'മതില്‍ ചാടിയാലോയെന്ന് വരെ ആലോചിച്ചു'; ഷോയിലെ ആ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു: രമ്യ പണിക്കര്‍

ബിഗ് ബോസില്‍ എത്തിയതിന് ശേഷമുള്ള ആദ്യ രണ്ട് ദിവസം തനിക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയിരുന്നില്ലെന്ന് രമ്യ പണിക്കര്‍. മുന്‍പ് ഹോസ്റ്റലില്‍ ഒന്നും ജീവിച്ച ആളുമല്ല ഞാന്‍. രാവിലെ കൃത്യസമയത്ത് എഴുന്നേല്‍ക്കുക, സമയം അറിയുക, ഫോണില്ല ഇങ്ങനെയൊക്കെ ആയപ്പോള്‍ ശരിക്കും ബുദ്ധിമുട്ടായി. പുറത്ത് പോയാലോ എന്ന് വരെ ഞാന്‍ ശരിക്കും ആലോചിച്ചുവെന്നും താരം പറയുന്നു. ചാനല്‍ കേരള എന്ന് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യ പണിക്കര്‍.

സത്യം പറഞ്ഞാല്‍ ആ ദിവസങ്ങളില്‍ ഉറക്കം പോലും ഉണ്ടായിരുന്നില്ല. പുറത്ത് പോവാനാണെങ്കില്‍ തന്നെ ഏതാണ് ഡോര്‍ എന്ന് പോലും അറിയില്ല. എന്നാല്‍ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ പതിയെ പതിയെ ശരിയായി വന്നു. ചെറിയ പനിയൊക്കെ വന്നിരുന്നു. സര്‍വകലാശാല ടാസ്കില്‍ പ്രിന്‍സിപ്പലായി ഒക്കെ അഭിനയിച്ചത് നല്ല ജലദോഷമൊക്കെയുള്ള സമയത്തായിരുന്നുവെന്നും രമ്യ പണിക്കര്‍ പറയുന്നു.

ബിഗ് ബോസില്‍ നിന്നും തിരിച്ച് വരുന്നത്

ബിഗ് ബോസില്‍ നിന്നും തിരിച്ച് വരുന്നത് ലോക്ക്ഡൗണ്‍ സമയത്തായിരുന്നു. പിന്നീട് കുറേ കഴിഞ്ഞതിന് ശേഷമാണ് നാട്ടുകാരെയൊക്കെ നേരില്‍ കാണാന്‍ കഴിഞ്ഞത്. എല്ലാവരും നല്ല അഭിപ്രായമായിരുന്നു പങ്കുവെച്ചത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ അച്ഛനൊക്കെ വലിയ അഭിമാനമായിരുന്നു. നമ്മള്‍ പുറത്ത് ആയ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷമാണ് ഫോണ്‍ കയ്യില്‍ തരുന്നത്. ആദ്യമൊക്കെ ഫോണ്‍ കാര്യമാക്കിയിരുന്നില്ലെന്നും രമ്യ പണിക്കര്‍ പറയുന്നു. വാട്സാപ്പിനേക്കാള്‍ ആദ്യം ഇന്‍സ്റ്റഗ്രാമായിരുന്നു നോക്കിയത്. ഇന്‍സ്റ്റഗ്രാം നോക്കാന്‍ ചില സുഹൃത്തുക്കളെ എല്‍പ്പിച്ചിരുന്നു. ഫോണ്‍ ഉപയോഗം പഴയത് പോലെ ആക്ടീവ് ആവാന്‍ കുറച്ച് സമയം എടുത്തു. ആക്ടീവായി കഴിഞ്ഞതിന് ശേഷം ഉറങ്ങാന്‍ പോലും വൈകി. നാല് മണിവരെ എന്നെക്കുറിച്ചുള്ള ട്രോള്‍ ഒക്കെ കണ്ട് ചിരിക്കും. ഞാന്‍ മാത്രമല്ല സൂര്യയുമൊക്കെ ഇതായിരുന്നു പരിപാടി.

