Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് വിജയത്തേക്കാള്‍ വലിയത് കിട്ടി; ഭക്ഷണത്തിന്റെ കാര്യത്തില്‍ നോബി പറ്റിച്ചു: രമ്യ പണിക്കർ

സിനിമ അഭിനയ രംഗത്ത് സജീവമായി നിലനില്‍ക്കുമ്പോഴായിരുന്നു രമ്യ പണിക്കർ ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ മത്സരാർത്ഥിയായി എത്തുന്നത്. പുതുതലമുറക്കിടയില്‍ നേരത്തെ തന്നെ ശ്രദ്ധേയയായിരുന്നെങ്കിലും ബിഗ് ബോസിലൂടെയായിരുന്നു താരം കുടുംബ പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ അറിയപ്പെട്ടത്.

മികച്ച മത്സരം കാഴ്ചവെച്ച് രമ്യ ഒരിക്കല്‍ പുറത്തായിട്ട് ഷോയിലേക്ക് വീണ്ടും മടങ്ങിയെത്തിയ മത്സാർത്ഥി കൂടിയാണ്. ഇപ്പോഴിതാ ബിഗ് ബോസ് കാരണം തനിക്ക് മുടങ്ങിയ സിനിമയെക്കുറിച്ചും ലഭിച്ച അഭിനന്ദനങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ് താരം. ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യ.

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സർ

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സർ സംവിധാനം ചെയ്ത പാപ്പനിലേക്ക് നല്ലൊരു കഥാപാത്രം എനിക്ക് പറഞ്ഞ് വെച്ചിരുന്നു. ജോഷി സാറിന്റെ അടുത്ത് നിന്നും അനുവാദം വാങ്ങിയിട്ടാണ് ബിഗ് ബോസിലേക്ക് പോവുന്നത്. എന്നാല്‍ ഒരു റീ എന്‍ട്രി ഉണ്ടാവുമെന്ന് ആരും വിചാരിക്കുന്നില്ല. പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്. അതോടെയാണ് പാപ്പന്‍ ചെയ്യാന്‍ കഴിയാതെ വന്നതെന്നും രമ്യ പറയുന്നു.

ബിഗ് ബോസില്‍ നിന്നും ഇറങ്ങി ഫോണ്‍ കിട്ടിയതിന്

ബിഗ് ബോസില്‍ നിന്നും ഇറങ്ങി ഫോണ്‍ കിട്ടിയതിന് ശേഷം ആദ്യം വിളിച്ചത് ജോഷി സാറിനെയാണ്. ബിഗ് ബോസില്‍ ഞാന്‍ നന്നായി പെർഫോം ചെയ്തെന്ന് സർ പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ വലിയ അത്ഭുതമായി. ബിഗ് ബോസില്‍ ജേതാവായതിനേക്കാള്‍ വലിയ നേട്ടമായിരുന്നു അത്. ഒമറിക്കയൊക്കെ എന്നെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഒരുപാട് പിന്തുണച്ചിരുന്നു. എന്തൊക്കെയോ പ്രശ്നങ്ങള്‍ പുറത്ത് നടക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഒമറിക്ക വലിയ രീതിയില്‍ പിന്തുണച്ചു.

വീട്ടുകാരൊക്കെ ഒമറിക്ക നല്‍കിയ പിന്തുണയെക്കുറിച്ച്

വീട്ടുകാരൊക്കെ ഒമറിക്ക നല്‍കിയ പിന്തുണയെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സജീവമായ വ്യക്തി കൂടിയാണ്. ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് എന്നെ വിളിക്കുകയാണെങ്കില്‍ തീർച്ചയായും ഞാന്‍ പോവും. ബിഗ് ബോസിനോട് എപ്പോഴും നന്ദിയുള്ള ഒരു വ്യക്തിയാണ് ഞാന്‍. എനിക്കൊരു ബ്രേക്ക് തന്നത് ആ പ്ലാറ്റ് ഫോമാണ്. അതുകൊണ്ട് തന്നെ എന്ത് കാര്യത്തിന് വിളിച്ചാലും ഞാന്‍ പോവുമെന്നും താരം പറയുന്നു.

