'വയസ് കൂടി വരികയല്ലേ; മണിക്കുട്ടന്‍ സീരിയസായി ഒരു പെണ്‍കുട്ടിയെ നോക്കുന്നുണ്ട്'; വെളിപ്പെടുത്തി പൊളി ഫിറോസ്

ബിഗ് ബോസ് മലയാളത്തിന്റെ കഴിഞ്ഞ സീസണില്‍ ഏറ്റവുപം കൂടുതല്‍ ശ്രദ്ധ നേടിയ താരമായിരുന്നു പൊളി ഫിറോസ് എന്ന അറിയപ്പെടുന്ന ഫിറോസ് ഖാന്‍. ഭാര്യ സജ്‌നയുമായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഫിറോസ് ബിഗ് ബോസ് ഹൗസിലെത്തിയത്. ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു ഫിറോസിന്റെ വരവ്.

പ്രേക്ഷകരിര്‍ ഒരു കൂട്ടം ഫിറോസിനെ വലിയ രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഷോയ്ക്കിടെയുണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫിറോസിനെയും സജ്‌നയെയും ബിഗ് ബോസ് ഹൗസില്‍ നിന്ന് അധികൃതര്‍ പുറത്താക്കുകയായിരുന്നു.

1

ഹൗസില്‍ മത്സരിക്കുന്ന സമയത്ത് ഫിറോസ് വഴക്കുണ്ടാക്കാത്ത സഹതാരങ്ങള്‍ കുറവായിരുന്നു. എല്ലാവരുമായും ഫിറോസ് പല കാര്യങ്ങളും പറഞ്ഞ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ പെട്ടൊന്നുരി എപ്പിസോജില്‍ താരങ്ങളെ മോഹന്‍ലാല്‍ വേദിയിലേക്ക് വിളിച്ച് പുറത്താക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലിലുമായി താരം സജീവമായിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ അമൃത ടിവിയില്‍ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ മണിക്കുട്ടനെ കുറിച്ചുള്ള കാര്യങ്ങളും ഫിറോസ് വെളിപ്പെടുത്തുന്നുണ്ട്. പരിപാടിയുടെ എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

3

പരിപാടിയില്‍ വളരെ വ്യത്യസ്തമായിട്ടാണ് എംജി ശ്രീകുമാര്‍ ഫിറോസിനെ വേദിയിലേക്ക് ക്ഷണിച്ചത്. 'എനിക്ക് വലിയ താല്‍പര്യമില്ല, പുള്ളി ഒരു പൊളിയാണ്, ഒരു തല്ലിപ്പൊളിയാണ്, മാത്രമല്ല എല്ലാവരും വിളിക്കുന്നതും അങ്ങനെയൊക്കെ തന്നെയാണ്. എവിടെ ചെന്നാലും അടിയും ബഹളവുമാണ്. ഏതാണ്ട് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്. എനിക്ക് അറിഞ്ഞൂട, എവിടെയെങ്കിലും അഭിനയിച്ചു കാണും. എനിക്ക് സ്‌നേഹപൂര്‍വം, ആദരപൂര്‍വം എന്നൊക്കെ പറഞ്ഞല്ലേ പറ്റൂ, സ്‌നേഹ പൂര്‍വം, അദരപൂര്‍വം വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു, പൊളി ഫിറോസ്- എന്നായിരുന്നു എംജി ശ്രീകുമാര്‍ തമാശയോടെ പറഞ്ഞത്.

4

വേദിയില്‍ എത്തിയ ഫിറോസിനോട് താന്‍ സ്വാഗതം ചെയ്ത രീതി എപ്പിസോഡ് ബ്രോഡ്കാസ്റ്റ് ചെയ്യുമ്പോള്‍ കാണണമെന്നും പറയുന്നുണ്ട്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആള്‍ക്കാരെ പറ്റിക്കുന്ന പരിപാടിയുമായിട്ടാണ് ഫിറോസിനെ കാണുന്നതെന്ന് എംജി ശ്രികുമാര്‍ പറഞ്ഞു. അതിനകത്ത് നിന്ന് കുറേ അടികിട്ടിയില്ലെയെന്നും എംജി ചോദിച്ചു. ഇഷ്ടം പോലെ അടി കിട്ടി എന്നായിരുന്നു ഫിരോസിന്റെ മറുപടി.

5

ബിഗ് ബോസില്‍ നിന്ന് അടികിട്ടിയോ എന്ന ചോദ്യത്തിന്, അവിടുന്ന് കിട്ടിയില്ല, കൊടുത്തിട്ടേ ഉള്ളൂ എന്നായിരുന്നു മറുപടി. ഇതും പറഞ്ഞാണ് പരിപാടി ആരംഭിച്ചത്. ഫിറോസ് എവിടെ ചെന്നാലും കുളമാക്കും, ചളമാക്കും എന്ന് കേട്ടല്ലോ എന്ന് എംജി ചോദിച്ചപ്പോള്‍, അങ്ങനെ ആണെങ്കില്‍ ചേട്ടന്‍ എന്നെ ഇവിടേക്ക് വിളിക്കില്ല എന്നായിരുന്നു ഫിറോസിന്റെ മറുപടി.

