ബിഗ് ബോസില്‍ കയറുന്നതിന് തൊട്ടു മുമ്പ് സ്വര്‍ണമാല മോഷണം പോയി; തുറന്നുപറഞ്ഞ് നോബി, വൈറല്‍
ബിഗ് ബോസിന്റെ കഴിഞ്ഞ എല്ലാ സീസണുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിച്ച സീസണായിരുന്നു മൂന്നാമത്തേത്. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് തെളിയിക്കുന്നതായിരുന്നു വോട്ടിംഗ് ശതമാനത്തിലുണ്ടായ വര്‍ദ്ധനവ്. ചില സിനിമതാരങ്ങള്‍ ഒഴിച്ചാല്‍ അത്ര പ്രസിദ്ധരായ മത്സരാര്‍ത്ഥികള്‍ ഇത്തവണ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഇത്തവണ ഷോ വമ്പന്‍ ഹിറ്റായിരുന്നു.
ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഈ സീസണില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും സുപരിചിതനായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നോബി മാര്‍ക്കോസ്. സിനിമകളിലൂടെയും കോമഡി ഷോകളിലൂടെയും നോബി തിളങ്ങിയ താരമായിരുന്നു. ഈ ബിഗ് ബോസ് സീസണില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവച്ച ഒരു താരമായിരുന്നു നോബി. ഇപ്പോഴിതാ ബിഗ് ബോസിന്റെ ചില വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ജിഞ്ചര്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നോബി വിശേഷങ്ങള്‍ പങ്കുവച്ചത്.

ബിഗ് ബോസിലേക്ക് പോകുമ്പോഴുണ്ടായ അനുഭവങ്ങളും താരം പങ്കുവയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഏവര്‍ക്കും പരിചിതനായ ആര്‍ജെ ശംബുവാണ് പരിപാടിയുടെ അവതാരകന്‍. നോബി അഭിനയിച്ച പ്രീമിയര്‍ പത്മിനി എന്ന വെബ്‌സീരിസിന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. നോബിയുടെ വാക്കുകളിലേക്ക്.

നോബിയുടെ പിറന്നാള്‍ ദിനത്തിലാണ് അഭിമുഖം ഷൂട്ട് ചെയ്യുന്നത്. കൂടാതെ നോബി പുതിയ ബുള്ളറ്റ് ബൈക്ക് വാങ്ങിയതിന്റെ സന്തോഷവും പങ്കുവച്ചു. ബുള്ളറ്റ് ബൈക്കിനോട് പണ്ടുമുതലേ ക്രേസ് ആയിരുന്നു. പക്ഷേ, ബൈക്ക് ഓടിക്കാന്‍ ഭയങ്കര മടിയാണെന്നും നോബി പറഞ്ഞു. പണ്ട് ഒരു ബൈക്ക് എടുത്തപ്പോള്‍ അതില്‍ വെറും 300 കിലോ മീറ്ററാണ് ഓടിച്ചതെന്നും ബാക്കി 30000 കിലോ മീറ്ററും സുഹൃത്തുക്കളാണ് ഓടിച്ചതെന്നും നോബി അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് സ്വര്‍ണത്തോട് ഭ്രമത്തെ കുറിച്ചും നോബി വെളിപ്പെടുത്തി. പണ്ട് നമുക്ക് ഇടാന്‍ വേണ്ടി സ്വര്‍ണമൊന്നുമില്ല. കൊച്ചില്‍ അമ്മ കഴുത്തില്‍ ചെറിയ ഒരു മാലയിട്ട് തന്നിരുന്നു. ഷോയ്ക്ക് പോകുമ്പോള്‍ അവിടെയുണ്ടാകുന്ന സീനിയര്‍ ആര്‍ട്ടിസ്റ്റുകളൊക്കെ കഴുത്തില്‍ മാലയും കയ്യില്‍ ബ്രേസ്ലെറ്റുമായാണ് വരാറ്. ഇതൊക്കെ കാണുമ്പോള്‍ തന്നെ ഒരു ആഗ്രഹം തോന്നും ഒരു മാലയൊക്കെ വാങ്ങാന്‍. അന്ന് ആഗ്രഹം കൊണ്ട് വാങ്ങിച്ചത് പിന്നെ ഊരാന്‍ തോന്നിയിട്ടില്ലെന്ന് നോബി പറയുന്നു.

പണ്ട് നടന്ന ഒരു കഥയും നോബി പറഞ്ഞു. പണ്ട് അമ്മയ്ക്ക് ഒരി ചിട്ടി അടിച്ചു. അന്ന് സ്വര്‍ണത്തിന് വിലക്കുറവായിരുന്നു. ചിട്ടി അടിച്ച പൈസ കൊണ്ട് അമ്മച്ചിക്ക് ഒരു കമ്മല്‍ വാങ്ങിക്കണം. അന്ന് അമ്മ എന്നെയും കൂട്ടിയാണ് പോയത്. ഒപ്പം അമ്മയുടെ കൂട്ടുകാരിയുമുണ്ടായിരുന്നു. അമ്മയ്ക്ക് കമ്മലും എനിക്ക് ചെറിയ ഒരു മോദിരവും വാങ്ങി. അന്ന് അമ്മയുടെ കൂട്ടുകാരി പറഞ്ഞു, എന്റെ കഴുത്തിലെ മാലയുടെ ലോക്കറ്റിന്റെ അത്രയേ വരൂ ഈ കമ്മലും മോദിരവും. അന്ന മുതല്‍ തുടങ്ങിയ ആഗ്രഹമാണിതെന്നും നോബി പറയുന്നു.

