Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ജേതാവ് പട്ടം എന്തുകൊണ്ട് മുതലാക്കിയില്ല, നിശബ്ദമായതിന് പിന്നിലെ കാരണം ഇത്: മണിക്കുട്ടന്‍

കായംകുളം കൊച്ചുണ്ണിയെന്ന ജനപ്രിയ സീരിയലിലൂടെയാണ് മണിക്കുട്ടനെന്ന കലാകാരന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാവുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ നായകനായും ഉപനായകനായും വില്ലനുമായൊക്കെ പ്രത്യക്ഷപ്പെട്ട താരം ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ടൈറ്റില്‍ വിന്നറായിരുന്നു. വലിയ ജനപ്രീതിയായിരുന്നു ഷോയിലൂടെ താരത്തിന് ലഭിച്ചത്. വലിയ വിവാദങ്ങളൊന്നുമില്ലാതെ മത്സരിച്ച് മുന്നേറിയെന്നതായിരുന്നു മണിക്കുട്ടന്റെ പ്രത്യേകത.

മറ്റൊരു സഹതാരത്തില്‍ നിന്നും മണിക്കുട്ടന് പ്രണയാഭ്യർത്ഥന ഉണ്ടായിരുന്നതൊക്കെയും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വിശേഷങ്ങളും മറ്റ് കാര്യങ്ങളുമായി വീണ്ടുമൊരിക്കല്‍ കൂടി പ്രേക്ഷകർക്ക് മുന്‍പിലെത്തുകയാണ് താരം. ഇന്ത്യാഗ്ലിറ്റ് മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസ് ടൈറ്റില്‍ വിന്നർ എന്ന നേട്ടം

ബിഗ് ബോസ് ടൈറ്റില്‍ വിന്നർ എന്ന നേട്ടം വലിയ ഫെയിം ആക്കി ഉപയോഗിക്കാമായിരുന്നെങ്കിലും എന്തുകൊണ്ട് സൈലന്റ് ആയി എന്നായിരുന്നു അഭിമുഖത്തില്‍ മണിക്കുട്ടന്‍ നേരിട്ട പ്രധാന ചോദ്യം. 'ഞാന്‍ പണ്ടെ സൈലന്റാണ്' എന്നതാണ് ഈ ചോദ്യത്തിനുള്ള മണിക്കുട്ടന്റെ ഉത്തരം. ഫ്രണ്ട്ഷിപ്പ് സർക്കിളിലിലാണ് നമ്മള്‍ കൂടൂതല്‍ ആക്ടീവാകുന്നതെന്നും മണിക്കുട്ടന്‍ പറയുന്നു.

ഒരു ഷോ കഴിഞ്ഞിട്ട് നമ്മളെ ഇഷ്ടപ്പെടുന്ന

ഒരു ഷോ കഴിഞ്ഞിട്ട് നമ്മളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് വേണ്ടി, അവരെ പോയി കണ്ട് പാട്ട് പാടുക, ഡാന്‍സ് ചെയ്യുക എന്നതിലൊന്നും ഒരു തെറ്റുമില്ല. അത് അവരോടുള്ള സ്നേഹവും നന്ദിയുമാണ്. എന്റെ കാര്യത്തില്‍ കൊച്ചുണ്ണിയെന്ന സീരിയലും നാല്‍പ്പതിലേറെ സിനിമയും കഴിഞ്ഞ വ്യക്തിയാണ്. 450 ഓളം അഭിമുഖങ്ങളും കൊടുത്ത് കഴിഞ്ഞു. ഈ പതിനേഴ് വർഷത്തിനിടയില്‍ ചാനലുകളുമായും നല്ല ബന്ധമാണ്.

ഒരു നടന്‍ എന്ന നിലയില്‍ മാത്രമല്ല

ഒരു നടന്‍ എന്ന നിലയില്‍ മാത്രമല്ല സിസിഎല്ലില്‍ ക്രിക്കറ്റർ എന്ന നിലയിലും അവതാരകനായും ജഡ്ജായുമൊക്കെ ആളുകള്‍ കണ്ട് കഴിഞ്ഞു. ബിഗ് ബോസ് കഴിഞ്ഞതിന് ശഷം ഒരുപാട് അഭിമുഖങ്ങളല്ല, ഇനി ആവശ്യം എന്നതിലേക്ക് ഞാന്‍ എന്തുകയായിരുന്നു. എനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം അതിനോടകം ആ വീട്ടില്‍ ഞാന്‍ പറഞ്ഞ് കഴിഞ്ഞെന്നും മണിക്കുട്ടന്‍ പറയുന്നു.

അതിന് ശേഷം ഒരു നടന്‍ എന്ന നിലയില്‍

അതിന് ശേഷം ഒരു നടന്‍ എന്ന നിലയില്‍ നന്നായി വർക്ക് ചെയ്യാനുണ്ട്. ഒരു സിനിമ കിട്ടുമ്പോള്‍ കുറച്ചുകൂടെ നന്നായിട്ട് എങ്ങനെ കഥാപാത്രങ്ങള്‍ എടുക്കാനാവും. ഈ സിനിമ മേഖലയില്‍ നില്‍ക്കാന്‍ വേണ്ടി ഏതൊക്കെ തരത്തിലുള്ള ഹോം വർക്കുകള്‍ ചെയ്യാം എന്നതൊക്കെയാണ് ഞാന്‍ ചിന്തിച്ചിട്ടുള്ളു. അതുകൊണ്ടൊക്കെയാണ് ഞാന്‍ മാറി നിന്നതെന്നും താരം വ്യക്തമാക്കുന്നു.

 ഞാന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് അച്ഛനും


ഞാന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് അച്ഛനും അമ്മയുമൊക്കെ കല്യാണം പോലുള്ള പരിപാടികള്‍ക്കൊക്കെ പോയാല്‍ ആരും ശ്രദ്ധിക്കുക പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഞാന്‍ സിനിമയില്‍ വന്നതിന് ശേഷം അവർക്ക് കിട്ടുന്നൊരു സ്വീകാര്യത ഭയങ്കര അനുഗ്രവും സന്തോഷവുമാണ്. ഇങ്ങനെയൊന്നും നമുക്ക് ഒരിക്കലും ചിന്തിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇതേക്കുറിച്ച് അപ്പനൊരിക്കല്‍ പറഞ്ഞത്.

സിനിമയില്‍ ശ്രദ്ധിക്കാന്‍ വീട്ടുകാരും പറഞ്ഞു

സിനിമയില്‍ ശ്രദ്ധിക്കാന്‍ വീട്ടുകാരും പറഞ്ഞു. സിനിമ സെലക്ട് ചെയ്ത ആളെന്ന നിലയില്‍ ഇതിലൂടെ വരുന്ന നന്മകള്‍ മാത്രമല്ല, ബുദ്ധിമുട്ടുകളും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. അതിന് എപ്പോഴും കുടുംബത്തിന്റെ പിന്തുണയുണ്ട്. എല്ലായിടത്തും നമുക്ക് സ്വീകാര്യത കിട്ടുകയെന്ന് പറയുന്നത് നടന്നെന്ന് വരില്ല. ഒരുപാട് പ്രശ്നങ്ങള്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ട്. അതിനെയൊക്കെ ഒരു സ്പോർട്സ്മാന്‍ സ്പിരിറ്റിലാണ് കാണുന്നതെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+