ബിഗ് ബോസിലെ ഒരു ദിവസത്തെ പ്രതിഫലം ലക്ഷങ്ങളോ: തുറന്ന് പറഞ്ഞ് കിടിലം ഫിറോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ അവസാന എട്ട് പേരിലെ ഒരാളുടെ പോലും ഗെയിം കംപ്ലീറ്റ് ആയിരുന്നില്ലെന്ന് കിടിലം ഫിറോസ്. ഞാന്‍ കളിച്ച ഗെയിം പകുതിയില്‍ നില്‍ക്കുകയാണ്. അങ്ങനെയാണ് മണിക്കുട്ടന്‍, സായി വിഷ്ണു, ഡിംപല്‍ എന്നിവരുടെയൊക്കെ കാര്യം. നോബിയൊക്കെ കത്തിക്കയറി വരികയായിരുന്നു. അപ്പോഴാണ് ഷോ നിന്ന് പോയത്.
ആരുടേയും ഗെയിം കംപ്ലീറ്റ് അല്ലാത്തതിനാല്‍ ആരാണ് വിജയി എന്നത് ഒരു ഗെയിം അനാലിസിസ്റ്റ് എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ ജനസമ്മിതിയുടെ, ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരാളാണ് വിജയി എങ്കില്‍ മണിക്കുട്ടന്‍ തന്നെയാണ് വിജയി എന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കിടിലം ഫിറോസ് പറയുന്നു.

അക്കാര്യം എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. മണിക്കുട്ടന്‍ ജനകീയനായ ഒരു കാലാകാരനാണ്. എനിക്ക് രണ്ട് പേരുടെ ഗെയിം ആണ് ഏറ്റവും കൂടുതല്‍ ഇഷ്ടം. അതില്‍ ആദ്യത്തേയാള്‍ പൊളി ഫിറോസും രണ്ടാമത്തേയാള്‍ മണിക്കുട്ടനുമാണ്. മണിക്കുട്ടന്‍റെ ഗെയിം എനിക്ക് വളരെ ഇഷ്ടമാണ്. ഷോ സംപ്രേക്ഷണം ചെയ്യുന്ന ടൈം സ്ളോട്ടിന്‍റെ പ്രാധാന്യം അറിഞ്ഞാണ് അവന്‍ കളിച്ചത്.

സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു ടൈം ആണ്. സ്ത്രീകളുടേയും കുട്ടികളുടേയും ഇഷ്ടമാണ് കൂടുതല്‍ കിട്ടേണ്ടതെന്ന് അവന്‍ മനസ്സിലാക്കി. മണിയുടെ ഗെയിം സ്ര്ടാറ്റജിക്ക് അകത്ത് നമ്മുടെ വീട്ടിലെ ഒരു പാവം പയ്യന്‍ എന്ന ഒരു ഇമേജ് ഉണ്ടായിരുന്നു. സ്ട്രാറ്റജി അല്ലെങ്കിലും അങ്ങനെയായിരുന്നു മണിക്കുട്ടന്‍ അവിടെ. അങ്ങനെ നോക്കുമ്പോള്‍ അവന്‍ വിജയി ആവാന്‍ അര്‍ഹനാണ്. ജനസമ്മിതിയില്‍ അദ്ദേഹമാണ് മുന്നില്‍.

മണിക്ക് കാല് വയ്യായിരുന്നു. അതുകൊണ്ട് തന്നെ അവന് ഒരുപാട് പേരെ നിരീക്ഷിക്കാനും മറ്റും സമയം കിട്ടി. രണ്ട് തരത്തിലുള്ള മത്സരാര്‍ത്ഥികളാണ് ഉള്ളത്. ഒന്ന് നമ്മളെപ്പേലെ മനസ്സിലാക്കുന്നത് പറയുന്നവരും, രണ്ട് മണിക്കുട്ടനെ പോലെ മനസ്സിലാക്കുന്നത് പറയാത്തവരും. മനസ്സിലാക്കുന്നത് പറയുന്നവര്‍ക്ക് എതിര്‍ അഭിപ്രായങ്ങല്‍ വരും. അല്ലാത്തവര്‍ക്ക് പിന്തുണ വരും എന്നതാണ് വ്യത്യാസം.

