'അടിയുറച്ച് വിശ്വസിക്കുന്നു,ചില കാര്യങ്ങൾ മൂടിവെയ്ക്കാനാവില്ല. അത് പുറത്തുവരും';കിടിലം ഫിറോസ്

കൊച്ചി; ബിഗ് ബോസിന്റെ തുടക്കം നാളുകളിൽ ഏറ്റവും അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചവരായിരുന്നു കിടിലം ഫിറോസും ഡിംപൽ ബാലും. എന്നാൽ
പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം മുറിഞ്ഞു. ഒരിക്കൽ ടാസ്കിനിടയിൽ ഡിംപൽ ഭാലിനെതിരായ കിടിംലം ഫിറോസിന്റെ ആരോപണങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സംഭവങ്ങൾ ഡിംപലിന്റെ പിതാവിനെ മാനസികമായി തകർത്തുവെന്നും അദ്ദേഹത്തിന്റെ മരണത്തിന് വരെ കാരണമായെന്ന തരത്തിലുള്ള ആരോപണങ്ങളും ഫിറോസിനെതിരെ ഉയർന്നിരുന്നു.

ഡിംപലിന്റെ പിതാവിന്റെ മരണം ഫിറോസിനേയും ഏറെ തളർത്തിയിരുന്നു. ഇപ്പോഴിതാ അന്നത്തെ വിവാദങ്ങളിൽ ഇപ്പോൾ ആദ്യമായി പ്രതികരിക്കുകയാണ് ഫിറോസ്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കിടിലൻ ഫിറോസ് ഡിംപലുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നത്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

1

ബിഗ് ബോസ് വീട്ടിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ നാട്ട്കൂട്ടം ടാസ്കിനിടെയായിരുന്നു ഡിംപൽ ഭാലിന് ഫിറോസ് രംഗത്തെത്തിയത്. തന്റെ രോഗാവസ്ഥയെ ഡിംപൽ ജനപ്രീതി ലഭിക്കാനും സിംപതി നേടാനുമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ഫിറോസ് ആരോപിച്ചത്. ബിഗ് ബോസിന്റെ സ്പെഷൽ കിഡാണ് ഡിംപൽ എന്നും ഫിറോസ് പരിഹസിച്ചു.

2

എന്നാൽ ഏറെ വൈകാരികമായിട്ടായിരുന്നു ഇതിനോട് ഡിംപൽ പ്രതികരിച്ചത്. തന്റെ മാതാപിതാക്കൾ ഇത് കേട്ടാൽ ഏറെ വിഷമിക്കുമെന്ന് പറഞ്ഞ് ഡിംപൽ കണ്ണീരണിഞ്ഞു. ഈ സംഭവം ബിഗ് ബോസ് വീട്ടിലും പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയാവുകയും ഫിറോസിനെതിരെ ബിഗ് ബോസ് അച്ചടക്കനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഫിറോസിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കണമോയെന്നത് ഡിംപലിന് തിരുമാനിക്കാമെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

3

എന്നാൽ തന്റെ മനസമാധത്തിന് വേണ്ടി ഫിറോസിന് മാപ്പ് കൊടുക്കുന്നുവെന്നായിരുന്നു ഡിംപലിന്റെ പ്രതികരണം. ഇതിനിടയിലാണ് ഡിംപലിന്റെ പിതാവ് മരണപ്പെടുന്നത്. ഇതോടെ ഡിംപൽ ഷോ വിട്ട് പോയി. അതേസമയം ഈ മരണം ഫിറോസിനും ഏറെ വേദനയുണ്ടാക്കുന്നതായിരുന്നു. ബിഗ് ബോസിന്റെ കൺഫെഷൻ റൂമിലെത്തിയ കിടിലം ഫിറോസ് താൻ കാരണമാണോ ഡിംപലിന്റെ പിതാവ് മരിച്ചതെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ സംഭവം ഉണ്ടായിരുന്നു.

4

ഇതിനിടയിൽ ഡിംപലിന്റെ അമ്മ ഫിറോസിനെതിരെ രംഗത്തെത്തിയിരുന്നു. ഫിറോസിന്റെ സംസാരം ഡിംപലിന്റെ പിതാവിനെ ഏറെ തകർത്തിരുന്നുവെന്നായിരുന്നു അവർ പറഞ്ഞത്. അതേസമയം ഇതിന് പിന്നാലെ കിടിലൻ ഫിറോസിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് ഡിംപലിന്റെ സഹോദരി തിങ്കൾ എത്തിയിരുന്നു. ആരെയും വേദനിപ്പിക്കാനല്ല അമ്മ അത്തരം പരാമർശം നടത്തിയതെന്നും അമ്മയുടെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നുമായിരുന്നുഅന്ന് തിങ്കൾ പറഞ്ഞത്.

