ഡിംപല്‍ മോഡേണ്‍ കാഴ്ചപാടുള്ള വ്യക്തി,തുറന്ന് പറഞ്ഞ് മണിക്കുട്ടൻ.. 75 ലക്ഷത്തിന്റെ ഫ്ളാറ്റിനെ കുറിച്ചും
കൊച്ചി; ബിഗ് ബോസ് സീസൺ 3 യിലെ വിജയിയായ മണിക്കുട്ടന് ഫ്ളാറ്റ് കിട്ടിയോ എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. മണിക്കുട്ടന് 75 ലക്ഷം രൂപയുടെ ഫ്ളാറ്റായിരുന്നു സമ്മാനമായി ലഭിച്ചത്. ഷോ കഴിഞ്ഞ് ഇത്രയും നാളായിട്ടും തന്റെ പുതിയ ഫ്ളാറ്റിലേക്ക് മണിക്കുട്ടൻ മാറാത്തതാണോ അതോ കോൺഫിഡന്റ് ഗ്രൂപ്പ് ഫ്ളാറ്റ് നൽകാത്തതാണോ എന്നൊക്കെയാണ് ആരാധകർക്ക് അറിയേണ്ടത്.
നേരത്തേ ആരാധകർ സംശയം ഉന്നയിച്ചതോടെ വീട് ഉടൻ കൈമാറുമെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് അറിയിച്ചിരുന്നതായി മണിക്കുട്ടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് താരം. ഒപ്പം ബിഗ് ബോസ് ഷോയെ കുറിച്ചും ഡിംപലുമായുള്ള സൗഹൃദത്തെ കുറിച്ചുമെല്ലാം മണിക്കുട്ടൻ മനസു തുറക്കുകയാണ്. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

9 കോടി വോട്ടുകള്‍ നേടിയായിരുന്നു മണിക്കൂട്ടൻ ബിഗ് ബോസ് സീസൺ ത്രീയുടെ വിജയ കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ സായ് വിഷ്ണുവിനേക്കാളും മൂന്ന് കോടിയില്‍ അധികം വോട്ടുകള്‍ ആയിരുന്നു മണിക്കുട്ടന് ലഭിച്ചത്. അങ്ങനെ ബിഗ് ബോസ് ഷോയിലൂടെ സ്വന്തമായൊരു വീടെന്ന മണിക്കുട്ടന്റെ ആഗ്രഹവും പൂവണിഞ്ഞു.

ഒന്നാം സമ്മാനമായ 75 കോടിയുടെ ഫ്ളാറ്റ് മണിക്കുട്ടന് പ്രഖ്യാപിച്ചപ്പോൾ കോൺഫിഡൻസ് ഗ്രൂപ്പ് നൽകിയ ഓഫർ കൊച്ചിയിലോ കോഴിക്കോടോ താത്പ്യമുള്ള ഇടത്ത് ഫ്ളാറ്റ് തിരഞ്ഞെടുക്കാമെന്നായിരുന്നു. എന്നാൽ ഷോ അവസാനിച്ചിട്ട് ഇത്രയും നാളായിട്ട് എന്തുകൊണ്ടാണ് മണിക്കുട്ടന് പുതിയ വീട്ടിലേക്ക് മാറാത്തതെന്നാണ് ആരാധകരുടെ ചോദ്യം.

അതേസമയം ഫ്ളാറ്റ് ഇതുവരെ കൈയ്യിൽ കിട്ടിയിട്ടില്ലെന്നും അതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും മണിക്കുട്ടൻ അഭിമുഖത്തിൽ പറഞ്ഞു. കൊവിഡ് കാലം ആയതിനാൽ ഫ്ളാറ്റ് ലഭിക്കാൻ കുറച്ച് സസമയം എടുക്കും. കൊച്ചിയിലോ തിരുവനന്തപുരത്തോ ആണ് ഫ്ളാറ്റുകൾ നോക്കുന്നത്. ഇവിടെ രണ്ടിടത്ത് പോയും ചില ഫ്ളാറ്റുകൾ കണ്ടിരുന്നു. ഇനി അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയമാണ്, മണിക്കുട്ടൻ പറഞ്ഞു.

കുടുംബം തിരുവനന്തപുരത്ത് ആയത് കൊണ്ട് അവിടെ ഫ്ളാറ്റ് വേണോയെന്ന കൺഫ്യൂഷൻ ഉണ്ട്. പ്രൊഫഷന്റെ ഭാഗമായി കൊച്ചിയിൽ തന്നെ ഫ്ളാറ്റ് എടുത്താലോ എന്ന ചിന്തയുമുണ്ട്. എന്തായാലും ഒരു മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച് തിരുമാനം എടുക്കും, മണിക്കുട്ടൻ വ്യക്തമാക്കി.

അതേസമം അഭിമുഖത്തിനിടെ ഡിംപലുമായുള്ള സൗഹൃദത്തെ കുറിച്ചും മണിക്കുട്ടൻ വാചാലനായി. ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സൗഹൃദമായിരുന്നു ഡിംപലിന്റേത്. എന്നാൽ ഷോ കഴിഞ്ഞപ്പോൾ ഇരുവരുടേയും സൗഹൃദം അവസാനിച്ചതായുള്ള ചില വാർത്തകളും ഉണ്ടായിരുന്നു. ഇതിനിടയിൽ ഇപ്പോൾ ഡിംപലിനെ കുറിച്ചുള്ള മണിക്കുട്ടന്റെ വാക്കുകൾ ഏറെ വൈറലാകുന്നുണ്ട്.

ബിഗ് ബോസ് ഷോയിലെ എല്ലാവരുമായി അടുത്ത സൗഹൃദം തനിക്ക് ഉണ്ടായിരുന്നു. എന്നാൽ അനൂപുമായും ഡിംപലുമായുമാണ് അടുത്ത ബന്ധം ഉണ്ടായിരുന്നു. അതേസമയം ഡിംപലിന്റെയും തന്റെയും യഥാര്‍ഥ ക്യാരക്ടറുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു. ഡിംപല്‍ മോഡേണ്‍ കാഴ്ചപാടില്‍ ജീവിതത്തെ നോക്കി കാണുന്ന ആളാണ്. ഞാന്‍ തികച്ചും നാടന്‍ പ്രകൃതക്കാരനാണ്. ഡിംപല്‍ എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവത്തിന് ഉടമയാണ്. ഞാന്‍ അങ്ങനെയല്ല,മണിക്കുട്ടൻ പറഞ്ഞു.
Recommended Video

ബിഗ് ബോസ് ഷോയിലെ എല്ലാവരുമായി അടുത്ത സൗഹൃദം തനിക്ക് ഉണ്ടായിരുന്നു. എന്നാൽ അനൂപുമായും ഡിംപലുമായുമാണ് അടുത്ത ബന്ധം ഉണ്ടായിരുന്നു. അതേസമയം ഡിംപലിന്റെയും തന്റെയും യഥാര്‍ഥ ക്യാരക്ടറുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു. ഡിംപല്‍ മോഡേണ്‍ കാഴ്ചപാടില്‍ ജീവിതത്തെ നോക്കി കാണുന്ന ആളാണ്. ഞാന്‍ തികച്ചും നാടന്‍ പ്രകൃതക്കാരനാണ്. ഡിംപല്‍ എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവത്തിന് ഉടമയാണ്. ഞാന്‍ അങ്ങനെയല്ല,മണിക്കുട്ടൻ പറഞ്ഞു.


Click it and Unblock the Notifications