വിജയി ആരായാലും അയാള്‍ നല്ല നിരീക്ഷണ പാഠവും ഉള്ള ആളായിരിക്കണം. അങ്ങനെ അല്ലെങ്കില്‍ അവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും കിടിലം ഫിറോസ് പറയുന്നു. പിആര്‍ ഏജന്‍സി ഒന്നും സെറ്റ് ചെയ്ത് അവിടെ നിക്കാന്‍ കഴിയില്ല. ഈ മത്സരാര്‍ത്ഥികളില്‍ ആരെങ്കിലും അങ്ങനെ സെറ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. പിആര്‍ ഏജന്‍സിയെ വെച്ചിരുന്നെങ്കിലും പൈസ കൊടുത്ത് വോട്ട് ചെയ്ത് ജയിക്കാമായിരുന്നു. അതല്ലാലോ അതിന്‍റെ ശരി

ബിഗ് ബോസ് കഴിഞ്ഞാലും നമുക്ക് ജീവിക്കണം. അപ്പോള്‍ പിആര്‍ ഏജന്‍സി കൂടെ ഉണ്ടാവില്ല. നമ്മള്‍ ബിഗ് ബോസിന് ശേഷവും എന്ത് ചെയ്യുന്നു എന്ന് ആളുകള്‍ നോക്കും. മൃതശരീരം മെഡിക്കല്‍ കോളേജിന് കൊടുത്ത ഒരാളാണ് ഞാനെന്ന് ഷോയിലൂടെ പറയുമ്പോള്‍ എനിക്ക് ഒരുപാട് ആരാധകര്‍ ഉണ്ടാവും എന്നതിലല്ല കാര്യം. എന്‍റെ മരണ ശേഷം എന്‍റെ ബോഡി മെഡിക്കല്‍ കോളേജില്‍ എത്തുമോ എന്ന് ആളുകള്‍ നോക്കും.

ഞാന്‍ അനാഥാലയം ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉണ്ടാക്കുമെന്ന് ആളുകള്‍ നോക്കും. എന്‍റെ വ്യക്തിത്വത്തിന് മാറ്റമുണ്ടോ എന്നതാണ് പ്രധാനം. പലരും ചോദിക്കുന്നത് എനിക്ക് ഇഷ്ടമുള്ളവരെ കുറിച്ച് മാത്രം നല്ലത് പറയുന്നത് എന്തുകൊണ്ടാണെന്നാണ്. എന്നാല്‍ സായി മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഗെയിം സ്ട്രാറ്റജിയെ കുറിച്ചാണ് ഞാന്‍ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു ദിവസം ഒരാള്‍ക്ക് പതിനായിരങ്ങള്‍ക്ക് അകത്ത് ഒതുങ്ങി നില്‍ക്കുന്നത് മാത്രമാണ് പ്രതിഫലം എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എന്നെയൊക്കെ സംബന്ധിച്ച് അങ്ങനെയാണ്. അല്ലാതെ ഒരാള്‍ക്ക് ഒരു ദിവസം ഒരു ലക്ഷവും രണ്ട് ലക്ഷവും എടുത്ത് കൊടുക്കാന്‍ ഇത് വെള്ളരിക്കാ പട്ടണം ഒന്നും അല്ല. വളരെ മോശമായി ഒരു മാര്‍ക്കറ്റിങ് ടൈമിലാണ് ഷോ ഇത്തവണം സംപ്രേക്ഷണം ചെയ്യപ്പെട്ടത്.

പരസ്പരം പ്രതിഫല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത് എന്നതാണ് പ്രധാന ഉടമ്പടി. ഞാന്‍ എന്‍റെ യഥാര്‍ത്ഥ പ്രതിഫലം പുറത്ത് പറയുന്നത് വരാനിരിക്കുന്ന മത്സരാര്‍ത്ഥികളെ ബാധിക്കും എന്നത് മാത്രമല്ല, അത് നിയമപരമായ ലംഘനം കൂടിയാണ്. അതുകൊണ്ട് അത് പുറത്ത് പറയാന്‍ കഴിയില്ല. എന്നാല്‍ പല യൂട്യൂബ് ചാനലിലും പറയുന്നതില്‍ നിന്നും വ്യത്യസ്തമായി വളരെ കുറവാണ്.

പത്ത് ലക്ഷത്തിന് അപ്പുറത്തേക്ക് ഒരു മത്സരാര്‍ത്ഥിക്ക് കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. പിന്നെ അവിടെ അനുഭവിക്കുന്ന മാനസിക പീഡനം വെച്ച് നോക്കുമ്പോള്‍ എത്ര രൂപ കിട്ടിയാലും മതിയാവില്ല. പ്രചരിക്കപ്പെടുന്നത് പലതും സത്യമല്ല. നമുക്ക് സംതൃപ്തിയുള്ള മാന്യമായ ഒരു തുക, അതായാത് ഒരു കലാകാരന്‍റെ മൂല്യത്തിനുള്ള തുകയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാരിയിലും സെക്സി ലുക്കില്‍ മലൈക അറോറ: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍


Click it and Unblock the Notifications