ഡിംപലിന്റെ അമ്മയെ പരിഹസിച്ച് പൊട്ടിച്ചിരിച്ച് മജിസിയ ഭാനു; മാസ് മറുപടിയുമായി തിങ്കൾ ഭാൽ..വൈറൽ
കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതായിരുന്നു ഡിംപൽ ബാലിന്റേയും മജിസിയ ഭാനുവിന്റേയും സൗഹൃദം. എന്നാൽ അപ്രതീക്ഷിതമായി ഷോയിൽ നിന്നും മജിസിയ പുറത്ത് പോയതിന് പിന്നാലെ ഇരുവരുടേയും സൗഹൃദത്തിൽ വിള്ളൽ വീണു.
പിതാവിന്റെ വിയോഗത്തോടെ ഷോയിൽ നിന്നും പുറത്തുവന്ന ഡിംപലിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവർ പ്രതികരിച്ചില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളുമായി പിന്നീട് മജിസിയ രംഗത്തെത്തിയതും അതിന് ഡിംപലിന്റെ സഹോദരി തിങ്കൾ ബാൽ മറുപടി നൽകിയതെല്ലാം ചർച്ചയായിരുന്നു. ഇപ്പോഴിതാ മജിസിയയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയും അതിന് തിങ്കൾ നൽകിയ മറുപടിയുമാണ് വൈറലാകുന്നത്.

ഡിംപലിന്റെ അമ്മയെ പരിഹസിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയായിരുന്നു മജിസിയ ബാനു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ഒരു അഭിമുഖത്തില്‍ ഡിംപലിന്റെ അമ്മ ചോദിച്ച ആരാണ് മജിസിയ എന്ന ചോദ്യത്തിന്റെ വീഡിയോയും അതോടൊപ്പം തന്റെ പൊട്ടിച്ചിരിക്കുന്ന വീഡിയോയുമാണ് മജിസിയ സ്റ്റോറിയിൽ പങ്കുവെച്ചത്.

അതേസമയം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ലേയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.നേരത്തേ ഡിംപലിന്റെ പിതാവിന്റെ വിയോഗത്തിന് പിന്നാലെയായിരുന്നു മജിസിയ ആദ്യമായി ഡിംപലിനെതിരെ ആരോപണം ഉയർത്തിയത്. താൻ ഡിംപലിനെ വിളിക്കുമ്പോഴൊന്നും അവര്‍ പ്രതികരിച്ചിരുന്നില്ലെന്നും തന്നെ അവഗണിക്കുകയാണ് ചെയ്തതെന്നും മജ്‌സിയ ആരോപിച്ചിരുന്നു.

ഷോയിൽ നിന്നും പുറത്തായപ്പോൾ സ്വന്തം വീട്ടിൽ പോലും പോകാതെ ഡിംപലിന്റെ വീട്ടിലേക്കാണ് താൻ ആദ്യം പോയതെന്നും എന്നിട്ട് കൂടി തന്നെ അവഗണിച്ചെന്നും മജിസിയ കുറ്റപ്പെടുത്തിയിരുന്നു. മജിസിയയുടെ ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായെങ്കിലും അന്ന് ഡിംപൽ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.

മജിസിയയ്ക്ക് മറുപടി നൽകിയത് ഡിംപലിന്റെ സഹോദരിയായ തിങ്കൾ ആയിരുന്നു. മജ്‌സിയയുമായി ഫോണിലും വാട്‌സാപ്പിലുമൊക്കെ കുറെ സംസാരിച്ചിരുന്നു. അത് ഒരുപാട് കൂടി പോയപ്പോഴാണ് കോളുകൾ ഒഴിവാക്കിയത്. ഡിംപൽ ഉൾപ്പെടെ കുടുംബത്തിലെ ആരും തന്നെ പുറത്തുള്ളവുരുമായി സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നും തിങ്കൾ വ്യക്തമാക്കിയിരുന്നു.

