മണിക്കുട്ടന്‍ കപ്പടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? ധാരണ കിട്ടിയത് അപ്പോള്‍ മാത്രം: രമ്യ പണിക്കര്‍

ബിഗ് ബോസ് വിശേഷങ്ങളുമായി വീണ്ടും രമ്യ പണിക്കര്‍. ഷോയില്‍ മത്സരിക്കാന്‍ എത്തിയത് തന്റെ ജീവിതത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്നാണ് താരം വ്യക്തമാക്കുന്നത്. ബിഗ് ബോസിലേക്ക് പോവുന്നതിന് മുമ്പ് വരെ രമ്യ പണിക്കര്‍ എന്ന എന്നെ അറിയുന്ന ആളുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ആ സാഹചര്യം ആകെ മാണി. ലോകമെമ്പാടുമുള്ള മലയാളികള്‍ കാണുന്ന ഷോയാണ് ബിഗ് ബോസ്.

അതിന്റെതായ ഒരു മൈലേജ് എനിക്കും കിട്ടു. ഒരുപാടുപേര്‍ സ്നേഹിക്കുന്നു. എവിടെ പോയാലും ചേച്ചീ എന്ന് വിളിച്ച് ഓടിയെത്താന്‍ നിരവധി ആളുകളുണ്ടായി. തന്റെ ജീവിതത്തില്‍ ഇതെല്ലാം ബിഗ് ബോസു കൊണ്ടുണ്ടായ മാറ്റങ്ങളാണെന്നും താരം പറയുന്നു. ചാനല്‍ കേരള എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്ര വലിയ മാറ്റം

ഇത്ര വലിയ മാറ്റം ഉണ്ടാവുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എത്ര ദിവസം അവിടെ നില്‍ക്കാന്‍ കഴിയും എന്ന കാര്യം വരെ സംശയകരമായിരുന്നു. അത്രയ്ക്കും സ്മാര്‍ട്ട് ആയിട്ടുള്ളവരാണ് ബാക്കിയുള്ള മത്സരാര്‍ത്ഥികളും. അവരോട് പിടിച്ച് നില്‍ക്കാന്‍ കഴിയുമോ? എന്തായിരിക്കും നമ്മുടെ അവസ്ഥ? എന്ന് തുടങ്ങിയ നിരവധി സംശയങ്ങളായിരുന്നു പോവുന്നത് മുന്‍പ്. എന്നാല്‍ പോയി വന്നപ്പോള്‍ ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചത് പോലെയായി. അതില്‍ ഏറ്റവും പ്രധാനം പ്രേക്ഷകരുടെ സ്നേഹമാണ്.

ചുവന്ന സാരിയില്‍ മനം മയക്കും ഗ്ലാമറില്‍ നടി പാര്‍വതി നായര്‍; വൈറലായി പുത്തന്‍ ചിത്രങ്ങള്‍

 ബിഗ് ബോസില്‍ പോവുന്നത്

എന്റെ അച്ഛനും അമ്മയുമൊക്കെ ബിഗ് ബോസ് കാണുന്ന ആളുകളായിരുന്നു. നീ എപ്പോഴാണ് ബിഗ് ബോസില്‍ പോവുന്നത് എന്നൊക്കെ അവര്‍ ചോദിക്കുമായിരുന്നു. ഞാനും ബിഗ് ബോസ് ഒക്കെ കാണാറുണ്ടായിരുന്നു. വലിയ പ്ലാനിങ്ങോടെയൊന്നും അല്ല ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. അങ്ങനെ പ്ലാന്‍ ചെയ്ത് പോവാന്‍ പറ്റിയ ഇടവുമല്ല അത്. എന്തെങ്കിലും പ്രത്യേക മാറ്റം വരുത്തി ബിഗ് ബോസില്‍ നില്‍ക്കണം എന്ന് കരുതിയിട്ടില്ല. ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവിടെയും നില്‍ക്കാനാണ് തീരുമാനിച്ചത്. അങ്ങനെയെ നില്‍ക്കാന്‍ സാധിക്കുകയുള്ളു. നൂറ് ദിവസമൊന്നും മറ്റൊരാളായി നടിച്ച് നില്‍ക്കാന്‍ കഴിയില്ലാലോ.

