അന്ന് മോഹൻലാൽ സർ എന്റെ നമ്പർ തേടിപ്പിടിച്ച് വിളിച്ചു, പക്ഷേ, എനിക്ക് ഫോൺ എടുക്കാനായില്ല; മനസുതുറന്ന് ഡിംപൽ

ടെലി വിഷന്‍ പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റെടുത്ത മികച്ച റിയാലിറ്റി ഷോകളില്‍ ഒന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 3. ഷോയില്‍ പങ്കെടുത്ത ഒരോ മത്സരാര്‍ത്ഥിക്കും വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിരുന്നു. ഇത്തവണ ഒന്നാം സ്ഥാനം മണിക്കുട്ടന്‍ കൊണ്ടുപോയപ്പോള്‍ രണ്ടാം സ്ഥാനത്ത് സായ് വിഷ്ണുവും മൂന്നാം സ്ഥാനത്ത് ഡിംപല്‍ ബാലും എത്തി.

പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിച്ച മത്സരാര്‍ത്ഥികളായിരുന്നു ഇവര്‍ മൂന്ന് പേരും. എന്നാല്‍ ഇപ്പോഴിതാ ഓണ വിശേഷങ്ങള്‍ പ്രേക്ഷകരോട് പങ്കുവയ്ക്കാന്‍ എത്തിയിരിക്കുകയാണ് ഡിംപല്‍ ബാല്‍. ഏഷ്യാനെറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഡിംപല്‍ ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. ഡിംപലിന്റെ വാക്കുകളിലേക്ക്. . .

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

ഇത്തവണത്തെ ഓണം തനിക്ക് വളരെ സ്‌പെഷ്യലാണെന്നാണ് ഡിംപല്‍ പറയുന്നത്. ഈ ഓണത്തെ വരവേല്‍ക്കുന്ന പുഞ്ചിരിയോടെ തന്നെയാണെന്ന് ഡിംപല്‍ പറയുന്നു. ഈ ഓണവും വരാന്‍ പോകുന്ന എല്ലാ ഓണത്തിനും എന്റെ ഈ പുഞ്ചിരി ഉണ്ടാവും. അതിലൂടെയാണ് ഞാന്‍ എല്ലാം അതിജീവിക്കാന്‍ പോകുന്നത്. ഇതു മാത്രമാണ് എനിക്ക് സ്‌ട്രെംഗ്ത് തരാന്‍ പോകുന്നതെന്നും ഡിംപല്‍ പറയുന്നു.

2

കുട്ടിക്കാലത്തെ ഓണ വിശേഷങ്ങളായിരുന്നു അവതാരക പിന്നീട് ചോദിച്ചത്, അതിന് ഡിംപലിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, കുട്ടിക്കാലത്തെ ഓണ ഓര്‍മ്മകള്‍ ശരിക്കും മിസാണെന്ന് താരം പറയുന്നു. പപ്പ നോര്‍ത്ത ഇന്ത്യനാണ്, മമ്മി മലയാളിയാണ്. രണ്ടാം ക്ലാസ് മൂന്നാം ക്ലാസ്, പിന്നെ 7,8,9 എന്നീ ക്ലാസുകളും ഞാന്‍ കേരളത്തിലാണ് പഠിച്ചത്.

3

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അദ്യത്തെ തിരുവാതിര കളിക്കുന്നത്. എനിക്ക് ഓണം എന്ന് പറയുന്നത് രണ്ടാം ക്ലാസിലെ ഓണം ആഘോഷമാണ്. ആ സമയത്ത് ഞാനായിരുന്നു തിരുവാതിര നയിച്ചത്. ആ സമയത്ത് ഞാന്‍ വലിയ ഡാന്‍സൊക്കെയായിരുന്നു. ആ കാലത്തെ ഓര്‍മ്മകളൊക്കെ എന്ന് പറയുന്നത് ഇതൊക്കെയായിരുന്നു.

4

തന്റെ മുടിയഴകിന്റെ രഹസ്യവും ഡിംപല്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തി, തന്റെ അമ്മയാണ് മുടിയുടെ ആരോഗ്യത്തിന് പിന്നിലെന്ന് ഡിംപല്‍ പറയുന്നു. നമ്മുടെ ജീവിതത്തില്‍ ഏറ്റവും ബ്യൂട്ടിഫുളായിട്ടുള്ള ഒരു കാര്യം നടക്കുകയാണെങ്കില്‍ അതിന് പിന്നില്‍ അമ്മയായിരിക്കും. മമ്മി സ്‌നേഹ്‌തോടെ തയ്യാറാക്കുന്ന ഒരു എണ്ണയുണ്ട്. ആ എണ്ണയാണ് തന്റെ മുടിയുടെ രഹസ്യമെന്ന് ഡിംപല്‍ പറയുന്നു. പപ്പയ്ക്ക് തന്റെ മുടി വളര്‍ന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഡിംപല്‍ പറയുന്നു.

