• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലക്ഷ്മിയും മജിസിയയും ഉടക്കിയോ?എന്തുകൊണ്ട് ഒരുമിച്ച് ലൈവിൽ വരുന്നില്ല? ഒടുവിൽ ലക്ഷ്മിയുടെ മറുപടി

Google Oneindia Malayalam News

കൊച്ചി; ബിഗ് ബോസ് സീസൺ 3 യിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സൗഹൃദമായിരുന്നു ഡിംപൽ ഭാലിന്റേയും മജസിയ ഭാനുവിന്റെയും. എന്നാൽ ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതോടെ ഇരുവരുടേയും സൗഹൃദത്തിൽ വിള്ളൽ വീണു. പിന്നീട് ഇരുവരും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി തമ്മിലടിക്കുന്നതായിരുന്നു പ്രേക്ഷകർ കണഅടത്. ബിഗ് ബോസ് ഫിനാലെ വേദിയ്ക്കിടയിൽ പോലും ഇരുവരും തമ്മിലുള്ള തർക്കം വിവാദമായിരുന്നു.

അതേസമയം ഡിംമ്പലുമായി പിരിഞ്ഞെങ്കിലും ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ലക്ഷ്മിയുമായി മജ്സിയ വളരെയധികം അടുപ്പം സൂക്ഷിച്ചിരുന്നു. തന്റെ യഥാർത്ഥ സുഹൃത്താണ് ലക്ഷ്മിയെന്നായിരുന്നു ഒരിക്കൽ മജ്സിയ പറഞ്ഞത്. ലക്ഷ്മിയുമൊത്തുള്ള നിരവധി ചിത്രങ്ങൾ മജ്സിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഏറെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ കുറഞ്ഞതോടെ മജ്സിയ ലക്ഷ്മിയുമായും ഉടക്കിയോ എന്ന ചോദ്യങ്ങളാണ് ആരാധകർ ഉയർത്തിയത്. ഇപ്പോഴിതാ അതിന് മറുപടിയുമായി ലൈവിൽ എത്തിയിരിക്കുകയാണ് ലക്ഷ്മി.

1

ഞാനും മജിസിയയും ഉടക്കിയോ, എന്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ ഒന്നും ഇടുന്നില്ല എന്നൊക്കെയാണ് പലരും ചോദിച്ചത്. എന്നാൽ ഇതൊക്കെ ചുമ്മാതെ വെറുതെ അടവല്ലെയെന്നായിരുന്നു ലക്ഷ്മി ലൈവിൽ പറഞ്ഞത്. ഒപ്പം ഒന്നിച്ചിരിക്കുന്ന മജിസിയ ഭാനുവിനേയും ലക്ഷ്മി ലൈവിൽ കാണിച്ചു. എന്നാൽ
മജ്സിയയ്ക്ക് വേറാരേയും സുഹൃത്തായി കിട്ടാത്തതിനാലും ലക്ഷ്മിയെ കൂടെ കൂട്ടിയതെന്നായിരുന്നു ഇതിന് ഒരാൾ ലൈവിൽ പറഞ്ഞത്. എന്നാൽ അങ്ങനെയല്ലെന്നും
മജസിയയെ സുഹൃത്തായി കിട്ടിയത് തന്റെ ഭാഗ്യമാണെന്നും ലക്ഷ്മി പറഞ്ഞു.ആ ലക്ക് തനിക്കാണ് വീണതെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.

2

അതേസമയം തന്നെ കുറിച്ച് അറിയാതെ ഇത്തരത്തിൽ പ്രതികരിക്കരുതെന്നായിരുന്നു ലൈവിൽ ഇതിന് മറുപടി നൽകിയത്. എനിക്ക് നിരവധി സുഹൃത്തുക്കൾ ഉണ്ട്. എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ആളാണ്. തന്നെ കുറിച്ച് പേഴ്സണലി അറിയില്ലേങ്കിൽ അനാവശ്യമായി ജഡ്ജ് ചെയ്യാൻ നിക്കരുതെന്ന് മജ്സിയ പറഞ്ഞു.

3

കേരളത്തിന്റെ രണ്ടറ്റത്താണ് ഞങ്ങൾ രണ്ട് പേരും ജീവിക്കുന്നത്. ഒരാൾ തിരുവനന്തപുരത്തും മറ്റൊരാൾ വടകരയിലും. എങ്കിലും ഇപ്പോൾ എല്ലാ ആഴ്ചയും ഞങ്ങൾ കാണാറുണ്ട്. ആരെങ്കിലും ഒരാൾ ബന്ധം നിലനിർത്താൻ താത്പര്യം പ്രകടിപ്പിച്ചാല് ആ ബന്ധം തുടർന്ന് പോകുമെന്ന് ലക്ഷ്മി പറഞ്ഞു. താൻ റിലേഷൻഷിപ്പ് തുടർന്ന് കൊണ്ടുപോകുന്നതിൽ വീക്കായ ഒരാളാണ്. എന്നാൽ മജ്സിയ തന്നെ കൃത്യമായി വിളിച്ചോണ്ടിരിക്കുകയും എല്ലാ വിശേഷങ്ങളും ചോദിക്കുകയും ചെയ്യും, ലക്ഷ്മി പറഞ്ഞു.

4

ഒരിക്കൽ താൻ വാക്സിനേഷൻ എടുത്തപ്പോൾ ഇടയ്ക്കിടെ വിളിച്ച് മജ്സിയ ചോദിക്കുമായിരുന്നു താൻ ഒകെയല്ലേയെന്ന്. അവസാനം മടുത്ത് തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ മറ്റൊന്നും കൊണ്ടല്ല ഇനി നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ മജസിയയുടെ കൂടെ ചേർന്നിട്ട് ലക്ഷ്മിക്ക് ആപത്ത് സംഭവിച്ചു എന്ന് പറയും. നിന്റെ ജീവന്റെ ഉത്തരവാദിത്തം കൂടി എനിക്കാണ് അതിനാലാണ് താൻ വിളിക്കുന്നതെന്നായിരുന്നു മജ്സിയയുടെ മറുപടിയെന്നും ലക്ഷ്മി പറഞ്ഞു.

cmsvideo
  Bigg boss Arya got cheated on her birthday | Oneindia Malayalam
  5

  താനും ബാനുവും തമ്മിൽ ബിഗ് ബോസിന് അകത്ത് നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ ഓവർ പ്രകടനം ഒന്നും ഉണ്ടായിരുന്നില്ല. ആദ്യ ആഴ്ച തന്നെ ഞങ്ങൾ സുഹൃത്തുക്കളായി. എന്നാൽ രണ്ടാം ആഴ്ച ഞാൻ പുറത്തായി. പിന്നീട് ഒന്നൊര മാസം കഴിഞ്ഞാണ് ഭാനു ബിഗ് ബോസിൽ നിന്നും പുറത്ത് പോയത്. ബിഗ് ബോസിൽ നിന്നും പുറത്തുവന്നപ്പോൾ തന്നെ ഭാനു തന്നെ വിളിച്ചു. ശരിക്കും ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോൾ ഭാവിയിൽ നമ്മൾ ഇത്രയും സുഹൃത്തുക്കൾ ആകുമെന്ന് തനിക്ക് അറിയി്ലലായിരുന്നു, ലക്ഷ്മി പറഞ്ഞു.

  English summary
  Bigg boss malayalam season 3 fame lekshmi jayan open up her relation with majiziya bhanu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X