Hair Care: തൈര് മുടിയുടെ ശക്തി മരുന്ന്: മുടിക്ക് വളർച്ചയും തിളക്കവും മാത്രമല്ല, താരനും അകറ്റും

സീസണ്‍ ഫൈവിലേക്ക് അങ്ങനെ വിളിക്കുമെന്നൊന്നും

സീസണ്‍ ഫൈവിലേക്ക് അങ്ങനെ വിളിക്കുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ല. മറ്റ് ഭാഷകളിലൊക്കെ വന്നത് പോലെ ഇതുവരേയുള്ള സീസണുകളിലെ മികച്ച മത്സരാർത്ഥികളെ വെച്ച് ഒരു അള്‍ട്ടിമേറ്റ് ഷോ ഉണ്ടാവുമെന്ന പ്രചരണമൊക്കെ കേട്ടു. ഷൂട്ടും മറ്റ് പരിപാടികളുമൊക്കെ ഉണ്ടെങ്കില്‍ അതിലേക്ക് വിളിച്ചാല്‍ പോവുമോ എന്ന് പറയാന്‍ സാധിക്കില്ല. ഇതുവരേയുള്ളവരില്‍ എല്ലാവരും പുലിക്കുട്ടികളാണ്. എല്ലാവർക്കും അവരവർ തന്നെ വിജയിക്കണമെന്ന ചിന്ത മാത്രമേയുണ്ടാവൂ.

ഒരു ആഴ്ച ഏതെങ്കിലും മത്സരാർത്ഥിയുടെ പ്രകടനം

ഒരു ആഴ്ച ഏതെങ്കിലും മത്സരാർത്ഥിയുടെ പ്രകടനം കാണുമ്പോള്‍ നമ്മള്‍ വിചാരിക്കും ഇത് ഇവന്‍ തന്നെ കൊണ്ടുപോകുമെന്ന്. എന്നാല്‍ അടുത്തായാഴ്ച അയാള്‍ ഡൌണ്‍ ആയിരിക്കും. ഞാനോ അല്ലെങ്കില്‍ വേറെ ആരെങ്കിലുമായിരിക്കും കൂടുതല്‍ സജീവമായിരിക്കുക. ബിഗ് ബോസില്‍ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ലെന്നും രമ്യ പണിക്കർ വ്യക്തമാക്കുന്നു.

ഫുഡ്ഡൊക്കെ കൃത്യസമയത്ത് കിട്ടും എന്ന ചിന്ത

ഫുഡ്ഡൊക്കെ കൃത്യസമയത്ത് കിട്ടും എന്ന ചിന്തയോടെയാണ് ഞാന്‍ ഷോയിലേക്ക് പോയത്. വൈല്‍ഡ് കാർഡ് എന്‍ട്രിയായിട്ടായിരുന്നു ഞാന്‍ എത്തിയത്. അപ്പോഴുണ്ട് ചിലർ കുക്ക് ചെയ്യുന്നു. ഇത് കണ്ട് ഞാന്‍ ചോദിച്ചത് ഫുഡ്ഡ് പുറത്ത് നിന്നും വരില്ലേ എന്നായിരുന്നു. ഇത് കേട്ട് സമയം പോവാന്‍ വേണ്ടി കുക്ക് ചെയ്യുന്നതാണെന്നായിരുന്നു നോബി ചേട്ടന്റെ മറുപടി. ഇത് കളിയാക്കുന്നതാണെന്ന് ആദ്യം മനസ്സിലായില്ല. വൈകീട്ടാണ് എല്ലാം ബോധ്യമായത്. മേക്കപ്പ് ആർട്ടിസ്റ്റ് അടക്കം ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചത്.

ഞാന്‍ ചെല്ലാന്‍ വേണ്ടിയിട്ട് ചേച്ചിയൊക്കെ പലതും

ഞാന്‍ ചെല്ലാന്‍ വേണ്ടിയിട്ട് ചേച്ചിയൊക്കെ പലതും പറഞ്ഞിരുന്നു. പക്ഷെ അവിടെ ചെന്നപ്പോള്‍ ഒന്നുമില്ല. കുറേ പേർ പറയും ഇതൊക്കെ സ്ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെ പറയുന്നവരെ എന്റെ മുന്നില്‍ കൊണ്ട് വരണം. ഒരിക്കലും ഇത് സ്ക്രിപ്റ്റഡ് അല്ല. ഇരുപതോളം പേർക്ക് ഭക്ഷണം വെക്കാനൊക്കെ ഇപ്പോള്‍ എളുപ്പത്തില്‍ സാധിക്കും. ഞാന്‍ ക്യാപ്റ്റനായത് തന്നെ കിച്ചണ്‍ വർക്കിലൂടെയാണെന്നും രമ്യ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+