5

ഷോ കഴിഞ്ഞതോടെ ഈ പ്രശ്നങ്ങൾ ഇരുവരും പറഞ്ഞ് തീർക്കുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും
ഡിംപലുമായി ഇനി സൗഹൃദവുമില്ല തുറന്ന് പറഞ്ഞിരിക്കുകയാണ് ഫിറോസ്. അവരുമായി തനിക്ക് സൗഹൃദവുമില്ല. ശത്രുതയുമില്ല. അത് ആരോഗ്യപരമായൊരു കാര്യമായിട്ടാണ് തനിക്ക് തോന്നുന്നത്.രണ്ട് പേരും പരസ്പരം സൗഹൃദം കാണിച്ചാൽ അത് വലിയ കാര്യമായിരിക്കും. പക്ഷേ അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് തുല്യമാണ്. അക്ഷരാർത്ഥത്തിൽ രണ്ട് പേരും മുറിഞ്ഞവരാണ്.

6

ഇതിനകത്ത് ഇനിയും മനസിലാക്കപ്പെടാത്ത, പുറത്ത് അറിയാനിരിക്കുന്ന പല കാര്യങ്ങളും ഉണ്ടാകുമല്ലോ.എല്ലാവർക്കും നോവും. രണ്ടാൾക്കും കുടുംബം ഉണ്ട്. ഇനിയും ചുമ്മാ അത്തരം വിഷയങ്ങളിലേക്ക് പോകാതെ പരസ്പരം അവരവരുടെ കൊക്കൂണുകളിലേക്ക് ഒതുങ്ങുന്നതായിരിക്കും ചില ബന്ധങ്ങളിൽ നല്ലതെന്നാണ് താൻ കരുതുന്നത്, ഫിറോസ് പറഞ്ഞു.

7

ആ കുട്ടി കൊടുക്കുന്ന ആദരവാണത്. ആ കുട്ടിയെ എനിക്ക് സ്നേഹമാമ്. ഒരിക്കലും മോശം പറഞ്ഞിട്ടില്ല. ഇനിയും മോശം പറയില്ല. അദ്ദേഹത്തിന്റെ ഗെയിം സ്ട്രാറ്റജിയും അതിനിടയിൽ ഉണ്ടായിട്ടുള്ള കാര്യങ്ങളുമാണ് ഞാൻ പറഞ്ഞതൊക്കെയും. അതൊരിക്കലും കുറ്റപ്പെടുത്തലല്ല.

8

ഡിംപലിന്റെ ഗെയിമിൽ ഇപ്പോഴും താൻ അടിയുറച്ച് വിശ്വസിക്കുന്നു ചില കാര്യങ്ങൾ ഉണ്ട്. അത് കാലം തെളിയിക്കാൻ ഞാൻ കാത്തിരിക്കുന്നുണ്ട്. കാലം അത് നാളെ തെളിയിക്കുകയും ചെയ്യും. കാര്യം നമ്മുക്ക് മൂടിവെയ്ക്കാൻ സാധിക്കാത്ത ചില കാര്യങ്ങൾ ഉണ്ട്. അത് പുറത്തുവരിക തന്നെ ചെയ്യും. എനിക്കിതിൽ പ്രത്യേകിച്ചൊന്നും മൂടിവെയ്ക്കാനില്ല. ജീവകാരുണ്യപ്രവർത്തകനായി കാൻസർ രോഗികൾക്കിടയിൽ പ്രവർത്തിച്ച എന്നെ പോലൊരാൾ അത്രമേൽ ശക്തമായ വാദിക്കണമെങ്കിൽ കാലം കാത്തിരിക്കുന്ന തെളിയിക്കപ്പെടേണ്ട ചില കാര്യങ്ങൾ പുറത്തുവരാൻ ഉണ്ട്. അത് തെളിയിക്കപ്പെടുകയ തന്നെ ചെയ്യും, ഫിറോസ് പറഞ്ഞു.