ബിഗ് ബോസില്‍ എത്തി ആദ്യം തന്നെ ചെയ്തത്

ബിഗ് ബോസില്‍ എത്തി ആദ്യം തന്നെ ചെയ്തത് അമ്മയുണ്ടാക്കിയ ഫുഡ് കഴിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ ആണെങ്കില്‍ തന്നെ ഇത്രയധികം കര്‍ശനമാണെന്ന് അറിഞ്ഞിരുന്നില്ല. അമ്പലത്തില്‍ പോലും പോവാന്‍ സാധിച്ചില്ല. പിന്നീടുള്ള പ്രധാന പരിപാടി ബിഗ് ബോസ് വിശേഷങ്ങള്‍ അച്ഛനോടും അമ്മയോടും പറഞ്ഞുകൊണ്ടിരിക്കുക എന്നുള്ളതാണ്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ പോയപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് ചേച്ചിയേയും ചേച്ചിയുടെ കുഞ്ഞിനേയുമാണ്. അക്കാര്യം ഞാന്‍ ബിഗ് ബോസില്‍ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ ഞാന്‍ ചേച്ചിയെ പോലെ കണ്ട ഒരാള്‍ നോബി ചേട്ടനാണ്. ചേച്ചി എന്നായിരുന്നു ഞാന്‍ നോബി ചേട്ടനെ വിളിച്ചിരുന്നത്. ചേച്ചിയുടെ അടുത്തുള്ള ഉപദ്രവമൊക്കെ ഞാന്‍ നോബി ചേട്ടന്റെ അടുത്തായിരുന്നു കാണിച്ചത്.

മാഫി ഡോണ എന്ന സിനിമ

മാഫി ഡോണ എന്ന സിനിമ വളരെ ആസ്വദിച്ച് ചെയ്ത ഒരു ചിത്രമായിരുന്നു. അതിലെ ഫൈറ്റൊക്കെ ഡ്യൂപ്പില്ലാതെയാണ് ചെയ്തത്. സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ഫൈറ്റ് സീനില്‍ ഡ്യൂപ്പ് വേണ്ടെന്ന കാര്യം ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു. അത്യാവശ്യം നന്നായി ആ ഫൈറ്റ് സീനൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നു. അതിലൊരു പൊലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിച്ചത്. പൊലീസ് വേഷമൊക്കെ ചെയ്യാന്‍ നേരത്തെ തന്നെ താല്‍പര്യം ഉണ്ടായിരുന്നു. മാഫിയ ഡോണയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ഫസ്റ്റ് സീന്‍ തന്നെ ഫൈറ്റായിരുന്നു. നല്ലൊരു അനുഭവമായിരുന്നു ആ സിനിമ.

പൊറിഞ്ചു മറിയം ജോസിലും

പൊറിഞ്ചു മറിയം ജോസിലും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാന്‍ സാധിച്ചു. ജോഷി സാറിന്റെയൊക്കെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണ്. ഒരിക്കലും അതൊന്നും നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പൊറിഞ്ചു മറിയം ജോസില്‍ വിജയരാഘവന്‍ ചേട്ടന്റെ ഇളയ മരുകളുടെ വേഷമായിരുന്നു ഞാന്‍ ചെയ്തത്. അത്യാവശ്യം നല്ല കാര്യക്ടറായിരുന്നു. വളരെ മികച്ച ഒരു അനുഭവമായിരുന്നു. ആദ്യമൊക്കെ ജോഷി സാറിന്റെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ നല്ല പേടിയായിരുന്നു. എന്നാല്‍ സാറിന്റെ ഇടപെടല്‍ വളരെ ഫ്രണ്ട്ലിയായിരുന്നു. എല്ലാവരും വളരെ അധികം കംഫര്‍ട്ടായിരുന്നുവെന്നും രമ്യ പണിക്കര്‍ പറയുന്നു.

ലാലേട്ടനെ കാണാന്‍ പറ്റി

ഡ്രൈവിങ് ലൈസന്‍സില്‍ പൃഥിരാജിനും സുരാജ് വെഞ്ഞാറമൂടിനും ഒപ്പം അഭിനയിക്കാന്‍ സാധിച്ചു. ചിത്രത്തിലെ ഒരു പാട്ട് രംഗമായിരുന്നു എല്ലായിടത്തും ഫ്ലക്സായി വന്നത്. അങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നായികയായി അഭിനയിച്ച ചോരന്‍ എന്ന ചിത്രം കൂടി റിലീസ് ചെയ്യാനുണ്ട്. പ്രവീണ്‍ റാണയാണ് ആ ചിത്രത്തിലെ ഹീറോ.

