'സുന്ദരി പെൺകുട്ടികളെ കാണുമ്പോൾ ഉടനെ ഇക്ക എന്നെ പെങ്ങളാക്കും'; പൊളി ഫിറോസിനെ കുറിച്ച് ഭാര്യ സജ്‌ന

വര്‍ഷങ്ങളോളം ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ച് ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തമിയാണ് ഫിറോസ് ഖാന്‍. ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണില്‍ ഭാര്യ സജ്‌നയുമായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഫിറോസ് ബിഗ് ബോസ് വീട്ടിലെത്തിയത്. ഷോയുടെ അവസാനം വരെ ബിഗ് ബോസ് ഹൗസില്‍ ഉണ്ടാവുമെന്ന് പ്രേക്ഷകര്‍ കരുതിയ മത്സരാര്‍ത്ഥിയാണ് ഫിറോസും സ്ജനയും. എന്നാല്‍ പകുതിക്ക് വച്ച് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ രണ്ട് പേരെയും പുറത്താക്കുകയായിരുന്നു.

1

എന്നാല്‍ പുറത്തുവന്നതിന് ശേഷം യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും താരങ്ങള്‍ സജീവമായിരുന്നു. നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്ത് ഒട്ടേറെ വിശേഷങ്ങള്‍ ഇരുവരും പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഗായകന്‍ എംജി ശ്രീകുമാര്‍ അമൃത ടിവിയില്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയില്‍ എത്തിയിരിക്കുകയാണ് ഫിറോസും സജ്‌നയും. ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങള്‍ താരങ്ങള്‍ എംജി ശ്രീകുമാറുമായും പങ്കുവയ്ക്കുന്നുണ്ട്. വിശദമായി വായിക്കാം..

2

ഷോയുടെ പകുതിയില്‍ വച്ചാണ് സജ്‌ന എത്തുന്നത്. ഫിറോസ് കഴിഞ്ഞ എപ്പിസോഡുകളില്‍ പങ്കുവച്ച കാര്യങ്ങളെ കുറിച്ച് ചോദിച്ചായിരുന്നു എംജി പരിപാടി ആരംഭിച്ചത്. ഒപ്പം ഫിറോസിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചും സജ്‌ന പറഞ്ഞു. സജ്‌നയുടെ വാക്കുകളിലേക്ക്, ഫോക്‌സ്വാഗണ്‍ ഷോറൂണില്‍ സിആര്‍എം ആയി ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് ഇക്ക വണ്ടി നോക്കാന്‍ വന്നപ്പോഴാണ് കാണുന്നതെന്ന് സജ്‌ന പറഞ്ഞു.

3

ഇരുവരുടെയും വിവാഹത്തെ കുറിച്ചും താരങ്ങള്‍ പറഞ്ഞു, ഞങ്ങള്‍ രണ്ട് പേരുടെയും രണ്ടാമത്തെ വിവാഹമാണിത്. ആദ്യത്തേ വിവാഹബന്ധം തകര്‍ന്ന് നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അങ്ങനെ ഞങ്ങള്‍ അവിടെ നിന്ന് ഒന്നിച്ചെന്ന് ഫിറോസ് പറഞ്ഞു. ഫിറോസിന്‍ഖെ കസിന്റെ വീടിനടുത്താണ് ഷോറൂം, അവിടെ വച്ച് എന്നെ കണ്ടപ്പോള്‍ വണ്ടി നോക്കാനെന്ന രീതിയില്‍ ഷോറൂമിലേക്ക് വരികയായിരുന്നെന്ന് സജ്‌ന വ്യക്തമാക്കി.

4

ഫിറോസുമായി പുറത്തു പോകുമ്പോഴുണ്ടാകുന്ന അനുഭവങ്ങളും സ്ജന പങ്കുവച്ചു. ഇക്ക ഭയങ്കര ഒബ്‌സര്‍വേഷനുള്ള ആളാണ്. ലുലു മാളിലൊക്കെ പോകുമ്പോള്‍, ഇക്കയെ കണ്ടിട്ട് ഒരുപാട് പേര്‍ അടുത്തെത്തുമായിരുന്നു, ആ സമയത്തായിരുന്നു ഡേഞ്ചറസ് ബോയ്‌സ് എന്ന ഷോ ചെയ്യുകയായിരുന്നു. അന്ന് ഇക്കയെ കാണുന്ന ഉടനെ തന്നെ എല്ലാ പെണ്‍പിള്ളേരും ഓടിവരും. എന്നെ വരെ മാറ്റി നിര്‍ത്തിയാണ് പെണ്‍പിള്ളേര്‍ ഫോട്ടോ എടുക്കുക. വൈഫ് ആണെന്ന് പോലും നോക്കുകയില്ല- സജ്‌ന പറഞ്ഞു.

5

കോസ്റ്റിയൂമൊക്കെ വാങ്ങാന്‍ പുറത്തുപോകുമ്പോള്‍, ചിലര്‍ ഫോട്ടോ എടുക്കാന്‍ വരും, സുന്ദരിപെണ്ണുങ്ങളെ കാണുമ്പോള്‍ ഇക്ക ഉടനെ തന്നെ എന്നെ പെങ്ങളാക്കും. അതൊരു സ്ഥിരം വേലയാണ്. ഈ അവസരം ഞാന്‍ മുതലാക്കും, ആങ്ങള അല്ലേ, പെണ്‍ പിള്ളേരുടെ മുന്നില്‍വച്ച് അത് വേണം, ഇത് വേണം എന്നൊക്കെ പറയും. നല്ലൊരു പര്‍ച്ചേസിംഗ് ആ സമയത്ത് നടത്തും. പെണ്‍ പിള്ളേരുടെ മുന്നില്‍വച്ച് ഞാന്‍ അത് ബില്ല് ചെയ്യിപ്പിക്കുമെന്ന് സജ്‌ന പറഞ്ഞു.