6

ബിഗ് ബോസിലെ കുറിച്ച് ചോദിച്ചപ്പോള്‍ എംജി ആദ്യം സംസാരിച്ചത് നോബിയെ കുറിച്ചായിരുന്നു, നോബിയെ നിങ്ങള്‍ വിളിച്ചിരുന്ന ഇരട്ടപ്പേര് എ്ന്തായിരുന്നു എന്നാണ് എംജി ചോദിച്ചത്. നോബിയെ ഞാന്‍ ചിലപ്പോ ഗോപി എന്നൊക്കെ വിളിക്കുമായിരുന്നു, കാരണം പുള്ളി എന്തോ വലിയ കാര്യത്തില്‍ ഓരോന്ന് ചെയ്യും അവസാനം ഗോപി അടിക്കേണ്ടിവരും. അത്തരം ഒരു പ്ലാറ്റ്‌ഫോമില്‍ പുള്ളി ആ ശരീരം കൊണ്ട് നില്‍ക്കുകയെന്നത് സാഹസികതയാണെന്ന് ഫിറോസ് പറഞ്ഞു.

7

വാട്ടീസ് (മദ്യം) അടിക്കുന്നന്ന ടീമൊക്കെ ബിഗ് ബോസിനകത്ത് എങ്ങനെ പിടിച്ച് നിന്നെന്നും എംജി ചോദിക്കുന്നുണ്ട്, അതാണ് ആ ഗെയിമിന്റെ പ്രത്യേകതയെന്ന് പിറോസ് പറഞ്ഞു. അതിന് ഇല്ലാതാക്കി നമ്മള്‍ അവിടെ നിക്കുവാ, എന്നാല്‍ അതിന് പകരം സിഗരറ്റ് വലി ഇത്തിരിക്കൂടിപ്പോയി. അതിന് പ്രത്യേക ഏരിയ ഉണ്ട്. എവിടെയും ക്യാമറയുണ്ടെന്നും ഫിറോസ് പറഞ്ഞു.

8

ബിഗ് ബോസില്‍ മണിക്കുട്ടന്‍ എങ്ങനെയായിരുന്നു എന്നാണ് എംജി അടുത്തതായി ചോദിച്ചത്, ഇതിന് ഫിറോസിന്റെ മറുപടി ഇങ്ങനെ, മണിക്കുട്ടന്‍ നല്ല മനുഷ്യനാണ്, നല്ല വ്യക്തിയാണ്, പേര് പോലെ തന്നെ മണി അദ്ദേഹത്തിന്റെ കയ്യിലുണ്ട്. ഞാന്‍ മണി എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. എല്ലാം കൂടെ ഒത്തിണങ്ങിയ കക്ഷിയാണ് മണിക്കുട്ടന്‍ എന്ന് ഫിറോസ് പറഞ്ഞു.

9

മണിക്കുട്ടന്‍ കുറേ നാളായിട്ട് ബാച്ചിലറായി നടക്കുകയാണ്, അതിനെ കുറിച്ചൊന്നും ചോദിച്ചില്ലേ, എന്നായിരുന്നു എംജി അടുത്തതായി ചോദിച്ചത്. ഇതിന് ഫിറോസ് മറുപടി പറഞ്ഞത് ഇങ്ങനെ, ഇക്കാര്യത്തെ കുറിച്ച് മണിക്കുട്ടനുമായി സംസാരിച്ചിരുന്നു. ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഫിറോസ് പറഞ്ഞു. എവിടെ നിന്നാണ് പെണ്‍കുട്ടി എന്നുള്ളതിനെ കുറിച്ചൊന്നും തന്നോട് പറഞ്ഞില്ലെന്നും ഫിറോസ് വ്യക്തമാക്കുന്നു.

10

ഉടനെ തന്നെ വിവാഹമുണ്ടാകുമെന്ന് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടുവച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് കണ്ടുവച്ചില്ല എന്ന് തന്നെയാണ് മനസിലാകുന്നത്. വീട്ടുകാര്‍ നോക്കുന്നുണ്ട്. രണ്ട് മൂന്ന് മാസത്തിനകത്ത് വിവാഹം ഉണ്ടാകാന്‍ ചാന്‍സ് കൂടുതലാണ്. ഒന്നാമത്തെ കാര്യം വയസുകൂടുതലായി വരികയല്ലേയെന്ന് ഫിറോസ് പറഞ്ഞു. ഫിറോസിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

11

അതേസമയം, ബിഗ് ബോസ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയിലൊന്നാണ് മണിക്കുട്ടന്റെ വിവാഹത്തെ കുറിച്ച്. ഹൗസില്‍ വച്ച് സൂരയ്ക്ക് മണിക്കുട്ടനോട് തോന്നിയ പ്രണയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അവിടെ വച്ച് സൂര്യ മണിക്കുട്ടനോട് ഇഷ്ടമാണെന്ന് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ താന്‍ അവിടെ ഗെയിം കളിക്കാന്‍ വന്നതാണന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്

12

ഇതുമായി ബന്ധപ്പെട്ട് സൂര്യ വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. സൂര്യയുടെ ഗെയിം സ്ട്രാറ്റജിയാണ് മണിക്കുട്ടനോട് തോന്നിയ പ്രണയമെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. എന്നാല്‍ പുറത്തുവന്നതിന് ശേഷം നടത്തിയ അഭിമുഖങ്ങളില്‍ സൂര്യ ഇതിന് കൃത്യമായ മറുപടി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

13

എന്നാല്‍ ബിഗ് ബോസ് ആരാധകര്‍ പ്രവചിച്ചത് പോലെ തന്നെ മണിക്കുട്ടനാണ് ബിഗ് ബോസ് വിജയി ആയത്. 9 കോടിയോളം വോട്ട് നേടിയാണ് മണിക്കുട്ടന്‍ ബിഗ് ബോസ് കിരീടം ചൂടിയത്. രണ്ടാം സ്ഥാനം സായ് വിഷ്ണു നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തിന് ഡിംപല്‍ ബാല്‍ അര്‍ഹയായി. ഇനി അടുത്ത ബിഗ് ബോസ് സീസണിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+