'അത് റോബിന്റെ മിടുക്ക് തന്നെ, മത്സരാർത്ഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ട്'; തുറന്ന് പറഞ്ഞ് പൊളി ഫിറോസ്
കൊച്ചി: ബിഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള എല്ലാ സീസണിലും വെച്ച് ഏറ്റവും കൂടുതൽ സ്വീകാര്യത നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. സീസൺ 4 ലെ മത്സരാർത്ഥിയായിരുന്ന റോബിൻ, ഷോ കഴിഞ്ഞ 7 മാസം കഴിഞ്ഞിട്ടും ഇപ്പോഴും ലൈം ലൈറ്റിൽ തുടരുകയാണ്. നിരവധി ഉദ്ഘാടന പരിപാടികളും ഷോകളുമെല്ലാമായി താരം സജീവമായി തന്നെ രംഗത്തുണ്ട്.
അതേസമയം റോബിന് ഇപ്പോഴും സ്വീകാര്യത ലഭിക്കുന്നത് അംഗീകരിച്ചേ മതിയാകൂവെന്ന് പറയുകയാണ് ബിഗ് ബോസ് മത്സരാർത്ഥിയായ ഫിറോസ് ഖാൻ. വൺ ഇന്ത്യ മലയാളത്തോടാണ് ഫിറോസിന്റെ പ്രതികരണം വായിക്കാം. വായിക്കാം

'ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും നാളായിട്ടും ലൈവിൽ നിൽക്കാൻ സാധിക്കുകയെന്നത് റോബിന്റെ മിടുക്ക് തന്നെയാണ്. അത് നമ്മൾ അഭിനന്ദിക്കുക തന്നെ വേണം. ഷോ കഴിഞ്ഞ് ആ ഷോയുടെ ഭാഗമായി കിട്ടയ മൈലേജിനെ നിലനിർത്തി മുന്നോട്ട് പോകാൻ കഴിയുന്നത് വലിയൊരു കാര്യം തന്നെയാണ്. പി ആർ ആണെന്നൊക്കെ പറഞ്ഞാലും അത് അദ്ദേഹത്തിൻറെ കഴിവല്ലേ.
അദ്ദേഹത്തെ ഉദ്ഘാടനത്തിന് വിളിച്ചിട്ട് എന്ത് മൈലേജാണ്. എന്തൊക്കെ സ്ട്രാറ്റജി ആണേലും പുള്ളിയുടെ കഴിവാണ്'.

'ബിഗ് ബോസ് കാണുന്നവർക്ക് ആ ഷോ എന്താണെന്ന് കൃത്യമായി അറിയാം.നെഗറ്റീവ് പറയുന്നവർ പൊട്ടൻമാരാണ്. ഷോയിലെ കാര്യങ്ങൾ ആളുകളെ ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമല്ല. ഞാൻ റോബിൻ ഫാനാണെന്ന് തുടക്കം മുതൽ പറഞ്ഞിട്ടില്ല. ഞാൻ ആരുടേയും ഫാനല്ല. എല്ലാവരേയും ഇഷ്ടമാണ്. എല്ലാവരുടേയും വ്യത്യസ്ത ഗെയിം സ്ട്രാറ്റജികൾ അല്ലേ'.

'ബിഗ് ബോസ് സീസൺ 4 ലുള്ള മത്സരാർത്ഥികൾ മാത്രമല്ല ആദ്യ സീസൺ മുതൽ ഉള്ള മത്സരാർത്ഥികൾക്ക് മറ്റുള്ളവരുമായി പല പ്രശ്നങ്ങളും നടക്കുന്നുണ്ട്. മൂന്നാമത്തെ സീസൺ കഴിഞ്ഞിട്ട് മിക്ക മത്സരാർത്ഥികളുമായും തനിക്ക് അടുത്ത ബന്ധമുണ്ട്. തന്റെ വീട് ആക്രമിക്കപ്പെട്ടുവെന്ന വാർത്തയറിഞ്ഞ് മണിക്കുട്ടനും സന്ധ്യയുമൊക്കെ വിളിച്ചു. അതൊക്കെ സ്നേഹം കൊണ്ടാണ്. ബിഗ് ബോസിൽ നടക്കുന്നത് ഗെയിമാണ്. ഗെയിമിൽ പോകുന്നത് തോറ്റ് നിൽക്കാനല്ല.ഗെയിം എന്നത് വ്യക്തിപരമായി എടുക്കേണ്ടതില്ല'.

'എന്റെ സീസണിലെ ഒന്നോ രണ്ടോ പേരാണ് എന്നോട് മിണ്ടാത്തത്. അത് സാഹചര്യം കിട്ടാത്തത് കൊണ്ടായിരിക്കും. ഷോയിൽ ഏറ്റവും കൂടുതൽ അടി കൂടിയവർ പോലും ഇപ്പോഴും വിളിക്കുകയും വിശേഷം പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. ഏറ്റവും രസം ബിഗ് ബോസിലെ ഗെയിം വെച്ച് ഇപ്പോഴും നമ്മളെ അളക്കുകയും നെഗറ്റീവ് കമന്റിടുകയും ചെയ്യുന്നവരുണ്ട്.ബിഗ് ബോസിലെ ആർമിയിൽ നിന്നും വിട്ട് പോരാത്ത ചിലരുണ്ട്. നമ്മളെ കുറിച്ച് ഒന്നുമറിയാതെ ചിലർ യാതൊരു ബന്ധവുമില്ലാത്ത കമന്റ് കൊണ്ടിടും. ഇതൊക്കെ കാണുമ്പോ ചിരി വരും. നെഗറ്റീവ് കമന്റുകളെ അത്ര മൈന്റ് ചെയ്യാറില്ല. അതൊക്കെ അതിന്റെ വഴിക്ക് വിടും. മനോരോഗികൾ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ', ഫിറോസ് പറഞ്ഞു.

ബിഗ് ബോസ് 5 നെ കുറിച്ചുള്ള പ്രതീക്ഷകൾ എന്താണെന്നുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ- 'ഒരുപാട് പ്രതീക്ഷകൾ കൊടുക്കേണ്ടതില്ല, ഒന്നിനേക്കാൾ മികച്ചത് അടുത്തത് എന്നൊന്നുമില്ല. എല്ലാ സീസണുകളും മികച്ചതായിരുന്നു. എല്ലാ സീസണുകളും മാക്സിമം നല്ല രീതിയിൽ ചെയ്യാനാണ് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. മത്സരാർത്ഥികളുടെ കൈയ്യിലാണ് ഗെയിം. മികച്ച മത്സരാർത്ഥികൾ വരുമെന്ന് പ്രതീക്ഷിക്കാം'.

'യഥാർത്ഥത്തിൽ യുട്യൂബ് ചാനലൊക്കെ വലിയ രീതിയിൽ റീലോഞ്ച് ചെയ്യാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വീടിന്റെ പണി പൂർത്തിയായി ഹൗസ് വാമിംഗ് ഒക്കെ നടത്താനായിരുന്നു ആഗ്രഹം. അതിനിടയിലാണ് ഇപ്പോൾ വീടിന് നേരെ ആക്രമം നടന്നത്. എങ്കിലും തളരുന്നില്ല. ചാനൽ റീ ലോഞ്ച് ചെയ്യുക തന്നെ ചെയ്യും', റിയാസ് വ്യക്തമാക്കി.












Click it and Unblock the Notifications