സുഹൃത്തും ആര്‍ട്ടിസ്റ്റുമായ അഖിലിന്റെ സ്വര്‍ണമാല ബിഗ് ബോസ് ഷൂട്ടിന് പോകുന്നതിനിടെ മോഷണം പോയ കഥയും നോബി വെളിപ്പെടുത്തി. ബിഗ് ബോസിന്റെ ഷൂട്ടിന് വേണ്ടി ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുന്നു. അന്ന് അവിടെ കേറിക്കഴിഞ്ഞാല്‍ 14 ദിവസം ക്വാറന്റീനും പിന്നെ ബിഗ് ബോസിനകത്തേക്ക് പോകുകയും വേണം. അങ്ങനെ ഞങ്ങള്‍ അവിടെ ചെന്ന് കുറച്ച് അടിച്ച് പൊളിച്ച് ബിഗ് ബോസനകത്തേക്ക് പോകാം എന്ന് കരുതി.

ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഞങ്ങള്‍ റൂം എടുത്തത്. ഒരു ദിവസം ഞങ്ങള്‍ വെളിപ്പിനായിരുന്നു കിടന്നുറങ്ങിയത്. അന്ന് രാവിലെ ഒരാള്‍ മാസ്‌ക് ധരിച്ച് റൂം ക്ലീന്‍ ചെയ്യാന്‍ വേണ്ടി വന്നു. ഈ സമയത്ത് അഖിലിന്റെ മാല മിസ്സായി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തു. സിസിടിവി നോക്കുമ്പോള്‍ ഒരു അമ്മച്ചി വന്ന് എടുത്തുകൊണ്ടു പോകുന്നു. രാവിലെ ഏഴ് മണിക്കാണ് സംഭവം. ഞങ്ങള്‍ അഞ്ച് മണിക്കാണ് കിടന്നത്. ആ സമയത്ത് അവിടടുത്ത മിക്ക റൂമുകളിലും മോഷണം നടന്നെന്നും നോബി പറയുന്നു.

അതിന് ശേഷമാണ് ബിഗ് ബോസിലേക്ക് പോകുന്നത്. തന്നെ ഹോട്ടലില്‍ കൊണ്ടുവിടാന്‍ വന്നപ്പോള്‍ കൂടെ വന്ന സുഹൃത്തുക്കള്‍ വിഷമത്തോടെ കരഞ്ഞ സംഭവവും നോബി അഭിമുഖത്തിനിടെ പറഞ്ഞു. ബിഗ് ബോസ് ഷോ അവസാനിച്ച് എറണാകുളത്തേക്കാണ് എത്തിയതെന്നും അവിടെ നിന്ന് ക്വാറന്റീന്‍ കഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയതെന്നും നോബി പറയുന്നു.

അതേസമയം, ദിവസങ്ങള്‍ക്ക് നോബിയെ കുറിച്ച് സഹമത്സരാര്‍ത്ഥിയായ അഡോണി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഹൗസിന്റെ ഒരു ഒരു നട്ടെല്ലായിരുന്നു നോബി മാര്‍ക്കോസ് എന്നാണ് അഡോണി വിശേഷിപ്പിക്കുന്നത്. ബിഗ് ബോസ് ഹൌസിലെ 19 മത്സരാര്‍ഥികളും വളരെ ഫ്രീ ആയിട്ട് ഇടപെട്ടിരുന്നത് അദ്ദേഹത്തിനോടൊപ്പമായിരുന്നുവെന്നും അഡോണി പറയുന്നു.

ബിഗ് ബോസ് ഷോയില്‍ ഏറ്റവും റിയല്‍ ആയി നിന്നിരുന്ന ഒരു മനുഷ്യന്‍ നോബിയായിരുന്നു. ടാസ്‌ക്കുകളിലുള്ള നോബിയുടെ പങ്കും എടുത്തുപറയുന്നുണ്ട്. കളിയാട്ടം, സര്‍വകലാശാല, തുടങ്ങിയ ടാസ്‌ക്കുകള്‍ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിത്തന്നതും പറ്റിയ വേഷങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കിയതും അദ്ദേഹമായിരുന്നെന്നും അഡോണി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നോബി ബിഗ് ബോസ് ഹൗസിനുള്ളിലെ അലസനായ മത്സരാര്‍ത്ഥിയാണെന്ന വിമര്‍ശനം പൊതുവേ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഡോണി ചില ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.


Click it and Unblock the Notifications