ബിഗ് ബോസിലൂടെ കിട്ടിയ ഏറ്റവും വലിയ മഹാഭാഗ്യം എന്ന് പറയുന്നത് ലാലേട്ടനെ കാണാന്‍ പറ്റി എന്നുള്ളതാണ്. എത്ര പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ലാലേട്ടന്‍ വരുന്ന എപ്പിസോഡില്‍ എല്ലാവരും അതീവ സുന്ദരിമാരും സുന്ദരന്‍മാരുമായിരിക്കും. എല്ലാ ശനിയും അദ്ദേഹം വരുന്നു. നമ്മുടെ ഓരോരുത്തരുടേയും പേരെടുത്ത് വിളിച്ച് ഒരോ കാര്യങ്ങള്‍ പറയുന്നു, ദേഷ്യപ്പെടുന്നു, സംസാരിക്കുന്നു. നമ്മുടെ ഓരോ ടാസ്കും എപ്പിസോഡുമൊക്കെ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ അദ്ദേഹം ചോദിക്കുമ്പോഴായിരിക്കും നമ്മള്‍ പോലും ഓര്‍ക്കുന്നുണ്ടാവുക.

മോഹന്‍ലാലിനെ കാണുക

എല്ലാ മലയാളികളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മോഹന്‍ലാലിനെ കാണുക എന്നുള്ളത്. എന്റെ ലൈഫില്‍ ഇതുപോലൊരു വിഷു ഞാന്‍ ആഘോഷിച്ചിട്ടേയില്ലായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ വിഷു ഒക്കെ കുടുംബത്തോടൊപ്പമായിരുന്നു. ഇത്തവണ ഇവിടെ അടിച്ചു പൊളിച്ചു. നമ്മള്‍ ഉണ്ടാക്കിയ പായസമൊക്കെ മോഹന്‍ലാല്‍ കുടിച്ചു. അതൊക്കെ വലിയ അനുഭവമായിരുന്നു. ഓണത്തിന് എല്ലാവര്‍ക്ക് ലാല്‍ സാറിന്റെ കയ്യില്‍ നിന്നും ഓണക്കോടി കിട്ടിയിരുന്നു. ആ സാരിയാണ് ഞാന്‍ എന്റെ അമ്മയ്ക്ക് ഓണത്തിന് സമ്മാനമായി കൊടുത്തത്. ലാല്‍ സര്‍ തന്ന സാരിയേക്കാള്‍ വലുത് വേറെന്താണ് കൊടുക്കാന്‍ ഉള്ളതെന്നും രമ്യ പണിക്കര്‍ ചോദിക്കുന്നു.

Recommended Video

cmsvideo
    ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍
    ആ സമ്മാനം കിട്ടിയപ്പോള്‍

    ആ സമ്മാനം കിട്ടിയപ്പോള്‍ വളരെ ഹാപ്പിയായിരുന്നു. വേറെ ഏത് ഷൂട്ടിന് പോയിട്ട് വരുന്നത് പോലെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസില്‍ നിന്നും തിരിച്ച് വന്നത്. മൂന്ന് മാസത്തിന് ശേഷമാണല്ലോ വീട്ടിലേക്ക് തിരിച്ച് വരുന്നത്. ബിഗ് ബോസില്‍ നടക്കുന്ന ഓരോ പ്രശ്നങ്ങളും കാണുമ്പോള്‍ വീട്ടില്‍ ഇരുന്ന് അച്ഛന്‍ വളരെ അധികം ടെന്‍ഷന്‍ അടിച്ചിരുന്നു. ആദ്യ തവണ പുറത്തായപ്പോള്‍ അച്ഛന്‍ ചെന്നൈയിലേക്ക് വരാന്‍ വരെ നോക്കിയിരുന്നു. പിന്നീട് വീണ്ടും വന്നതോടെയാണ് അച്ഛന് സമാധാനമായത്. ചേച്ചിയോടെ മാത്രമായിരുന്നു അന്ന് അതിനെ കുറിച്ച് പറഞ്ഞിരുന്നത്. എനിക്ക് പറയണമെന്ന് തോന്നുന്ന കാര്യങ്ങള്‍ എവിടേയും പറയുന്ന ആളാണ് ഞാന്‍. അതുപോലെ ദേഷ്യം വന്നാല്‍ ദേഷ്യപ്പെടും. എന്നാല്‍ അതു പോലെ തന്നെ തണുക്കുകയും ചെയ്യും. ഒന്നും മനസ്സില്‍ വെച്ചുകൊണ്ട് നടക്കില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+