലാണ് എനിക്ക് സർപ്രൈസ് തരാനായി വീട്ടിലേക്ക് വരാൻ അനൂപ് പ്ലാൻ ചെയ്തത്. വീട്ടിലേക്കുള്ള വഴി തെറ്റാതിരിക്കാൻ ഏഷ്യാനെറ്റിന്റെ ഒരു പ്രൊഡ്യൂസറെ വിളിച്ചപ്പോൾ അദ്ദേഹമാണ് കൊവിഡ് കാര്യം അനൂപിനോട് പറഞ്ഞത്.

അനൂപ് ഇതോടെ തന്നെ വിളിച്ചു. കൊവിഡ് നെഗറ്റീവ് ആണെന്ന് റിസൽട്ട് ആ ദിവസം വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. വീട് അണുവിമുക്തമാക്കിയിട്ടില്ലെന്നും റിസ്ക് എടുക്കേണ്ടതുണ്ടോയെന്നും പറഞ്ഞു. ഇതോടെയാണ് അന്നത്തെ വരവ് അനൂപ് മാറ്റിവെച്ചത്.എന്നാൽ
ഇപ്പോഴിതാ വീണ്ടും ഷൂട്ടിന് വന്നപ്പോൾ അപ്പനേം അമ്മയേയും കാണാനായി ഓടി വന്നിരിക്കുകയാണ് അനൂപ് എന്ന് മണിക്കുട്ടൻ പറഞ്ഞു.
കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

പപ്പയ്ക്കും അമ്മയ്ക്കും അന്ന് കൊടുത്ത വാക്കാണ് കാണാൻ തീർച്ചയായും വരുമെന്ന്. ഓണത്തിന്റെ സമയത്തായിരുന്നു അവർക്ക് കൊവിഡ് വന്നത്. ഞാനും ഏറെ ടെൻഷനിലായിരുന്നു. അതുകൊണ്ടായിരുന്നു ലൈവിൽ വരാതിരുന്നത്. ഇപ്പോൾ അനൂപ് വന്നു. പപ്പേ കണ്ടില്ല. അദ്ദേഹം ജോലിക്ക് പോയിരിക്കുകയാണ്. ലീവെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അമ്മ ലീവെടുത്ത് കാത്തിരിക്കുകയാണ്. അമ്മ അനൂപിന്റെ കടുത്ത ഫാനാണ്, മണിക്കുട്ടൻ പറഞ്ഞു.

കഴിഞ്ഞ തവണ ഡിംപൽ വിളിച്ചിട്ടുണ്ടായിരുന്നു, ഇവിടെ വരണമെന്ന് പറഞ്ഞു കൊണ്ട്. ഋതുവും വിളിച്ചിരുന്നു. സായി മെസേജ് അയച്ചിരുന്നു. എന്നാൽ ഇവിടെ വന്നാൽ കൊവിഡ് ഭീതി ഉള്ളതിനാൽ വരേണ്ടെന്ന് പറയുകയായിരുന്നുവെന്ന് മണിക്കുട്ടൻ പറഞ്ഞു. അതേസമയം കൊവിഡ് ആയതിനാൽ പേഴ്സണൽ കൂടിക്കാഴ്ച മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് അനൂപ് പറഞ്ഞു. എല്ലാവരുമായുള്ള ഗാതറിംഗ് സാധ്യമാകുന്നില്ലെന്ന സങ്കടവും അനൂപ് പങ്കുവെച്ചു.
Recommended Video

അനൂപ്-മണിക്കുട്ടൻ കോമ്പോ എല്ലാവർക്കും ഭയങ്കര ഇഷ്ടമായിരുന്നു. സൗഹൃദം എന്നാൽ റെസ്പോൺസിബിലിറ്റിയാണ്. അതൊരിക്കലും ഒരു അവസരമല്ല. മാത്രമല്ല ഞങ്ങൾ സൗഹൃദത്തിൽ ഒരിക്കലും ചെളി വാരി എറിയാറില്ലെന്നും അതെപ്പോഴും ശ്രദ്ധിക്കണമെന്നും മണിക്കുട്ടൻ പറഞ്ഞു.


Click it and Unblock the Notifications