മജിസിയയ്ക്ക് ഇത് വ്യക്തമാക്കി താൻ വോയിസ് നോട്ട് അയച്ചതായും തിങ്കൾ ലൈവിലെത്തി പ്രതികരിച്ചിരുന്നു. അതേസമയം ഡിംപൽ-മജിസിയ തർക്കം ഇനിയും പരിഹരിക്കപ്പെട്ടില്ലെന്നതിന്റെ സൂചനയാണ് മജിസിയയുടെ പുതിയ പ്രതികരണം എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്തായാലും മജിസിയയുടെ സ്റ്റോറിക്ക് മറുപടിയുമായി തിങ്കൾ ഭാലും രംഗത്തെത്തിയിട്ടുണ്ട്.

മജിസിയയുടെ പേരെടുത്ത് പറയാതെയാണ് വിമർശനം. തിങ്കളിന്റെ വാക്കുകൾ-നിങ്ങളിൽ പലരും നിങ്ങളുടെ ഭൂതകാലത്തിൽ കുടുങ്ങി കിടക്കുകയാണ്. വെറുപ്പ് പ്രചരിപ്പിക്കുന്നത് നിർത്തൂ. കാരണം തകർന്ന് പോകുക നിങ്ങൾ തന്നെയാണ്.
ഞാൻ ശരിയോ തെറ്റോ ആയിരിക്കാം, എന്നാൽ നിങ്ങൾ ചെയ്തത് ശരിയാണോ?നിങ്ങൾ വീഴുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കൂ.

നിങ്ങളുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന സമയമാണിത്. കരഞ്ഞ് കൊണ്ടിരിക്കാൻ ജീവിതം ചെഖുതാണ്.എന്നാൽ ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കാതിരിക്കാൻ മാത്രം ചെറുതല്ല.
അതിനാൽ പരാജയങ്ങളിൽ നിന്നും പാഠം പഠിക്കൂ. സന്തോഷത്തിനായി നിങ്ങളുടെ ജീവിത്തിൽ സമയം ചെലവഴിക്കൂ,തിങ്കൾ കുറിച്ചു.

മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത് ഇതിങ്ങനെയായിരുന്നു-ഏറ്റവും വേഗക്കാരൻ ആരെന്ന് കണ്ടെത്തുന്നതിനായി നായയും ചീറ്റയും തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു. എന്നാൽ തന്റെ സ്ഥാനത്ത് നിന്ന് ചീറ്റ അൽപം പോലും നീങ്ങിയില്ലെന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി. എന്താണ് സംഭവിച്ചതെന്ന് ആളുകൾ കോർഡിനേറ്ററോട് തിരക്കി.

എന്നാൽ ചില സമയത്ത് നമ്മൾ തന്നെയാണ് മികച്ചതെന്ന് തെളിയിക്കാൻ ശ്രമിക്കുന്നത് അപമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നമ്മളാണ് ശക്തരെന്ന് തെളിയിക്കാൻ മറ്റുള്ളവരുടെ നിലവാരത്തിലേക്ക് നമ്മൾ താഴേണ്ടതില്ല.നിങ്ങൾ അർഹിക്കുന്നതിന് വേണ്ടി സമയവും ഊർജവും ചെലവഴിക്കൂ.
Recommended Video

വേട്ടയാടാനാണ് ചീറ്റകൾ അവയുടെ വേഗത പ്രയോജനപ്പെടുത്തുന്നത്. അല്ലാതെ നായകളേക്കാൾ ശക്തരും വേഗക്കാരും ആണെന്ന് തെളിയിക്കാനല്ല. നിങ്ങളുടെ മൂല്യം തെളിയിക്കാൻ വെറുതേ സമയം പാഴാക്കാതിരിക്കു,സ്റ്റോറിയിൽ പറയുന്നു.


Click it and Unblock the Notifications