6

ഇതിന് മറുപടിയായി, ഇതൊക്കെ ഒരു രസമാണെന്ന് ഫിറോസ് പറഞ്ഞു. എംജിയും വളരെ ചിരിച്ചുകൊണ്ടായിരുന്നു സജ്‌നയുടെ വാക്കുകള്‍ കേട്ടത്. പിന്നാലെ ഇത് പറയാം നേടാം എന്ന പരിപാടി തന്നെയല്ലേ, കുടുംബം കലക്കുന്ന പരിപാടി ആണോ ഫിറോസ് തമാശ രൂപേണ എംജി ശ്രീകുമാറിനോട് ചോദിച്ചു.

7

ബിഗ് ബോസ് ഹൗസില്‍ ഡിംപലിനെ എന്തായിരുന്നു വിളിച്ചതെന്നായിരുന്നു എംജി അടുത്തതായി ചോദിച്ചത്. ഞങ്ങള്‍ ഡിംപു എന്നായിരുന്നു വിളിച്ചതെന്ന് സജ്‌ന പറഞ്ഞത്. ഡിംപലിനെ പിംപിള്‍ എന്ന് വിളിക്കുന്നത് എന്ത് കൊണ്ടാണെന്നും എംജി ചോദിച്ചു. പിംപിള്‍ എന്ന് വിളിക്കുന്നതിന് കുറേ അര്‍ത്ഥമുണ്ട്. പിംപിള്‍ എന്ന് പറയുന്നത് നമ്മുടെ മുഖത്ത് ഭംഗിയാണ്. പക്ഷേ ചില സമയത്ത് അഭംഗിയുമാകാം. പിന്നെ അത് നമ്മള്‍ പൊട്ടിച്ചുകളഞ്ഞാല്‍ അതിനകത്ത് നിന്ന് ഡേഞ്ചര്‍ സാധനം വരും. അത് വേറെ സ്ഥലത്ത് വീണാല്‍ വീണ്ടും വരും, അങ്ങനെ ഓരോ അര്‍ത്ഥങ്ങളുണ്ടെന്ന് ഫിറോസ് പറഞ്ഞു.

8

പരിപാടിക്കിടെ ഫിറോസ് സജ്‌നയെ പ്രാങ്ക് ചെയ്തും പേടിപ്പിച്ചു. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം പറഞ്ഞ സജ്‌നയെ ഫിറോസ് വഴക്കുപറയുന്നതായിരുന്നു പ്രാങ്ക് ചെയ്യാന്‍ തീരുമാനിച്ചത്. ഫിറോസിന്റെ പെട്ടെന്നുള്ള മുഖഭാവ വ്യത്യാസത്തില്‍ സജ്‌ന ശരിക്കും ഞെട്ടി. ഒടുവില്‍ അവസാനം പരിപാടിയുടെ പ്രൊഡ്യൂസര്‍ അടക്കം അറിഞ്ഞ് പ്രാങ്ക് ചെയ്തതായിരുന്നെന്ന് ഫിറോസ് സമ്മതിച്ചു.

9

അതേസമയം, കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലും ഫിറോസ് പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ മണിക്കുട്ടന്റെ പ്രകടനത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഫിറോസ് വെളിപ്പെടുത്തിയിരുന്നു. എംജി മണിക്കുട്ടന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് മണിക്കുട്ടനുമായി സംസാരിച്ചിരുന്നു. ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് ഫിറോസ് മറുപടി നല്‍കിയത്. എവിടെ നിന്നാണ് പെണ്‍കുട്ടി എന്നുള്ളതിനെ കുറിച്ചൊന്നും തന്നോട് പറഞ്ഞില്ലെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.

10

ഉടനെ തന്നെ വിവാഹമുണ്ടാകുമെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. പെണ്‍കുട്ടിയെ കണ്ടുവച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് കണ്ടുവച്ചില്ല എന്ന് തന്നെയാണ് മനസിലാകുന്നത്. വീട്ടുകാര്‍ നോക്കുന്നുണ്ട്. രണ്ട് മൂന്ന് മാസത്തിനകത്ത് വിവാഹം ഉണ്ടാകാന്‍ ചാന്‍സ് കൂടുതലാണ്. ഒന്നാമത്തെ കാര്യം വയസുകൂടുതലായി വരികയല്ലേയെന്ന് ഫിറോസ് പറഞ്ഞു.

11

നോബിയെ കുറിച്ചായിരുന്നു എംജി പിന്നെ ചോദിച്ചത്, നോബിയെ നിങ്ങള്‍ വിളിച്ചിരുന്ന ഇരട്ടപ്പേര് എന്തായിരുന്നു എന്നാണ് എംജി ചോദിച്ചത്. നോബിയെ ഞാന്‍ ചിലപ്പോ ഗോപി എന്നൊക്കെ വിളിക്കുമായിരുന്നു, കാരണം പുള്ളി എന്തോ വലിയ കാര്യത്തില്‍ ഓരോന്ന് ചെയ്യും അവസാനം ഗോപി അടിക്കേണ്ടിവരും. അത്തരം ഒരു പ്ലാറ്റ്ഫോമില്‍ പുള്ളി ആ ശരീരം കൊണ്ട് നില്‍ക്കുകയെന്നത് സാഹസികതയാണെന്ന് ഫിറോസ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+