Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ ചോയിസുകളിൽ തെറ്റ് പറ്റിയിട്ടുണ്ട്.. ഒരുമിച്ച് പോകാനാകുന്നില്ലെങ്കിൽ ഡിവോഴ്സ് ആണ് നല്ലത് '; മഞ്ജു പത്രോസ്

കൊച്ചി: ബ്ലാക്കീസ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് താരം മഞ്ജു പത്രോസും സുഹൃത്ത് സിമിയും പങ്കുവെയ്ക്കുന്ന വീഡിയോകൾ പെട്ടെന്ന് തന്നെ വൈറാകാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെ പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സുഹൃത്തുക്കളുടെ ചില ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകുന്നതാണ് വീഡിയോ.ഇതിൽ ഡിവോഴ്സിനെ കുറിച്ചുള്ള അഭിപ്രായങ്ങളും സൗഹൃദത്തെ കുറിച്ചുമെല്ലാം ഇരുവരും പറയുന്നുണ്ട്. വായിക്കാം

കുട്ടികൾക്കെല്ലാം കുറച്ച് കൂടി ധൈര്യം വേണമെന്ന്


ഇപ്പോഴത്തെ ജനറേഷനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് ഇപ്പോഴത്തെ ജനറേഷൻ നല്ല പിള്ളേരാണ്.എന്നാൽ കുട്ടികൾക്കെല്ലാം കുറച്ച് കൂടി ധൈര്യം വേണമെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു മഞ്ജു പറഞ്ഞത്. 'വ്യക്തിപരമായ വിഷയങ്ങളൊക്കെ വരുമ്പോൾ ഇവർ പതറി പോകുന്നതായി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് നമ്മുടെ ജീവിതത്തിൽ കൂടെയുള്ള ഒരാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അവരെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് കൊണ്ടുവരാനെ ശ്രമിക്കൂ'.

സമൂഹത്തോട് ഉത്തരവാദിത്തമുള്ള ബോധമുള്ളവർ


'പക്ഷേ എനിക്കൊരു അനുഭവമുണ്ടായി. എന്റെ മുന്നിൽ വെച്ച് ഒരാൾക്ക് അപകടം വന്നപ്പോൾ ചുറ്റുമുള്ള പിള്ളേരൊക്കെ ഓടിപ്പോയി. അവർക്ക് അതൊന്നും ചെയ്യാനുള്ള ധൈര്യം ഇല്ല. പണ്ടത്തെ തലമുറ അങ്ങനെയല്ല എന്നാണ് തോന്നുന്നത്. അതേസമയം സമൂഹത്തോട് ഉത്തരവാദിത്തമുള്ള ബോധമുള്ള പിള്ളേര് ഇപ്പോൾ കുറച്ച് കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്. കൊവിഡ് വന്നപ്പോൾ, പ്രളയം വന്നപ്പോൾ നമ്മുടെ കുട്ടികളാണ് സാധനങ്ങൾ ശേഖരിക്കാനും വെള്ളത്തിലിറങ്ങി രക്ഷിക്കാനുമൊക്കെ ഇറങ്ങിയത്.ഇപ്പോഴത്തെ പിള്ളേരൊക്കെ പൊളിയാണ്', മഞ്ജു പറഞ്ഞു.

ഡിവോഴ്സിനെ കുറിച്ച്


ഡിവോഴ്സിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് നന്നായി മുന്നോട്ട് പോകാൻ സാധിച്ചില്ലെങ്കിൽ ഡിവോഴ്സ് ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു ഇരുവരുടേയും അഭിപ്രായം. 'എവ്‍റെ സുഹൃത്തുക്കളിൽ പലരും ഡിവോഴ്സ് നേടിയിട്ടുണ്ട്. അവരെയൊന്നും അന്യഗ്രഹ ജീവികളായിട്ട് കാണേണ്ടതില്ല. അവരും നമ്മളെ പോലെ തന്നെ മനുഷ്യരാണ്.'

പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വരുമ്പോൾ


'ജീവിതത്തിൽ ഒരുഘട്ടത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വരുമ്പോൾ ഒരു വീട്ടിൽ കിടന്ന് കടിപിടി കൂടാതെ മാന്യതയോടെ മാറി അവരുടെ കടമകൾ നിർവ്വഹിക്കുന്നതാണ് നല്ലത്. കഷ്ടപ്പെട്ട് വഴക്കിട്ട് ജീവിക്കുമ്പോൾ പിള്ളേര് എന്തോരം വിഷമിക്കും.മാതാപിതാക്കൾ പരസ്പരം സ്നേഹത്തോടും സൗഹൃദത്തോടെയും പെരുമാറുന്നതാണ് കുട്ടികൾക്ക് ഇഷ്ടം.ചെറുപ്പത്തിൽ അമ്മച്ചിയും പപ്പയുമൊക്കെ തല്ല് കൂടുമ്പോൾ ഞാൻ ഭയങ്കരമായി പേടിച്ചിട്ടുണ്ട്. സങ്കടം വരുമായിരുന്നു. ആരോഗ്യകരമായ രീതിയിൽ കുടുംബം കൊണ്ട് പോകാൻ സാധിക്കുന്നില്ലെങ്കിൽ വിവാഹബന്ധം വേർപ്പെടുത്തുന്നതാണ് നല്ലത്', ഇരുവരും പറഞ്ഞു.

വിവാഹത്തിന് ശേഷം പ്രണയം തോന്നിയിട്ടുണ്ടോ


വിവാഹത്തിന് ശേഷം പ്രണയം തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഈ പ്രായത്തിലും ഇൻഫാക്ച്വുവേഷൻ തോന്നിയിട്ടുണ്ടെന്നായിരുന്നു മറുപടി.40 വയസായെന്ന് കരുതി പ്രണയം തോന്നാതിരിക്കേണ്ട കാര്യമെന്താണെന്നും ഇരുവരും ചോദിച്ചു. സുഹൃത്തുക്കളുടെ ചോയിസ് തെറ്റിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മനുഷ്യരല്ലേ എല്ലാ സമയത്തും നമ്മുക്ക് ബെസ്റ്റ് തന്നെ തിരഞ്ഞെടുക്കാൻ പറ്റില്ലല്ലോയെന്നായിരുന്നു മഞ്ജു പ്രതികരിച്ചത്.

എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്


'നമ്മുക്ക് തെറ്റ് പറ്റും. എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. ചിലരെ പരിചയപ്പെട്ട് ആദ്യത്തെ മണിക്കൂറിൽ കൊള്ളാം നമ്മുടെ വൈബാണെന്ന് തോന്നിയിട്ടുണ്ട്. പോകെ പോകെ മനസിലാകും നമ്മുടെ ചിന്താഗതിയിൽ നിന്നും പാടെ വ്യത്യസ്തതയുള്ള ചിന്തയുള്ള മനുഷ്യരാണെന്ന്. അവർ തെറ്റാണെന്നല്ല പക്ഷേ നമ്മളുമായി ചേർന്ന് പോകേണ്ടവർ അല്ലെന്ന് കുറച്ച് കഴിയുമ്പോൾ മനസിലാകും. അങ്ങനെ മനസിലാകുമ്പോൾ ആ ബന്ധത്തിൽ നിന്നും ക്വിറ്റ് ചെയ്തിട്ടും ഉണ്ട്', ഇരുവരും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+