രമ്യ പണിക്കര്‍ പറയുന്നു

മൊബൈല്‍ പോലും ഇല്ലാതെ അത്രയും ദിവസം അവിടെ പിടിച്ച് നില്‍ക്കാന്‍ കഴിയുക എന്നത് ഒരു വലിയ അനുഭവമാണ്. ഫോണ്‍ ഒഴിവാക്കി അവിടെ കയറുമ്പോള്‍ തുടക്കത്തില്‍ വലിയ പ്രശ്നം ഒന്നും ഉണ്ടാവില്ല. എല്ലാവരേയും പരിചയപ്പെടുന്ന സമയമാണല്ലോ. എന്നാല്‍ പിന്നീട് ഫോണ്‍ എവിടെ എന്ന് ഞാന്‍ അറിയാതെ ചോദിച്ചു പോയിട്ടുണ്ട്. 24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയാണ്. ആ സാഹചര്യത്തില്‍ ഫോണ്‍ ഒഴിവാക്ക് നില്‍ക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. ചില സമയത്തില്‍ എനിക്ക് വല്ലാതെ ആവുമായിരുന്നു. വീട്ടിലേക്കും സുഹൃത്തുക്കളേയുമൊക്കെ വിളിക്കാന്‍ കഴിയാത്തതായിരുന്നു ബുദ്ധുമുണ്ട്. ആദ്യത്തെ രണ്ട് ദിവസമായിരുന്നു വലിയ പ്രശ്നങ്ങള്‍.

ആദ്യത്തെ കുറച്ച് ദിവസം

ആദ്യത്തെ കുറച്ച് ദിവസമൊക്കെ ക്യാമറയ്ക്ക് മുന്നിലാണെന്ന ചിന്തയുണ്ടാവും. എന്നാല്‍ പതിയെ പതിയെ ക്യാമറയേയും ഇതൊക്കെ പുറത്ത് കാണുമല്ലോ എന്നതൊക്കെ മറുന്നു പോവും. അടിയൊക്കെ ഉണ്ടാവുമ്പോള്‍ ശരിക്കും അടി തന്നെയാവും. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അതൊക്കെ പരിഹരിച്ച് എല്ലാവരും നല്ല സൗഹൃദത്തിലാവും. 24 മണിക്കൂറും ഈ പതിനെട്ട് പേരെ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ സ്വാഭാവികമായും അവര്‍ തമ്മില്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാവും. അങ്ങനെ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്കും കാണുന്ന പ്രേക്ഷകര്‍ക്കും സമയം പോവുകയുള്ളുവെന്നും താരം പറയുന്നു.

സമയം മനസ്സിലായത്

എന്നാല്‍ പ്രശ്നം ഉണ്ടാവുമ്പോള്‍ അവിടെ നിന്ന് നമ്മള്‍ അത് ആസ്വദിക്കാറില്ല. ഭയങ്കര വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. വഴക്കുണ്ടാക്കിയ അതേ ആളുകളുമായിട്ടായിരിക്കണം വീണ്ടും അടുത്ത് ഇടപഴകേണ്ടത്. ഷൂട്ടിന് പോകുമ്പോള്‍ മാത്രമായിരുന്നു വീണ്ടില്‍ ഉണ്ടായിരുന്നപ്പോള്‍ രാവിലെ എഴുന്നേറ്റപ്പോള്‍. ബിഗ് ബോസില്‍ രാവിലെ അവര്‍ ഒരു പാട്ട് ഇടും. ആദ്യത്തെ ദിവസം രാവിലെ പാട്ടും വെളിച്ചവും ഒക്കെ പെട്ടെന്ന് വന്നപ്പോള്‍ എന്ത് ചെയ്യണം എന്നൊരു അന്ധാളിപ്പായിരുന്നു എനിക്ക്. ഞാന്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റെ ഉണ്ടായിരുന്നില്ല. സമയം അറിയാത്തോണ്ട് എപ്പോഴാണ് ഉറങ്ങുന്നതെന്ന് പറയാന്‍ കഴിയില്ല. സംസാരിച്ച്, സംസാരിച്ച് ചിലപ്പോള്‍ 3 മണിയൊക്കെ ആവുന്നുണ്ടാവും. ഈ എപ്പിസോഡുകള്‍ ഒക്കെ പുറത്ത് വന്ന് കണ്ടപ്പോഴാണ് സമയം മനസ്സിലായത്.

