Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൗഹൃദങ്ങളുടെ ശക്തി'; മജ്സിയ ഭാനുവിൻറെ സഹായം.. കുറിപ്പുമായി കിടിലം ഫിറോസ്.. വൈറൽ

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 യിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്. സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ താരം താൻ ബിഗ് ബോസ് ഷോയിൽ വന്നത് തന്നെ ഒരു അനാഥാലയം പണിയാനാണെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ ഷോയിൽ ഫിറോസ് വിജയിച്ചിരുന്നില്ല. 78 ലക്ഷത്തോളം വോട്ടുമായി ആറാം സ്ഥാനമായിരുന്നു കിടിലത്തിന് ലഭിച്ചത്.

'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'

എന്തായാലും ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ കിടിലം ഫിറോസ് തന്റെ വാക്ക് പാലിച്ചു. സനാഥാലയം എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുകയും ചെയ്തു.പലപ്പോഴും സനാഥാലയത്തെ കുറിച്ചുള്ള വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥികളായിരുന്ന ലക്ഷമിയും മജ്സിയ ഭാനുവും സനാഥാലയം സന്ദർശിച്ചതും സഹായം നൽകിയതിനെ കുറിച്ചുമാണ് ഫിറോസ് പങ്കുവെച്ചിരിക്കുന്നത്. സൗഹൃദങ്ങളുടെ ശക്തി എന്ന തലക്കെട്ടോടെയാണ് ഫിറോസിന്റെ കുറിപ്പ്.

സൗഹൃദങ്ങളുടെ ശക്തിയെന്ന്

പണിക്കാർക്ക് കൊടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ ഭാനു നൽകിയ സഹായത്തെ കുറിച്ചാണ് കിടിലം കുറിപ്പിൽ പറയുന്നത്. ഫിറോസിന്റെ വാക്കുകൾ വായിക്കാം-സൗഹൃദങ്ങളുടെ ശക്തി 💎
വൈകുന്നേരം SANADHALAYAM Can care centre ഇൽ ഞങ്ങളാകെ വിയർത്തിരിക്കുന്നയാണ് !!
മൂന്നു വയസ്സുള്ള ഒരു കുഞ്ഞാവ വരും .താമസിക്കാനിടമില്ലാത്തതു കൊണ്ട് ഒരു മുറി കൂടി സെറ്റ് ആക്കുകയാണല്ലോ .പക്ഷേ ആ പണി ഇന്നത്തോടെ നിന്നു !!പൂശും ,ഫ്ലോർ പണിയും നാളെമുതൽ ലേബർ കൊടുക്കാൻ വഴിയില്ല !!
എന്ത്ചെയ്യും ?

 ലേബർ ചാർജ് കൈയ്യിൽ ഇല്ലായിരുന്നു

മെറ്റീരിയൽ ആണെങ്കിൽ എത്രവേണമെങ്കിലും നിങ്ങളോട് ചോദിക്കാം .നിങ്ങൾ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട് .ഇതിപ്പോ ലേബർ ചാർജ് അല്ലേ ?
കയ്യിലുള്ളതൊക്കെ കുലുക്കി തീർത്തിട്ടിരിക്കുകയാണ് ഞങ്ങൾ .
സന്ധ്യയോടെ പെങ്ങളൂട്ടികൾ രണ്ടാളും സനാഥാലയം കാണാൻ വന്നു !
ഭാനുവും ലക്ഷ്മിയും 💎💎
എല്ലായിടവും കണ്ടു കേട്ട് സന്തോഷമായി പോകാൻ നേരം ചോദിച്ചു ,ഇതെന്താ പണി തീരാത്തത് ??
-ലേബർ ചാർജ് സെറ്റ് ആക്കാൻ ഉള്ള താമസം മോളേ

പണിക്കാരോട് വരാൻ പറയൂ

സെറ്റ് ആകും .അടുത്ത വരവിനു നോക്കിക്കോ
ഞങ്ങൾ ഇവിടെ ഗംഭീരമാക്കി മാറ്റും .
ഭാനു - വലിയ ഡയലോഗ് ഒന്നും വേണ്ട .ഇങ്ങള് പണിക്കാരോട് നാളെ വരാൻ പറയൂ
പണിക്കൂലി എന്റെ വക .സനാഥാലയം അതാണ് .
ഒന്നും മുടങ്ങാതെ ഏതോ ഒരു അദൃശ്യ ശക്തി പരിപാലിക്കുന്ന ഒരിടം !!ഒരുപാടിഷ്ടം
ഭാനു ലക്ഷ്മി , ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം നിരവധി പേരാണ് മൂന്ന് പേരേയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ചില കമന്റുകൾ വായിക്കാം-നിങ്ങൾ നല്ലൊരു മനുഷ്യനാണ് ഫിറോസ് ഇക്ക നിങ്ങൾക്കു നല്ലതേ വരൂവെന്നായിരുന്നു ഒരാൾ കുറിച്ചത്.
'ബാക്കി എല്ലാരും ഷോയ്ക്ക് ശേഷം ഒരുമിച്ചു.. ഒരാൾ മാത്രം ആരോടും ഒന്നിക്കുന്നില്ല... ബെസ്റ്റി എന്ന് പറഞ്ഞ ആളെ വരെ ലൈവ്ൽ വന്നു എന്തൊക്കെ പറഞ്ഞു.ഫൈനലി ramzante വാക്കുകൾ ശെരിയായി.കുഞ്ഞു നാൾ മുതൽ ഇഷ്ട്ടം ആയിരുന്നു കിടിലം ഫിറോസ് ഇക്കടയെ.. ബിബി വന്നപ്പോൾ ആ ഇഷ്ട്ടം പോയി... വീണ്ടും പോയ ഇഷ്ട്ടം പ്രവർത്തനങ്ങളിൽ കൂടി തിരിച്ചു കൊണ്ട് വന്നു', ഇങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+