ഒരു മെസേജിടാന്‍ നമുക്കും തോന്നില്ല, അവര്‍ക്കും തോന്നില്ല..വാശി..!; കുറിപ്പുമായി കിടിലം ഫിറോസ്
ബിഗ് ബോസിന്റെ ഇത്തവണത്തെ സീസണില്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായിരുന്നു കിടിലം ഫിറോസ്. വോട്ടിംഗ് നടക്കുന്നതിനിടെ പ്രേക്ഷകര്‍ ഏറ്റവും വിജയ സാധ്യത കല്‍പ്പിച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു ഫിറോസ്. ഷോയിലെ എല്ലാ ടാസ്‌കുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാര്‍ത്ഥി കൂടിയായിരുന്നു കിടിലം ഫിറോസ്. സഹ മത്സരാര്‍ത്ഥികളോട് മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കാനും ഫിറോസിന് സാധിച്ചിട്ടുണ്ട്...
എന്നാല്‍ താരത്തിന് ഫൈനല്‍ ഫൈവില്‍ എത്തിപ്പെടാന്‍ പോലും സാധിച്ചില്ല. ഫിനാലെയ്ക്ക് ശേഷവും താരം ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവച്ച് നിരവധി അഭിമുഖങ്ങളിലും താരം പങ്കെടുത്തിരുന്നു. ബിഗ് ബോസ് ഷോയെ കുറിച്ചുള്ള ചില തുറന്നുപറച്ചിലൊക്കെ താരം നടത്തിയിരുന്നു . .

എന്നാല്‍ ഇപ്പോഴിതാ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ്. സൗഹൃദത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ഈ കുറിപ്പ് ഫിറോസ് ഫേസ്ബുക്കിലാണ് പങ്കുവച്ചത്. താരത്തിന്റെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

രണ്ടുപേര്‍ക്കിടയില്‍ അകലം വരാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ? മുന്‍പ് ആത്മാര്‍ഥ സുഹൃത്തുക്കളായിരുന്നവര്‍ ഇപ്പോള്‍ പരസ്പരം മിണ്ടാതാകലിനും ,പ്രണയത്തിലായിരുന്നവര്‍ അകലത്തിലായതിനും ,അടുപ്പമുണ്ടായിരുന്ന പലരും ഓര്‍ക്കുകപോലും ചെയ്യാത്തതിനുമൊക്കെ കാരണം അന്വേഷിച്ചിട്ടുണ്ടോ ?? വാശിയാണത് !

നമ്മളറിയാതെ നമ്മെ മാറ്റിക്കളയുന്ന ഒന്നാംതരം വാശി രണ്ടുപേര്‍ തമ്മില്‍ ഒരുപാടടുപ്പമുണ്ടെന്നു കരുതുക. പിന്നൊക്കെയും നമ്മളറിയണം ,നമ്മളോട് പറയണം ,നമ്മളില്ലാതെ ഒന്നും പാടില്ലെന്നൊക്കെയുള്ള വാശികളിലായിരിക്കും അതുതുടങ്ങുക .പിന്നെപ്പിന്നെ അത് സ്വാതന്ത്ര്യം കെടുത്തുന്ന വാശികളാകും .മിക്കപ്പോളും നമ്മളോട് പറയാന്‍ വിട്ടുപോകുന്ന കാര്യങ്ങള്‍ അറിഞ്ഞില്ലെന്നും പറഞ്ഞില്ലെന്നുമൊക്കെപ്പറഞ്ഞാകും തെറ്റിദ്ധാരണ തുടങ്ങുക.

പിന്നെ അവനിങ്ങോട്ടു മിണ്ടട്ടെ എന്നിട്ടാകാം ഞാന്‍ എന്നുവാശിയാകും .നമ്മളോര്‍ക്കാതെപോകുന്നത് അതേ വാശി മറ്റേയാള്‍ക്കും ഉണ്ടാകും എന്നതാണ് .രണ്ടാളും വാശിയില്‍ തന്നെ നില്‍ക്കുവോളം ഒരുപാടിഷ്ടമുണ്ടായിരുന്ന ഒരു സൗഹൃദം ,ബന്ധം ഒക്കെ പതിയെ ഇല്ലാണ്ടാക്കലായി .ഒരു മെസ്സേജിടാന്‍ നമുക്കും തോന്നില്ല.അവര്‍ക്കും തോന്നില്ല .വാശി !

അതേസമയം 'വാശി ' ഉപേക്ഷിക്കും എന്നുസ്വയം വാശി പിടിച്ചുനോക്കിയേ ...നമ്മള്‍ ആരോടും ഒന്നിനോടും വാശി കാണിക്കില്ലെന്നു നിശ്ചയിച്ചുനോക്കു .ബന്ധങ്ങള്‍ അതീവ മനോഹരമാകുന്നത് കാണാം .ഇങ്ങോട്ട് മിണ്ടീലേലും അങ്ങട് മിണ്ടണം .പിന്നേം മിണ്ടീലേലും വീണ്ടും മിണ്ടണം .മൂന്നാം വട്ടം ശ്രമിച്ചിട്ടും മിണ്ടീലെല്‍ പിന്നെ ശ്രമിക്കേണ്ട.അത് വാശിയല്ല, തീരുമാനമാണ് എന്നുമനസ്സിലാക്കണം.

നമ്മളെ വേണമെന്നുള്ളവര്‍ നമ്മുടെ മുന്നില്‍ വാശികാണിക്കാതിരിക്കട്ടെ എന്നതിനേക്കാള്‍ നല്ലചിന്തയാണ് നമുക്ക് വേണമെന്നുള്ളവര്‍ക്ക് മുന്നില്‍ നമ്മള്‍ തോറ്റുകൊടുക്കുന്നത്. വിട്ടുകൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ താഴ്വാരം .ക്ഷമിക്കുക എന്നതാണ് ജീവിതത്തിലെ വസന്തം. എല്ലാര്‍ക്കും അതുകഴിയട്ടെ.വാശിയൊക്കെ മാറ്റിവച്ചു പ്രിയപ്പെട്ട ആള്‍ക്കൊരു മെസ്സേജിട്ടെ ...ചിലനേരങ്ങളില്‍ തോല്‍വിയാണ് യഥാര്‍ത്ഥ വിജയം !- ഫിറോസ് കുറിച്ചു.












Click it and Unblock the Notifications