5

തന്നെ സ്‌നേഹിക്കുന്നവര്‍ ആരാധകരല്ല, കുടുംബമാണെന്നാണ് ഡിംപല്‍ പറയുന്നത്. അങ്ങനെയാണ് എനിക്ക് ഫീല്‍ ചെയ്യാറുള്ളത്. അമ്മമാരും കുഞ്ഞുമക്കളും തനിക്ക് സന്ദേശങ്ങള്‍ അയക്കാറുണ്ട്. എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏജ് കാറ്റഗറിയൊന്നുമില്ല. ഈ ലോകത്ത് താന്‍ വലിയ സന്തോഷവതിയാണെന്നും ഡിംപല്‍ പറയുന്നു.

6

മമ്മിയുടെയും പപ്പയുടെയും പ്രണയ കഥയും ഡിംപല്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തി. ഇവരുടെ റിലേഷന്‍ഷിപ്പില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്, ഇവര്‍ കണ്ടുമുട്ടിയത് പ്രമേവും, ഇഷ്ടവും, ലവ് ലെറ്ററും ഒന്നുമല്ലായിരുന്നു, അങ്ങോട്ടും ഇങ്ങോട്ടുമുള്ള റെസ്‌പെക്ട് ആണ്. അവര്‍ തമ്മില്‍ കണ്ടുമുട്ടിയതോടെയാണ് ഞങ്ങളെ പോലെ മൂന്ന് പെണ്‍കുട്ടികള്‍ ഈ ലോകത്തേക്ക് പിറന്നുവീണത്.

7

ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനെ കുറിച്ചും ഡിപംല്‍ മനസുതുറന്നു. ഞാന്‍ എന്ന വ്യക്തി മോഹന്‍ലാലിനെ സിനിമകളില്‍ നിന്ന് മാത്രമാണ് കണ്ടിട്ടുള്ളത്. എനിക്ക് അദ്ദേഹവുമായി പേഴ്‌സണലായി ഒരു പരിചയവുമില്ല, ബിഗ് ബോസിന്റെ ശനി, ഞായര്‍ എപ്പിസോഡ് വളരെ സ്‌പെഷ്യല്‍ ആണെന്ന് ഡിംപല്‍ പറയുന്നു. അദ്ദേഹം പറയുന്ന ഓരോ വാക്കും ഞാന്‍ ശ്രദ്ധയോടെ കേട്ടിരിക്കുമെന്നും ഡിംപല്‍ പറയുന്നു.

8

പപ്പ പോയ സമയത്ത് തന്നെ മോഹന്‍ലാല്‍ വിളിച്ചെന്നും ഡിംപല്‍ പറയുന്നു. ഒരുപാട് പ്രോജക്ടിന്റെ തിരക്കിലും അദ്ദേഹം എന്റെ നമ്പര്‍ തേടിപിടിച്ച് വിളിച്ചു, പക്ഷേ എനിക്ക് ആ സമയത്ത് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല, അപ്പോള്‍ എനിക്ക് അദ്ദേഹം ഒരു വോയിസ് നോട്ട് അയച്ചു. ആ വോയിസ് നോട്ട് ഞാന്‍ ഇപ്പോഴും സേവ് ചെയ്തുവച്ചിട്ടുണ്ടെന്ന് ഡിംപല്‍ പറയുന്നു.

9

പപ്പയുടെ ക്രിമേഷന്‍ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് പുറത്തുനിക്കുമ്പോഴാണ് ഫോണ്‍ വരുന്നത്. മോഹന്‍ലാല്‍ സാറിനെ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് പപ്പയെന്നും ഡിംപല്‍ പറഞ്ഞു. ഡിംപലിന്റെ ഓണ വിശേഷങ്ങള്‍ പങ്കുവച്ചുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

10

ബിഗ് ബോസിന്റെ ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഡിംപലിന് ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ബിഗ് ബോസിന്റെ തുടക്കത്തില്‍ മജിസിയ ഭാനുവായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച സുഹൃത്ത്. എന്നാല്‍ പിന്നീട് ഇവര്‍ തമ്മിലുള്ള ബന്ധം വഷലാവുകയായിരുന്നു. മജിസിയ ഭാനുവിനെതിരെ പരസ്യമായി ഡിംപലിന്റെ അമ്മയും സഹോദരിയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

11

കൂടാതെ മണിക്കുട്ടനുമായുള്ള ഡിംപലിന്റെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. പിതാവ് മരണപ്പെട്ട് ഡിംപല്‍ പുറത്തുപോയത് മണിക്കുട്ടനെ ഏറെ വിഷമത്തിലാക്കിയിരുന്നു. തുടര്‍ന്ന് താരം തിരിച്ചുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച വ്യക്തി മണിക്കുട്ടനായിരുന്നു. ഒന്നാം സ്ഥാനത്ത് വരുമെന്ന് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ പ്രവചിച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു ഡിംപല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+