9

അതേസമയം സോഷ്യൽ മീഡിയയിൽ മത്സാർത്ഥികളുടെ പേരിൽ തല്ല് പിടിക്കുന്നത് പോലൊരു അനുഭവമല്ല ബിഗ് ബോസിൽ ഹൗസിൽ ഉണ്ടായിരു്നനതെന്നും ഷോയിൽ എല്ലാവരും നല്ല സൗഹൃദം പുലർത്തിയിരുന്നുവെന്നും ഫിറോസ് പറഞ്ഞു. പരസ്പരം വസ്ത്രങ്ങൾ വരെ പങ്കിടാറുണ്ടായിരുന്നുവെന്നും ഫിറോസ് വ്യക്തമാക്കി.

10

ബിഗ് ബോസിലെ നോബി മികച്ചൊരു പെർഫോമർ നോബിയായിരുന്നുവെന്നും അഭിമുഖത്തിൽ ഫിറോസ് പറഞ്ഞു. നോബി നന്നായി പണിയെടുക്കുമായിരുന്നു. പ്രേക്ഷകർ കണ്ട് ആസ്വദിച്ച ഒരുപാട് സ്കിറ്റുകൾ ചെയ്തത് നോബിയാണ്. അദ്ദേഹം ഒരു മോശം കണ്ടസ്റ്റന്റ് ആയിരുന്നെങ്കിൽ 95 ദിവസം എങ്ങനെയാണ് പിടിച്ച് നിൽക്കുന്നതെന്നും ഫിറോസ് ചോദിച്ചു. പാവം വ്യക്തിയായതിനാൽ അങ്ങനെയുള്ളവരെ എളുപ്പം ഉപദ്രവിക്കാൻ പറ്റും.അവനൊരു വാഴയല്ല. അങ്ങനെ വിളിച്ചവർക്കുള്ള മറുപടി നോബി ഗ്രാന്റ് ഫിനാലേ വേദിയിൽ കൊടുത്തിരുന്നു.

11

എന്തും നേരിടാൻ തയ്യാറായിട്ടാണ് ബിഗ് ബോസ് ഷോയിലേക്ക് പോയത്. ബിഗ് ബോസ് വീടിനെ കുറിച്ച് എത്ര വേണമെങ്കിലും വാതോരാതെ സംസാരിക്കുവാന്‍ കഴിയും. ഏറ്റവും നിശബ്ദമായൊരു ഇടമായിരുന്നു ബിഗ് ബോസ് ബൗസ്. അവിടെ സമയം നോക്കാൻ ക്ലോക്ക് ഇല്ലേങ്കിലും രാവും പകലുമെല്ലാം തിരിച്ചറിയാൻ ഏകദേശം സാധിക്കുമായിരുന്നു. വളരെ നിശബ്ദമായിരിക്കും ഹൗസ്. എല്ലാവരും കുശകുശു പറഞ്ഞില്ലേങ്കിൽ തൊട്ടടുത്തിരിക്കുന്നയാൾ കേൾക്കും. അതിനെയാണ് പരദൂഷണം എന്ന് പറഞ്ഞേക്കുന്നത്
സീരിയസ് കാര്യം ആണെങ്കില്‍ പോലും ശബ്ദം കുറച്ചാണ് എല്ലാവരും പറയുകയെന്നും ഫിറോസ് പറഞ്ഞു.

12

പ്രതിഫലത്തെ കുറിച്ചും ഫിറോസ് സംസാരിച്ചു. പതിനായിരങ്ങള്‍ക്ക് അകത്താണ് തനിക്ക് ഒരുദിവസം ലഭിക്കുന്ന പ്രതിഫലം. അല്ലാതെ ദിവസവും ഒരു ലക്ഷവും രണ്ട് ലക്ഷവും എടുത്ത് കൊടുക്കാന്‍ ഇത് വെള്ളരിക്കാ പട്ടണം ഒന്നുമല്ല.വളരെ സാമ്പത്തികമായി താഴ്ന്ന് നില്‍ക്കുന്ന മാര്‍ക്കറ്റിലാണ് ഇത്തവണ ഷോ സംഘടിപ്പിച്ചതെന്നും ഫിറോസ് പറഞ്ഞു.

Recommended Video

cmsvideo
    പ്രതീക്ഷകള്‍ തെറ്റിയില്ല, മണിക്കുട്ടന്‍ തന്നെ ബിഗ് ബോസ് വിജയി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+