കിളി പോയതാണോ

എത്ര വൈകി ഉറങ്ങിയാലും കൃത്യസമയത്ത് എഴുന്നേക്കണം. പ്രത്യേകിച്ച് കിച്ചണ്‍ ഡ്യൂട്ടി ഉണ്ടെങ്കില്‍. അതുകൊണ്ടാണ് കിച്ചണ്‍ ഡ്യൂട്ടിയില്‍ കയറാന്‍ പലര്‍ക്കും മടി. എനിക്ക് അത്യാവശ്യം കുക്കിങ് ഒക്കെ അറിയാം. അതുകൊണ്ട് തന്നെ നന്നായി കുക്ക് ചെയ്യാന്‍ സാധിച്ചു. നല്ല അഭിപ്രായം കേട്ടു. ഒരുവട്ടം എലിമിനേഷന് വിധേയമായി. അപ്പോള്‍ വിഷമം ഉണ്ടായോ എന്ന് ചോദിച്ചാല്‍ ഉണ്ടായി. എന്നാലും ഞാന്‍ സന്തോഷത്തോടെ തന്നെ ഇറങ്ങാനായിരുന്നു തീരുമാനിച്ച്. ഇറങ്ങിക്കഴിഞ്ഞ് വീണ്ടും എന്‍ട്രി വന്നപ്പോള്‍ എന്റെ കിളി പോയതാണോ എന്ന സംശയമായിരുന്നു എനിക്ക്.

ഒരു കുടുംബം പോലെ

എല്ലാവരോടും പെട്ടെന്ന് തന്നെ സൗഹൃദത്തിലാവാന്‍ സാധിച്ചു. എല്ലാവരും ഒരു കുടുംബം പോലെയായി. എല്ലാവരും മികച്ച രീതിയിലായിരുന്നു മത്സരിച്ചത്. അതില്‍ തന്നെ ഏറ്റവും മികച്ചത് ആര് എന്ന് ചോദിച്ചാല്‍ അത് മണിക്കുട്ടനാണ്. അതുകൊണ്ടണല്ലോ അദ്ദേഹം വിജയിച്ചത്. ഷോയില്‍ നില്‍ക്കുമ്പോള്‍ ആരാവും വിജയി എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് വെച്ച് ഷോ നിന്നപ്പോള്‍ മാത്രമാണ് ആരായിരിക്കും വിജയി എന്നതിനെ കുറിച്ചൊക്കെ ആലോചിക്കാന്‍ സാധിച്ചത്. അല്ലാതെ അതിന് അകത്ത് നില്‍ക്കുമ്പോള്‍ നമുക്ക് ഒന്നും പ്രവചിക്കാന്‍ കഴിയില്ല. ഒരാഴ്ച നന്നായി പെര്‍ഫോം ചെയ്ത ആളായിരിക്കില്ല, അടുത്ത ആഴ്ച പെര്‍ഫോം ചെയ്യുന്നത്.

ടാസ്കിന്റെ അടിസ്ഥാനത്തില്‍

ടാസ്കിന്റെ അടിസ്ഥാനത്തിലൊക്കെയായിരിക്കാം ആ ഒരു മാറ്റം സംഭവിക്കുന്നത്. പുറത്ത് വന്നതിന് ശേഷം ചില എപ്പിസോഡുകള്‍ മാത്രമാണ് കണ്ടിട്ടുള്ളത്. ലാല്‍ സര്‍ വന്ന എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്. ആളുകളുടെ നെഗറ്റീവ് കമന്‍റ് എന്നെ ബാധിക്കുന്ന കാര്യമേയല്ല. ഒരു സമയത്ത് ചില ആര്‍മിക്കാരുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായിരുന്നു. അത് ആ സമയത്ത് പറഞ്ഞ അഭിപ്രായങ്ങളുടെ പേരിലാണ്. ആര്‍മിക്കാരെ കുറിച്ച് വലിയ അഭിപ്രായമാണ്. എനിക്കായാലും വേറെ ആര്‍ക്കായാലും ആര്‍മിക്കാര്‍ അവരുടെ സമയം ചിലവഴിച്ചാണ് കൂടെ നില്‍ക്കുന്നത്. അവര്‍ ഇല്ലെങ്കില്‍ നമ്മളും ഇല്ല. എല്ലാവരുടേയും ആര്‍മിക്കാരോടും ഞാന്‍ നന്ദിയെ പറയുകയുള്ളുവെന്നും രമ്യ പണിക്കര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+